മീനാക്ഷി കല്യാണം 3 [നരഭോജി] 1857

 

കൈയിൽ അവളുടെ നാല്പാമര വള്ളികൾ പോലുള്ള കൈകൾ ഒതുക്കി പതിയെ നിലത്തിറക്കി. തോളിൽ പദങ്ങളൂന്നി മതിലും കടന്നു.

ലക്ഷങ്ങൾ വിലയുള്ള കാറ് ഞാൻ പെട്ടിയോട്ടോർഷ പോലെ റോഡ് അരികിൽ ഇട്ടിരിക്കണ കണ്ടു അവള് വായപൊളിച്ചു.

 

സ്പോർട്സ് മോഡിൽ കുതിച്ച കാറിന്റെ സൺറൂഫിലൂടെ മീനാക്ഷി എഴുന്നേറ്റുനിന്നു, മുഖത്തടിച്ച തണുത്ത കാറ്റും ആസ്വദിച്ചു അവളൊരു പക്ഷിയെന്നോണം കൈകൾ വിടർത്തി, അവളുടെ കണ്ണുതെറ്റിയ ആ നിസ്സാര സമയത്തു ഞാൻ ആ കടഞ്ഞെടുത്ത അരയഴകിലും, അതിൽ അലങ്കാരമായ അളവൊത്ത പൊക്കിൾചുഴിയിലും പാളിനോക്കി. എന്റെ നോട്ടം കണ്ട അവൾ സാരി നേരെയാക്കി മുഖംകോട്ടി, സീറ്റിലേക്ക് വീണു.

 

ഒരു കൊച്ചുകുട്ടിയെപോലെ ഓരോന്ന് ചെയ്‌തു കൂട്ടുന്ന ഇവൾ ഒരു കോളേജ് അദ്ധ്യാപിക ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു പോയി. അവൾ എന്നെ നോക്കി ‘എന്തെ?’ എന്ന് പുരികം ഉയർത്തി കാട്ടി, ഒന്നും ഇല്ലെന്നു പറ ഞ്ഞു ഞാൻ ചുമൽ കൂച്ചിയപ്പോൾ, പുരികം വളച്ചു താടിതാഴ്ത്തി എന്നെ സംശയത്തിൽ സൂക്ഷിച്ചു നോക്കി, പിന്നെ വീണ്ടും റോട്ടിലെ മിന്നുന്ന പലവക ലൈറ്റുകളിലേക്കു ശ്രദ്ധതിരിച്ചു. ക്രിസ്ത്മസ് അടുത്ത് വരുംതോറും, നഗരം കൂടുതൽ വർണാഭമായി മാറും. ആ സമയത്തെ രാത്രികൾക്കു ഒരു പ്രത്യേക ദൃശ്യഭംഗിയുണ്ട്.

 

*********************

തണുത്ത ഈ രാത്രിയിലും ഉണർന്നിരിക്കുന്ന ചെന്നൈയുടെ സ്വന്തം മറീന ബീച്ചിലൂടെ ഉപ്പുകാറ്റും നുണഞ്ഞു ഞങ്ങൾ നടന്നു. നിശബ്ദമായി, അലയടിക്കുന്ന കടലിനെയും നോക്കി ഒരുപാട് നേരം അവൾ നിന്നു. ആ മിഴികളിൽ നിറഞ്ഞുവന്ന കണ്ണുനീർ സർവ്വവ്യാപിയായ കടൽക്കാറ്റു തട്ടിപറിച്ചുകൊണ്ടോടി. ലോകപ്രശസ്ത കലാകാരൻ വിക്ടർ ഹ്യൂഗോയുടെ, “പാവങ്ങളിൽ” ജീൻ വാൾജീൻ എന്നപോലെ, ആ ചുടുനീർ എന്റെ കവിളുകളിൽ ഉപേക്ഷിച്ചു കാറ്റ് അവിടെ കുറ്റബോധത്തിൽ പരുങ്ങിനിന്നു. അവൾ കരയുകയാണ്, ഞാൻ ആണോ കാരണക്കാരൻ, ഈ പാപങ്ങൾ മുഴുവൻ ഞാൻ എവിടെ കൊണ്ടുപോയി കഴുകിക്കളയാൻ ആണ്…?

 

 

*********************

 

തിരിച്ചുവരുമ്പോൾ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. എഗ്മോർ ജംഗ്ഷൻ കഴിഞ്ഞപ്പോൾ എൻറെ ഷോൾഡറിൽ അവളുടെ നെറ്റിത്തടം വന്നു പതിച്ചു.  മീനാക്ഷി ഉറങ്ങിയിരിക്കുന്നു. ഞാൻ സീറ്റ്ബെൽറ്റ് ഊരി അവളുടെ ലോലമായ കവിളിണകളിൽ അണച്ച്, തോളിലേക്ക് നേരെ കെടുത്തി. അവൾ ഉറക്കത്തിൽ മധുരമായ ഒരു ചിരിസമ്മാനിച്ച്‌, ഇളകി സുഖത്തിൽ കിടന്നു. വണ്ടി ഡ്രൈവ്മോഡിയിലേക്കു മാറ്റി, കുറച്ച്‌ദൂരം പോയി ഒരു ഇലഞ്ഞി മരക്കീഴിൽ നിർത്തി, വരുംവരായ്കകൾ പോലും ആലോചിക്കാതെ സ്റ്റിയറിങ്ങിൽ പിടിച്ചു, സീറ്റ്ബെൽറ്റ് പോലും ഊരാതെ മുന്നില്ലേ ഇരുട്ടിലേക്കും നോക്കിയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ അപ്പോൾ കടന്നുപോയ ഒരു കൂറ്റൻ കണ്ടെയ്നർ വണ്ടിയുടെ ഹോൺ കേട്ടാണ് ഉണർന്നത്. പെട്ടന്നുണ്ടായ പരിഭ്രമത്തിൽ അവൾക് എവിടെയാണെന്ന് പിടുത്തം കിട്ടിയിട്ടില്ല. ഉറക്കത്തിലെപ്പോഴോ ഇഴുകിയിറങ്ങിയ അവൾ. എന്റെ ഷിർട്ടിനുള്ളിലേക്കു തലകയറി കങ്കാരുവിന്റെ കുഞ്ഞു പോലെയാണ് ഉറങ്ങുന്നത്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

177 Comments

Add a Comment
  1. നരഭോജി

    മീനാക്ഷി കല്യാണം – 4 (മീനാക്ഷിയുടെ കാമുകൻ) ,
    അപ്‌ലോഡ് ചെയ്തിട്ടുണ്ട്,
    പബ്ലിഷ് ആകുമ്പോൾ വായിച്ചു അഭിപ്രായം പറയുക.
    സ്നേഹപൂർവ്വം….

    1. Story Vanillallo bro

      1. Wow…!

        ഞാൻ ഇന്നാണ് ഈ കഥ വായിക്കുന്നത്, എന്താ പറയാ ഒരു സിനിമ കാണുന്ന പോലുള്ള ഒരു ഫീൽ ആണ്.

        Thank You So Much

  2. Bro any updates

    1. നരഭോജി

      ഈ ആഴ്ച കുറച്ചു തിരക്കാണ്, എങ്കിലും പറ്റിയാൽ തീർച്ചയായും പബ്ലിഷ് ചെയ്യും. ഈ വെള്ളി വന്നില്ലെങ്കിൽ , അടുത്ത ആഴ്ചയെ ഇടൂ.

  3. Enni 1 part Eeee ulloooo???

    1. നരഭോജി

      രണ്ടു ഭാഗം ഉണ്ടാകും

  4. നരഭോജി

    ഈ ആഴ്ച കുറച്ചു തിരക്കുകളിൽ പെട്ടുപോയി , അടുത്ത ആഴ്ച ഇടണം എന്നാണ് എന്റെ ആഗ്രഹം. കഥ എഴുതി തീർന്നതാണ്, എഡിറ്റിംഗ് കഴിഞ്ഞു തൃപ്തിയായാലേ ഇടാൻ കഴിയു.

    1. ബ്രോ എന്തായി വല്ല അപ്ഡേറ്റ്സ്സ് ഉണ്ടോ
      എഡിറ്റിംഗ് കഴിഞ്ഞില്ലേ ?

  5. ഈ ആഴ്ച വരുമോ ?

  6. ബ്രോ ഈ weak പറയാം എന്ന് പറഞ്ഞിട്ട് എന്തായി ഈ ആഴ്ച തന്നെ ഇടുവോ ബാക്കി
    കാത്തിരിപ്പാണ് ?

  7. Adutha part enna….

  8. അടുത്ത ഭാഗം? കാത്തിരിക്കുന്നു.

  9. ♥️♥️♥️

    കിടു…. നന്നായിട്ടുണ്ട്….

    ബ്രോ ഹാപ്പി എൻഡിങ് മതിട്ടോ പ്ലീസ്..

    1. നരഭോജി

      നമുക്ക് ശരിയാക്കാടൊ, ഈ എപ്പിസോഡിലും അടുത്തതിലും നിങ്ങൾ ഉദ്ദേശിക്കുന്നതായിരിക്കില്ല, ഇതിനെല്ലാം പിന്നിലുള്ള യഥാർത്ഥ കാരണം, കുറച്ചൊന്നു കാത്തിരിക്കൂ ❤

  10. nee ivde comment ittu itikuvano… anupama missinte aduth part tharo please.

  11. Da nee ivde comment ittu itikuvano… anupama missinte aduth part thade.

  12. വല്ല അപ്ഡേറ്റും ഉണ്ടോ നരഭോജി

    1. നരഭോജി

      ഞാൻ അടുത്ത ആഴ്ച പറയാം, അതികം വൈകില്ല .

  13. അവൾക്ക് ക്യാൻസർ അല്ലേ? Sad ending ആക്കല്ലേ നല്ല ഫീൽ ഉള്ള ഒരു കഥയാണ് ?❣️

    1. നരഭോജി

      ഏയ് അല്ല മിന്നാരത്തിൽ ലാലുഅലക്സ് പറയും പോലെ പോളിസൈത്തീമിയ റുബ്റാ വീര. ??

    2. നരഭോജി

  14. നരഭോജി

    ഞാൻ താങ്കളുടെ അനുപമ മിസ് ആസ്വദിച്ചു വായിക്കുക ആയിരുന്നു. ഇപ്പോഴാണ് കഴിഞ്ഞത്. ഞാൻ റിവ്യൂ ഇട്ടിട്ടുണ്ട്.
    ഈ കഥ അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടാം, എല്ലാം ശരിയായി വരുന്നുണ്ട്.

  15. തുടരുക ??

    1. നരഭോജി

    2. നരഭോജി

  16. ആ ഹോസ്റ്റലിൽ കണ്ട് കളി ഒരു കമ്പി കഥക്ക് ഉള്ള thread ആണല്ലോ

    1. നരഭോജി

      ധൈര്യം ആയിട്ട് എഴുത്തു, ഇവിടെ എഴുതിയില്ലെങ്കിൽ വേറെ എവിടെയാണ് ?

Leave a Reply

Your email address will not be published. Required fields are marked *