കോളിലൂടെയും ഞങ്ങൾ പങ്കുവെച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇന്ന് യാഥാർത്ഥ്യമാകാൻ പോകുന്നു.
പുറത്ത് പള്ളിയിൽ നിന്നും സുബ്ഹി ബാങ്ക് വിളിക്കുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് കുളിക്കാനായി നടന്നു. മനസ്സിൽ അപ്പോഴും ഹൻസിബയുടെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു.
വിവാഹദിവസം രാവിലെ കുളിച്ചുകൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തകൾ പഴയ നിമിഷങ്ങളിലേക്കാണ് പോയത്. ഹൻസിബയുടെ വീട്ടുകാർക്ക് എന്നെ കാണണമെന്ന് പറഞ്ഞപ്പോൾ നടത്തിയ ആ ആദ്യത്തെ വീഡിയോ കോൾ. അന്ന് വീട്ടുകാരൊക്കെ ചുറ്റും ഉണ്ടായിരുന്നത് കൊണ്ട് “എന്നെ ഇഷ്ടമായോ?” എന്ന് മാത്രമേ എനിക്ക് ചോദിക്കാൻ കഴിഞ്ഞുള്ളൂ.
എന്നാൽ ഞങ്ങളുടെ ബന്ധം ശരിക്കും തുടങ്ങിയത് ‘ഹായ്’ മെസ്സേജിലൂടെയാണ്. വളയിടൽ
കഴിഞ്ഞതിന്റെ പിറ്റേദിവസം, ഒരു തിങ്കളാഴ്ചയായിരുന്നു അത്. ഓഫീസിൽ വലിയ തിരക്കില്ലാത്ത സമയം. ഒരു അപരിചിതമായ ഇന്ത്യൻ നമ്പറിൽ നിന്നും വാട്സാപ്പിൽ വന്ന ഒരു സന്ദേശം.
ഹൻസിബ: “ഹായ്…”
ജോലിക്കിടയിൽ ഫോൺ വൈബ്രേറ്റ് ചെയ്തപ്പോൾ ഞാൻ എടുത്തു നോക്കി. പർച്ചേസിംഗ് ഓർഡറുകൾ തയ്യാറാക്കുന്ന തിരക്കിനിടയിൽ നമ്പർ എനിക്ക് പരിചയമുള്ളതായിരുന്നില്ല.
ഞാൻ: “ഹായ്… ആരാണെന്ന് മനസ്സിലായില്ലല്ലോ?”
പതുക്കെ മറുപടി വന്നു.
ഹൻസിബ: “മനസ്സിലാവില്ല… ഇത് ഹൻസിബയാണ്.”
പേര് കണ്ടതും എന്റെ ഉള്ളിൽ ഒരു ചെറിയ സന്തോഷം പടർന്നു. കുവൈറ്റിലെ തണുത്ത ഓഫീസിനുള്ളിൽ ഇരുന്നുകൊണ്ട് ഞാൻ
പതുക്കെ പുഞ്ചിരിച്ചു. വളയിടൽ ചടങ്ങൊക്കെ കഴിഞ്ഞ് അവൾ എന്നെ ഇങ്ങോട്ട് തേടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
