മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha] 194

“ഇല്ലെടീ…”

അവളുടെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവന്‍ പറഞ്ഞു.

“കറക്റ്റ് വേദനയുള്ള സ്ഥലത്താ പിശാചേ പിടിച്ചു നീ ഞെക്കിയത്…!”

“ഒഹ്, സോറി…”

രവീണ ബാഗില്‍ നിന്ന് ചെറിയ, വൃത്താകാരത്തിലുള്ള ഒരു കണ്ണാടിയെടുത്ത് മുഖം മിനുക്കാന്‍ തുടങ്ങി.

“പണിഷ്മെന്റ് എത്ര മാസത്തേക്കാ നെവിലെ?”

എറിക് ചോദിച്ചു.

“എടാ അത് ക്ലീനിംഗ് ഒക്കെ ഒരു മാസം മതി…”

അനിഷ്ടം നിറഞ്ഞ മുഖത്തോടെ നെവില്‍ പറഞ്ഞു.

“പക്ഷെ കച്ചറ അതല്ല…ഒടുക്കത്തെ ഈ പള്ളീല്‍ പോക്കും പിന്നെയാ മൈര് നാടകാഭിനയവുമാ…അതാ താങ്ങാന്‍ പറ്റാത്തെ..”

“പള്ളീല്‍ പോയാ എന്നാ? നീ ആദ്യവായി വിര്‍ജിന്‍ മേരിയെ കണ്ടില്ലേ?”

ജഗദീഷ് ചിരിച്ചുകൊണ്ട് അര്‍ത്ഥഗര്‍ഭമായി നെവിലിനെ നോക്കി.

“ജഗ്ഗൂ, നീയെന്‍റെ കൈപ്പാടിന് അകലെ നിന്നത് കൊണ്ട് നീ രക്ഷപ്പെട്ടു…”

അവന്‍റെ നേരെ കൈ ഉയര്‍ത്തിക്കൊണ്ട് നെവില്‍ പറഞ്ഞു.

“എന്‍റെ മമ്മയടക്കം എന്തോ വലിയ സംഭവം പോലെ കാണുന്ന പെണ്ണല്ലേ, എന്നാ ഒന്ന് കണ്ടേക്കാം എന്ന് നോക്കിയപ്പം ആണ്ടെ ഒരു ബിലോ ആവറേജ് പെണ്ണ്…നീ ഒക്കെ എന്നാ കണ്ടിട്ടാടാ അവളെ ഇങ്ങനെ പൊക്കിപ്പറയുന്നെ?”

“പിന്നേം തൊടങ്ങി, ജാഡ!”

ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു.

“എടാ അവളത്രേം കേമിയാണേല്‍ നീ എന്നാ ഒണ്ടാക്കാനാ രവീടെ പൊറകെ നടക്കുന്നെ? നെനക്ക് വിര്‍ജിന്‍ മേരിയെ അങ്ങ് വളച്ചു ലൈനടിച്ചാ പോരാരുന്നോ?”

ദേഷ്യം കലര്‍ന്ന സ്വരത്തില്‍ നെവില്‍ ചോദിച്ചു.

പെട്ടെന്നവന്‍ രവീണയുടെ നേരെ കുറ്റബോധത്തോടെ നോക്കി.

“രവീ, എന്നുവെച്ചാ നീ മോശം ആണെന്നല്ല ഞാന്‍ പറഞ്ഞത്…”

സ്വരം ആവുന്നത്ര സൌമ്യമാക്കി നെവില്‍ അവളെ നോക്കി പറഞ്ഞു.

“രണ്ടും കൂടി ഒരുമിച്ചു പറയണ്ട!”

രവീണ ചൊടിച്ചു.

“നോക്ക്..നോക്ക്…”

അപ്പോള്‍ എറിക് അടക്കിയ സ്വരത്തില്‍ പറഞ്ഞു. അവന്‍ നോക്കിയിടത്തേക്ക് കൂട്ടുകാര്‍ കണ്ണുകളയച്ചു.

ബാലെ വിങ്ങില്‍ നിന്ന് ഇറങ്ങി കൈകള്‍ നിറയെ ചില സ്റ്റേജ് കോസ്റ്റ്യൂംസുമായി അവരിരിക്കുന്നിടത്തേക്ക് വരികയാണ് ഹെലന്‍. മുട്ടില്‍ നിന്നും വളരെ താഴെയെത്തുന്ന ക്രീം കളര്‍ സ്കര്‍ട്ടും ഇളം പച്ച നിറമുള്ള ടോപ്പും ആയിരുന്നു അവളുടെ വേഷം. ടോപ്പിന് മേലെ ഒരു പിങ്ക് സ്വെറ്റര്‍ അവള്‍ ധരിച്ചിരുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

62 Comments

Add a Comment
  1. സ്മിത…❤️❤️❤️

    തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️

  2. നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
    ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
    വരുന്നില്ലേ?
    വരണം.
    വന്നേ തീരൂ…
    സ്നേഹം മാത്രം

Leave a Reply

Your email address will not be published. Required fields are marked *