അതിന്‍റെ ചുവരില്‍ “പ്രിപ്പറേഷന്‍ ഫോര്‍ ദ സയന്‍സ് എക്സിബിഷന്‍” എന്ന് നോട്ടീസ് പതിച്ചിരുന്നു.
“മൈര്!”
അകത്ത് കയറിയ നെവില്‍ ദേഷ്യത്തോടെ മുരണ്ടു. അകത്ത് ആരുമുണ്ടാവില്ല എന്നാണു അവന്‍ കരുതിയത്. എന്നാല്‍ വരുന്ന ആഴ്ച്ചയില്‍ നടക്കുന്ന എക്സിബിഷന് വേണ്ടി പ്രാക്റ്റീസ് ചെയ്യുന്ന കുട്ടികള്‍ അതിലുണ്ടായിരുന്നു.
“എന്‍റെ കര്‍ത്താവേ!”
അവരെ നോക്കിയ നെവില്‍ വീണ്ടും ദയനീയമായി പറഞ്ഞു. പ്രാക്ടീസ് ചെയ്യുന്ന കുട്ടികള്‍ക്കിടയില്‍ അവന്‍ ഹെലനെ കണ്ടു.
“ഈ പിശാച് ഇതില്‍ ഉണ്ടായിരുന്നോ? ഇനി ഇനി ഇവടെ മോന്ത കണ്ടു വേണല്ലോ ക്ലീനിംഗ് ചെയ്യാന്‍…!”
നെവില്‍ കോര്‍ണറിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ബക്കറ്റ് പകുതി നിറച്ച്. ക്ലീനിംഗ് ലിക്വിഡ് മിക്സ് ചെയ്തു. സ്വീപ്പര്‍ അതില്‍ മുക്കി നിലം തുടയ്ക്കാന്‍ തുടങ്ങി.
ചിലരെങ്കിലും അവനെ പരിഹാസത്തോടെ നോക്കി. അതവന്‍ കണ്ടു. എങ്കിലും ദേഷ്യമടക്കി പണി തുടര്‍ന്നു. ഹെലന്‍ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ എക്സ്പ്ലനേഷന്‍ റിഹേഴ്സല്‍ ചെയ്യുകയായിരുന്നു. അവള്‍ ഒരു പ്ലാസ്റ്റിക് ഫ്രെയിം കൈയ്യില്‍ പിടിച്ചിരുന്നു. മുമ്പില്‍ ആളുകള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് അവള്‍ ഏതോ സയന്‍സ് ആക്റ്റിവിറ്റി വിശദീകരിക്കുകയാണ്.
“പ്ലാസ്റ്റിക് കൊണ്ടാണ് ഈ ഉപകരണം നിര്‍മ്മിചിരിക്കുന്നതെങ്കിലും വളരെ ഉപകാരപ്രദമാണിത്. നോക്കൂ…കോട്ട് ഹാങ്ങര്‍…സിലിക്കന്‍ കവര്‍…പറയൂ, എന്താ ഇതിന്‍റെ പേര്? ആര്‍ക്കെങ്കിലുമറിയാമോ?”
പലരും അവരവരുടെ റിഹേഴ്സലില്‍ വ്യാപൃതരായിരുന്നെങ്കിലും ഹെലന്‍റ്റെ ചോദ്യം കേട്ട് അവളെ നോക്കി പുഞ്ചിരിച്ചു.
“ആര്‍ക്കെങ്കിലുമറിയാമോ?”
മുമ്പില്‍ ആളുകളെ സങ്കല്‍പ്പിച്ച് അവള്‍ ചോദ്യമാവര്‍ത്തിച്ചു.
“എന്താ ഇതിന്‍റെ പേര്?”
“സ്റ്റാര്‍ ഫ്രെയിം…”
പെട്ടെന്ന് ആരൊ പറയുന്നത് ഹെലന്‍ കേട്ടു. അവള്‍ തിരിഞ്ഞു നോക്കി.
ക്ലീനിംഗ് നിര്‍ത്തി അവളെ നോക്കി നെവില്‍ നില്‍ക്കുന്നു.
റിഹേഴ്സല്‍ ചെയ്യുകയായിരുന്ന കുട്ടികളും അവനെ നോക്കി. ചിലര്‍ അവനെ അഭിനന്ദിക്കുന്നത് പോലെ നോക്കി.
ഹെലന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്ത നിമിഷം തന്നെ അവനില്‍ നിന്നും നോട്ടം മാറ്റി അവള്‍ വിവരണം തുടര്‍ന്നു:-
“ഇതാണ് സ്റ്റാര്‍ ഫ്രെയിം. നക്ഷത്രങ്ങളേയും പ്ലാനെറ്റ്സിനെയും ലൊക്കേറ്റ് ചെയ്യാന്‍ ഈ ഉപകരണം നമ്മെ സഹായിക്കും. നമുക്ക് കണ്ണുകള്‍ കൊണ്ട് പല നക്ഷത്രങ്ങളെയും പ്ലാനെറ്റ്സിനെയും കാണാം ഇതുപയോഗിച്ച്…”
അപ്പോഴേക്കും അവിടേക്ക് എറിക്കും ജഗദീഷും ഫിലിപ്പും രവീണയും സാന്ദ്രയും ഫിലിപ്പും വന്നു.
സ്മിത…❤️❤️❤️
തിരികെ വരും എന്നുറപ്പുണ്ട്…❤️❤️❤️
നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
വരുന്നില്ലേ?
വരണം.
വന്നേ തീരൂ…
സ്നേഹം മാത്രം