”ഓഹോ… അപ്പൊ ക്ലാസ്സിലെ നായികയാണല്ലേ?” മിസ്സ് ഒരു പുരികം പൊക്കി എന്നെ നോക്കി ഒരു
കള്ളച്ചിരിയോടെ ചോദിച്ചു: “എന്താ ഷാജു… ഇവർ പറയുന്നതൊക്കെ സത്യമാണോ? വിസ്മയ ഇല്ലാത്തതുകൊണ്ട് നിനക്ക് അത്രയ്ക്ക് സങ്കടമായിരുന്നോ?”
വിസ്മയ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ പതുക്കെ എഴുന്നേറ്റു നിന്നു. ഒരേസമയം വിസ്മയയും റീന മിസ്സും എന്നെ നോക്കുമ്പോൾ എനിക്ക് എന്റെ ആണത്തത്തിൽ വലിയൊരു അഹങ്കാരം തോന്നി. ഞാൻ മിസ്സിന്റെ മുഖത്തേക്ക് നോക്കി, വളരെ കൂളായി പറഞ്ഞു:
”അതെ മിസ്സ്… അവര് പറഞ്ഞത് സത്യമാ. ഇവൾ ഞങ്ങളുടെ ക്ലാസ്സിലെ നായിക തന്നെയാണ്. ഇവൾ ഇല്ലാത്തതുകൊണ്ട് എനിക്ക് മാത്രമല്ല, എന്റെ ചങ്ക് അജയ്ക്കും വലിയ സങ്കടമായിരുന്നു മിസ്സേ…” ഞാൻ അജയ്യുടെ തോളിൽ കൈയിട്ടുകൊണ്ട്
പറഞ്ഞു. “ഞങ്ങൾ മൂന്നുപേരും നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആണ്.”
ഞാൻ ആ ‘ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന വാക്ക് പറഞ്ഞപ്പോൾ വിസ്മയ മുഖം താഴ്ത്തി നാണത്തോടെ ഒന്ന് ചിരിച്ചു. അവൾക്കും അജയ്ക്കും ആ വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് നന്നായി അറിയാമല്ലോ.
പക്ഷെ ഞാൻ അത് പറഞ്ഞപ്പോൾ മിസ്സിന്റെ മുഖത്തെ ആ ചെറിയ കുശുമ്പ് മാറി, അവിടെയൊരു ആശ്വാസത്തിന്റെ ചിരി വന്നു. വെറും ഫ്രണ്ട്സ് ആണെന്ന് കേട്ടപ്പോൾ മിസ്സിന് ഒരു സമാധാനം ആയതുപോലെ. എന്നെയും വിസ്മയയെയും ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് മിസ്സ് പതുക്കെ പറഞ്ഞു, “നല്ല കാര്യം… ആ ഫ്രണ്ട്ഷിപ്പ് എപ്പോഴും അങ്ങനെ തന്നെ ഉണ്ടാകട്ടെ.”
അതും പറഞ്ഞ് മിസ്സ് പുസ്തകം എടുത്ത് ക്ലാസ്സെടുക്കാൻ വേണ്ടി ബോർഡിനടുത്തേക്ക് തിരിഞ്ഞു. ആ
