മഴയത്തു വന്ന മോഹം 8 [Vashalan] 101

​സമയം പത്തു മണിയോട് അടുക്കുന്നു. ഫഹാഹീലിൽ പോയ രാമേന്ദ്രൻ ചേട്ടൻ സർട്ടിഫിക്കറ്റുകളുമായി തിരികെ എത്തി. ജോലിത്തിരക്കുകൾക്കിടയിൽ സമയം പോകുന്നത് അറിഞ്ഞില്ല.

 

എന്നാൽ, അപ്രതീക്ഷിതമായി എന്റെ തലയുടെ ഒരു വശത്തുനിന്നും ഒരു നീറ്റൽ പടരാൻ തുടങ്ങി. വർഷത്തിലൊരിക്കൽ എന്നെ തേടിയെത്തുന്ന ആ പഴയ വില്ലൻ—മൈഗ്രേൻ!

​തുളച്ചുകയറുന്ന വേദന പതുക്കെ ശക്തിപ്രാപിച്ചു. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാത്തതുകൊണ്ട് ഗ്യാസ് കയറിയതാകുമെന്ന് കരുതി ഞാൻ അല്പം വെള്ളം കുടിച്ചു. പക്ഷേ, ആശ്വാസത്തിന് പകരം വേദനയുടെ തീവ്രത കൂടിക്കൂടി വന്നു. കണ്ണുകൾക്ക് മുന്നിൽ വെളിച്ചം ചിതറുന്നതുപോലെ. ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഹോസ്പിറ്റലിൽ പോകാൻ തന്നെ തീരുമാനിച്ചു.

​ഞാൻ പതുക്കെ എഴുന്നേറ്റ് മാനേജറുടെ ക്യാബിനിലേക്ക് നടന്നു.

​ഞാൻ: “സാർ… എനിക്ക് തലവേദന

 

സഹിക്കാൻ പറ്റുന്നില്ല. മൈഗ്രേൻ ആണെന്ന് തോന്നുന്നു. കണ്ണ് പോലും തുറക്കാൻ വയ്യ. ഞാൻ ഹോസ്പിറ്റലിൽ ഒന്ന് പോയി വരാം. ഒരു ഹാഫ് ഡേ ഓഫ് വേണമായിരുന്നു.”

​എന്റെ മുഖത്തെ വിളർച്ച കണ്ടപ്പോൾ തന്നെ മാനേജർക്ക് കാര്യം ബോധ്യമായി. “ശരി ഷാജു, നീ പൊയ്ക്കോ. ആരെയെങ്കിലും കൂട്ടി വിടണോ?” അദ്ദേഹം ചോദിച്ചു.

​ഞാൻ: “വേണ്ട സാർ, രാമേന്ദ്രൻ ചേട്ടൻ ഇവിടെയുണ്ട്. ചേട്ടൻ എന്നെ ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ടാക്കും.”

​ഞാൻ തിരികെ വന്ന് ബാഗും എടുത്തു. ഷാരൂണിനോട് ബാക്കി കാര്യങ്ങൾ ശ്രദ്ധിക്കാൻ പറഞ്ഞു ഞാൻ രാമേന്ദ്രൻ ചേട്ടനൊപ്പം ഹോസ്പിറ്റലിലേക്ക് തിരിച്ചു. പുറത്തെ മണൽക്കാറ്റും വെളിച്ചവും തലവേദനയെ ഒന്നുകൂടി ഉസിപ്പിച്ചു കൊണ്ടിരുന്നു. ഹോസ്പിറ്റലിലേക്കുള്ള ആ യാത്രയിൽ,

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. പൊന്നു.🔥

    വൗ…… ത്രസിപ്പിച്ച പാർട്ട്….🥰🥰🥰

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *