“ഒരു ഉമ്മ തന്നപ്പോഴേക്കും, ഞാൻ അങ്ങട് മുഴുവനായും നിങ്ങളുടെ ആയിപോയിന്നു തോന്നീലെ ഉണ്ണിയേട്ടാ, ഇന്ന് കാലത്തു ഭക്ഷണവും കൊണ്ട് വന്നില്ല, വിളിച്ചു നാല് കണ്ണ് പൊട്ടണ ചീത്ത പറയാന്നു വച്ചു വിളിച്ചപ്പോൾ ഫോണും എടുത്തില്ല, ഇതൊക്കെ ചെയ്തത്കൂട്ടിയത് ഇതിനു വേണ്ടി മാത്രം ആയിരുന്നല്ലേ.”
അവൾ വീണ്ടും, വീണ്ടും ഭാരിച്ച ഒരുപാട് സങ്കടം ഉണ്ടാക്കുന്ന ചോദ്യങ്ങൾ എന്റെ മുകളിലേക്കിട്ടു. അതിൽ കൂടുതൽ താങ്ങാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല, ഞാൻ ഏത്തക്ക അപ്പം അവൾക്കും കൊടുത്തു അവിടന്ന് വേഗം പോകാം എന്ന് വിചാരിച്ചു എഴുന്നേറ്റു.
എഴുന്നേറ്റപ്പോൾ തലചെറുതായി ഒന്ന് കറങ്ങി ഞാൻ ചുമരിൽ ചാരി സൺഷേഡിൽ നിന്ന് വീഴാതെ പാട് പെട്ടു, താഴെ കരിങ്കല്ല് കൂട്ടിയിട്ടുണ്ട് വീണാൽ തല പൊളിഞ്ഞതു തന്നെ.
എന്റെ ഈ കോലവും, നിൽപ്പും കണ്ടു മീനാക്ഷി ആകെ പേടിച്ചുപോയി, ക്ഷീണം കൺപോളകൾ ഉള്ളിലേക്ക് വലിച്ചു കൊണ്ട് പോയിരുന്നു, ഉഗ്രമായ കുളിരിൽ ഇടതടവില്ലാതെ ഞാൻ വിറച്ചു കൊണ്ടിരുന്നു, തലയിലെ മങ്കിക്യാപും ഇട്ടു വിറച്ചുകൊണ്ടുള്ള നിൽപ്പും, തലകറങ്ങിയുള്ള നിലകിട്ടാതെ പോയതും, കാര്യങ്ങൾ പന്തിയല്ലെന്ന് അവൾക് തോന്നിയിരിക്കാം.
“അയ്യോ… ഏതാ ഉണ്ണിയേട്ടാ പറ്റിയെ…. അവൾ ഒരു ഓളിയോടെ ജനലിനു പുറത്തേക്കു കൈകളിട്ടു എന്നെ ചേർത്ത് പിടിച്ചു, ഞാൻ ഒരു ചായസമോവർ പോലെ തിളച്ചുപൊള്ളുന്നുണ്ടായിരുന്നു, അതവളിലെ പേടിയെ ഇരട്ടിപ്പിച്ചു, അവൾ ഭയത്തോടെ ശബ്ദമിട്ടതും, ചേർത്ത് പിടിച്ചിരുന്ന അവളുടെ നെഞ്ചിന്റെ മിടിപ്പ് വേഗത്തിലായതും, എനിക്കത്ഭുതം തോന്നി, എനിക്കെന്തു പറ്റിയാലും ഇവൾക്കെന്താ. അവൾ കൂടുതൽ എന്നെ വിടാതെ ചേർത്ത് പിടിച്ചു, ഞാൻ എങ്ങനെയൊക്കെയോ തള്ളി നിന്നിരുന്ന കല്ലുകളിൽ ചവിട്ടി മുകളിൽ കയറി ജനൽപടിയിൽ ഇരിക്കാൻ നോക്കി, വഴുതി ഉള്ളിലേക്ക് വീണു.
എനിക്ക് വീഴ്ചയിൽ ഒന്നും പറ്റിയില്ല. പറ്റാൻ സമ്മതിച്ചില്ല എന്ന് പറയുന്നതാവും ശരി, അവൾ എന്നെ അവളുടെ നേർത്ത ശരീരത്തോട് ചേർത്ത് അണച്ച് ഇറുക്കി പിടിച്ചിരുന്നു. അവൾ എന്തിനെന്നില്ലാതെ വിതുമ്പിക്കൊണ്ടിരുന്നു.
ശ്ശെ…. വയ്യാത്ത സമയത്തു ഇത്രയ്ക്കു സാഹസികത കാണിക്കണ്ടായിരുന്നു, എനിക്കങ്ങട് നാണക്കേടായി, എന്നെ ഒരു കൊച്ചു കുഞ്ഞെന്നെ പോലെ മാര്ദ്ദവമുള്ള അവളുടെ മാറിൽ അവൾ ഇറുക്കി വച്ചു.
❤️❤️❤️
വായിച്ചോളു, എല്ലാവരും വായിച്ചോളു.
മുത്തേ ???
Expecting something big
Up coming listil vannittund ?????
ഇത് നമ്മുടെ വിജയം ആഹ്ലാദിപ്പിൻ ആഹ്ളാദിപ്പിൻ
Upcoming il vannit ond??
അതെ അതെ ?
Upcomingil vannu?
ക്ഷമയാണ് വേണ്ടത് ആർക്കാണ് ആകസ്മികമം ഒരു ബോറൻ പരുപാടിയാണാ
ഈ ഒരു കഥക്കും വേണ്ടിയാണ് ദിവസവും ഈ സൈറ്റിൽ കയറുന്നത്.
ഇതിന്റെ അടുത്ത പാർട്ട് വേഗം പോസ്റ്റ് ബ്രോ ???
Mann.. enthay⏳?
Any updates bro?????
പ്രിയപ്പെട്ട നരബോജി….. ഈ സൈറ്റിലും അപ്പുറത്തും മോസ്റ്റ് succesfull ആയിട്ട് ഓടിക്കൊണ്ടിരിക്കുന്ന കഥകളിൽ ഒന്നായതു കൊണ്ട് തന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കുക തന്നെ വഴിയുള്ളൂ എന്നറിയാം…
പറ്റണില്ലെടോ എത്രയാന്ന് വെച്ചാ…. അത്രക്കും ഇഷ്ടായിപ്പോയി തന്റെ ഷൈലിയോട്…. വരുമെന്ന് ഉറപ്പാണെന്ന് അറിയാം… എങ്കിലും പറയാ ഒരു ദിവസം മുന്നേ പറ്റുമെങ്കിൽ അത്രയും നേരത്തെ തരുക..
പറഞ്ഞു മുഴുവിപ്പിക്കാത്ത കഥകൾ മനുഷ്യനെ കാർന്നു തിന്നും… കാർന്നു തിന്നോണ്ടിരിക്കുവാ..
എന്റെ ഒരു കണക്കു കൂട്ടൽ വെച്ചു ഒരു 80-90 പേജസ് എങ്കിലും ഉണ്ടാവുമെന്ന് കരുതുന്നു… ♥️♥️♥️ഇത്രയും ലേറ്റ് ആക്കിയതിനു അങ്ങനെയെങ്കിലും ഒരു പരിഹാരം ചെയ്യുക
ADM ഒരുപാട് സന്തോഷം. അധികം വൈകില്ല.
പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണന്നാണല്ലോ കാരണവൻമാർ പറഞ്ഞുവച്ചിരിക്കുന്നത് അങ്ങനെയാണങ്കിലെ കമന്റ് ബോക്സിൽ ഞാൻ #@& പറയും
Edit cheyth kazhinjille bro
ബ്രോ എവിടെയാ പ്ലീസ് എന്തേലും ഒരു അപ്ഡേറ്റ് തരുമോ ബ്രോന്റെ കഥയെ അത്രക്കും ഇഷ്ടമായത് കൊണ്ടല്ലേ ഇങ്ങനെ ചോദിക്കുന്നത് ഇട്ടിട്ട് പോവരുത്ട്ടോ കാത്തിരിക്കുന്നു
ആകസ്മികമായി ഈ ദിവസങ്ങളിലൊന്നിൽ വരിക തന്നെ ചെയ്യും. ക്ഷമയാണ് വേണ്ടത്.
Akasmikam orupadu aayi
മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ,പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നത് പോലെയേ ഒള്ളു .കഥ തരാൻ നിങ്ങളും മറന്നുപോവുന്നതാണോ
ഇത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു എഴുതിയ വാചകമാണ്,
ഈ ഭാഗത്തിൽ ഞാൻ അവസാന സീനിന്നും മുൻപിലത്തെ സീൻ ഒന്ന് മോടിപിടിപ്പിക്കുകയാണ്. എഡിറ്റിംഗിങ് തന്നെയാണ്. ക്ഷമയാണ് വേണ്ടത്.
ക്ഷമ… ആട്ടിൻ സൂപ്പിന്റെ ഗുണം ചെയ്യും.. ആട്ടിൻ സൂപ്പ് മേടിക്കാൻ കാശില്ല മകനേ….
Kath irunn kadha thanna marann poyi
ഓർക്കാൻ മാത്രമുള്ള കഥയൊന്നുമില്ല, അരവിന്ദൻ മീനാക്ഷിയെകെട്ടി, അവൾക്കൊരു കാമുകൻ ഉണ്ടെന്നു അവൾ പറഞ്ഞു. അവൾക്കൊരു കാമുകൻ ഉണ്ടെങ്കിലും, ഇല്ലെങ്കിലും അവൾക്ക് ആരോടും പറയാത്തൊരു കഥയുണ്ടെന്നു അടുത്ത ഭാഗത്തിൽ അരവിന്ദൻ മനസ്സിലാക്കും.
അവരെ പിരിക്കല്ലേ
ഇത് ഒരു മാതിരി കോപ്പിലെ പരുപാടിആയി ???
അത്ര മോശം കഥയാണോ?.
പട്ടി ഷോ ???
പരിപൂർണ തൃപ്തിയോടെ താങ്കൾ എഴുതിയ കഥയാണ് എനിക്ക് വായിക്കേണ്ടത് അതിനു വേണ്ടി കാത്തിരിക്കുന്നു …
നരഭോജി എന്ന വാക്ക് അനർത്ഥമാക്കുകയാണോ..?
Climax 100 pages undakumo?
നരഭോജി,February 28, 2022 at 10:49 AM
പേജുകളുടെ എണ്ണം കൂടിപ്പോയി , ഈ ആഴ്ച എന്തായാലും പബ്ലിഷ് ചെയ്യും.
ഈ comment 3rd part വരുന്നതിനു മുമ്പേ എഴുത്തുകാരൻ പറഞ്ഞതാണ് എന്നിട്ട് 3ആം ഭാഗത്തിൽ ഉണ്ടായത് 34 pages ആണ്.ഇനി വരുന്ന ഭാഗം വലുതാണെന്ന് ഇതേ എഴുത്തുകാരൻ ആണ് പറയുന്നത് സോ വാട്ട് i mean to say is don’t expect that big of a part or otherwise,if the part is not that big there will be despire ???
എൻ്റെ ചെറിയ കഥ അല്ലെ, പേജ് കുറവ് തന്നെ ആയിരിക്കും.എങ്കിലും കഴിഞ്ഞ ഭാഗത്തേക്കാൾ കൂടുതൽ ഉണ്ട്. വലിച്ചു നീട്ടില്ല, ഒരു പാരഗ്രാഫോ, സ്പേസൊ, സീനോ, ഒരു വാക്ക് പോലും ആവശ്യമില്ലാതെ ഉണ്ടായിരിക്കില്ല. ഒരു കൊച്ചു കഥ. എഴുതുമ്പോൾ അധികം പേജ് ഉണ്ടെങ്കിലും അവസാനഘട്ട എഡിറ്റിങിൽ ഞാനതു വെട്ടി വെട്ടി കുറച്ചാക്കും, അതെൻ്റെ രീതിയാണ്.
Ith poorthiyaakkamo bro
// പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും. //
ഇവിടെ മനുഷ്യനേം തിന്ന് വഴിയേകൂടി പോയവരേം തിന്ന് എന്നിട്ടും നിങ്ങളെ മാത്രം ഈ വഴിയൊന്നും കണ്ടില്ല ?
Oru last date parayamo