“ഫീലോ? എന്ത് ഫീല്‍?”
“ഫീലിംഗ്…ഒരു ഡിവൈന്‍ ഫീലിംഗ്…ഫീലിംഗ് ഓഫ് ബീയിംഗ് ബ്ലെസ്സ്ഡ്…”
“അതിപ്പോ….”
അവന്‍റെ കണ്ണുകളും ഒരു നിമിഷം പൊങ്ങിപ്പറക്കുന്ന ഫ്ലെമിങ്ഗോകളില്‍ പതിഞ്ഞു.
“ആ ഫീലിംഗ് ഒക്കെ എനിക്ക് മമ്മാ തരുന്നുണ്ടല്ലോ…”
പിമ്പില്‍ നിന്ന് കാതറിനെ പുണര്‍ന്നുകൊണ്ട് നെവില്‍ പറഞ്ഞു.
“മമ്മാ ഉള്ളപ്പോള്‍ എനിക്കെപ്പഴാ ആ ഡിവൈന്‍ ഫീല്‍ ഇല്ലാത്തത്? ഞാനെപ്പഴാ ബ്ലെസ്സ്ഡ് അല്ലാത്തത്?”
കാതറിന്‍റെ ഉള്ള് ഒരു നിമിഷം ഒന്ന് പിടഞ്ഞു. വികാരത്തള്ളിച്ചയില്‍ അവള്‍ക്കും അവനെ അമര്‍ത്തി കെട്ടിപ്പിടിക്കണം എന്ന് തോന്നി.
“മോനെ, വിട്…”
തന്‍റെ ദേഹത്ത് നിന്നും നെവിലിന്‍റെ കൈകള്‍ വിടുവിച്ചുകൊണ്ട് കാതറിന്‍ പറഞ്ഞു.
“ആള്‍ക്കാര് നോക്കുന്നെടാ പൊട്ടാ…അവരൊക്കെ കരുതും, വളന്നു പോയെങ്കിലും ഇപ്പഴും നീ കുഞ്ഞ്കളിക്കുവാ എന്ന്…”
പ്രധാന പാതയോട് ചേര്‍ന്ന് നിന്നിരുന്ന മേപ്പിള്‍ മരത്തിന്‍റെ ചുവട്ടില്‍ നിന്ന് ജസ്റ്റിന്‍ റെയ്ഗന്‍ തന്നെ കൈ വീശി കാണിക്കുന്നത് കാതറിന്‍ കണ്ടു.
“മമ്മാ പൊയ്ക്കോ,”
ചര്‍ച്ചിന്‍റ്റെ ഗാര്‍ഡന്‍റെ സമീപം തന്‍റെ കൂട്ടുകാര്‍ നില്‍ക്കുന്നത് കണ്ടിട്ട് നെവില്‍ കാതറിനോട് പറഞ്ഞു.
“ഞാന്‍ ഫ്രണ്ട്സിനെ ഒന്ന് കണ്ടിട്ട് വന്നേക്കാം…”
“ലേറ്റാകരുത്…”
അവനെ കാത്തിരിക്കുന്ന കൂട്ടുകാര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് കാതറിന്‍ പറഞ്ഞു.
അവരും അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
“ഇല്ല മമ്മാ…”
നെവില്‍ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
“ചര്‍ച്ചില്‍ അറ്റന്‍ഡ് ചെയ്യുക എന്ന പണീഷ്മെന്‍റ് ഒന്നും ആരുടേയും തീരാറായില്ലേ?”
അവരുടെ സമീപമെത്തി പരിഹാസച്ചുവ കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.
“തീര്‍ന്നില്ലന്നു മാത്രമല്ല, ഗ്രൂപ്പില്‍ പുതിയ ഒരുത്തന്‍ ചേരുകയും ചെയ്തു…”
അതേ സ്വരത്തില്‍ ഫിലിപ്പ് തിരിച്ചടിച്ചു.
“എനിക്ക് ആരും പണീഷ്മെന്‍റ് തന്നിട്ടൊന്നുമല്ല ഞാന്‍ പള്ളിയില്‍ വരുന്നത്!”
എറിക് പറഞ്ഞു.
“ഇത്രയും പേരൊക്കെ ഇപ്പഴും പള്ളിയില്‍ വരുന്നുണ്ടോ?”
കോമ്പൌണ്ടില്‍ പലയിടത്തു നിന്നും സംസാരിക്കുന്നവരെ നോക്കി നെവില്‍ ചോദിച്ചു.
“അങ്ങനെയെങ്കില്‍ സയന്‍സിനൊന്നും ഒരു ഭാവിയുമില്ല എന്നര്‍ത്ഥം!”
“നീയാദ്യം പള്ളിയില്‍ വരുന്നത് കൊണ്ട് തോന്നുന്നതാ നെവില്‍!”
ഫിലിപ്പ് പറഞ്ഞു.
“പണിഷ്മെന്‍റ് ഉള്ളത് കൊണ്ടല്ലേ നീ വരുന്നേ? അല്ലേല്‍ ഈ ജന്മം പള്ളീല്‍ വരുമോ നീ എന്‍റെ ഫിലിപ്പെ?”
“വിര്‍ജിന്‍ മേരീനെ കണ്ണ്‍ പറിക്കാതെ നോക്കുന്നത് കണ്ടല്ലോ!”
സ്മിത…❤️❤️❤️
തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️
നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
വരുന്നില്ലേ?
വരണം.
വന്നേ തീരൂ…
സ്നേഹം മാത്രം