മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha] 175

സാന്ദ്ര നെറ്റി ചുളിച്ച് അവനോട് ചോദിച്ചു.

“ബെസ്റ്റ്!”

നെവില്‍ പുച്ഛത്തോടെ ചിരിച്ചു.

“ഇതാണോ വിശ്വസുന്ദരിയാണ്, ലോക സുന്ദരിയാണ് എന്നൊക്കെ നീ പൊക്കിപ്പറഞ്ഞ ആ സാധനം?”

“എന്താ നിനക്ക് പിടിച്ചില്ലേ?”

ചോദിച്ചത് ഫിലിപ്പാണ്.

“നെവിലിന് പിടിക്കണമെങ്കില്‍ അവളിച്ചിരേം കൂടി മൂക്കണം ഫിലിപ്പെ!”

“നീ ഒന്ന് പോ നെവിലെ, ജാഡ കാണിക്കാതെ!”

സാന്ദ്ര ദേഷ്യപ്പെട്ട് അവനെ നോക്കി.

“അവള് സുന്ദരിയല്ലന്ന് നീ കാര്യമായി പറഞ്ഞതാണോ അതോ ഞങ്ങളെ ആക്കുവാണോ?”

“എന്‍റെ ദൈവമേ!”

നെവില്‍ തലയില്‍ കൈ വെച്ചു.

“ഞാന്‍ നോക്കിയിട്ട് അവള് ഒരു ആവറേജിനപ്പുറം ഒന്നുമില്ല എന്‍റെ സാന്ദ്രെ!”

“എന്നാ നീ എത്രയും പെട്ടെന്ന് നല്ല ഒരു കണ്ണു ഡോക്റ്ററെ കാണ്…അല്ലേല്‍ ഒടനെ തന്നെ ഒന്നും കാണാന്‍ പറ്റാതെ വരും…”

നെവില്‍ അവളെ ക്രുദ്ധനായി നോക്കി.

“നിന്‍റെയൊക്കെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ അവളാണ് ലോക സുന്ദരിയെങ്കില്‍ കണ്ണുപൊട്ടനായി ജീവിക്കാനാണ് എനിക്കിഷ്ടം…”

“ഡയലോഗ് കലക്കി, എന്തൊക്കെപ്പറഞ്ഞാലും…”

ഫിലിപ്പ് അഭിനന്ദിക്കുന്ന സ്വരത്തില്‍ അവനെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

************************************************

പിറ്റേ ദിവസം, പ്രഭാതം, സെയിന്‍റ് ലോറന്‍സ് സ്കൂള്‍…

നൂറിലേറെ ഹെക്റ്റര്‍ വിസ്തീര്‍ണ്ണമുള്ള ക്യാമ്പസ്സില്‍, അക്കാദമിക്- അഡ്മിനിസ്ട്രെറ്റീവ് ബ്ലോക്കുകളൊക്കെ നിയോക്ലാസ്സിക്കല്‍, വിക്റ്റോറിയന്‍, പോസ്റ്റ് മോഡേന്‍ ശൈലിയിലായിരുന്നു.

മേപ്പിള്‍ മരങ്ങള്‍ ചുവപ്പണിയിച്ച വിശാലമായ കാമ്പസ്സിന്‍റെ പലയിടങ്ങളില്‍, ഒതുക്കുകളില്‍, നവതാരുണ്യം വഴിഞ്ഞൊഴുകുന്ന, സൌന്ദര്യത്തിന്‍റെയും പ്രസരിപ്പിന്‍റെയും കടും നിറങ്ങളില്‍ കുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും….

പെണ്‍കുട്ടികളില്‍ ചിലര്‍ ചിയര്‍ലീഡേഴ്സ് പ്രാക്റ്റീസ് നടത്തുന്നു. മെത്തപോലെ പതുപതുത്ത പുല്‍ഗ്രൗണ്ടിലിരിക്കുന്ന ചില പെണ്‍കുട്ടികള്‍ സമീപത്ത് കൂടി കടന്ന് പോകുന്ന ആണ്‍കുട്ടികളെ നോക്കി കമന്‍റ്റ് ചെയ്യുന്നു.

വിക്റ്റോറിയന്‍ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച ഭീമാകാരമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്ത് നിന്നിരുന്ന ടോമി ഡഗ്ലസ്സിന്‍റ്റെ സ്റ്റാച്യുവിന്‍റെ സമീപം ലവ് സീറ്റുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമിരുന്ന് സംഗീത ഉപകരണങ്ങളോടെ പാട്ട് പാടുന്നു…

പതിവ് പോലെ നെവിലും സംഘവും അവരുടെ സ്ഥിരം ഇടമായ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വിങ്ങിനടുത്ത്, സയന്‍സ് ബ്ലോക്കിലേക്ക് വന്ന് ചേരുന്ന പ്രധാന കവാടത്തിനരികില്‍, പൂത്തുലഞ്ഞ മേപ്പിള്‍ മരത്തിന് കീഴെ നിന്നിരുന്നു.

“കാലിന്‍റെ വേദന കുറഞ്ഞില്ലേ ഇതുവരേം നെവില്‍?” സാന്ദ്ര ജീന്‍സിന് പുറത്ത് കൂടി അവന്‍റെ കുട്ടില്‍ തലോടിക്കൊണ്ട് ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

62 Comments

Add a Comment
  1. സ്മിത…❤️❤️❤️

    തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️

  2. നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
    ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
    വരുന്നില്ലേ?
    വരണം.
    വന്നേ തീരൂ…
    സ്നേഹം മാത്രം

Leave a Reply

Your email address will not be published. Required fields are marked *