മീര ടീച്ചർ [അത്തി] 1724

ഇയാൾ ഒരു ദിവസം മുഴുവൻ കരയാതെ ഇരിക്കണം.. പറ്റുമോ….

അവൾ ആശ്വാസതത്തോടെ എന്നെ നോക്കി.. ഇതായിരുന്നോ എന്ന ഭാവത്തിൽ…ഒരു ചെറിയ ചിരിയും

അതെ ചിരിക്ക ഒന്നും വേണ്ട…പറ്റുമോ…ഇല്ലയോ…. അത് പറ…

മ്…

ഇയാൾക്ക് നാക്ക് ഇല്ലേ…കല്യാണം കഴിഞ്ഞു രണ്ടാഴ്ച ആയി, തനിക്കിപ്പോഴും എന്നെ പേടിയാണോ.. എന്തെങ്കിലും ഒന്ന് പറയെടോ…

ഞാൻ ചെയ്യാം….

എന്ത് ചെയ്യാം എന്ന്.. കരയാതിരിക്കാം എന്നാണോ…

മ്….

ദേ വീണ്ടും മൂളൽ…ഈ ടീച്ചറിനെ കൊണ്ട് ഞാൻ തൊറ്റെ…ഇങ്ങനെ ടീച്ചർ പഠിപ്പിച്ചാൽ പിള്ളേർ കുറെ ജയിക്കും.

അതേയ് നമ്മുക്ക് ബീച്ചിൽ പോയാലോ.. അല്ലെങ്കി വേണ്ട ടീച്ചർ അവിടെ വന്നു എന്നെ നോക്കി പേടിക്കണം ആളുകൾ പറയണം, ആ കാലമാടൻ ആ കൊച്ചിനെ ഇട്ടു ഉപദ്രവിക്കെണ്…കണ്ടില്ലേ അതിന്റെ പേടി എന്ന്, പിന്നെ ടീച്ചറിന്റെ പേടി അനുസരിച്ചു ചിലപ്പോൾ എനിക്കിട്ട് കിട്ടിയാലും മതി.

അതും കേട്ട് മീര ചിരിച്ചു.

ഞാൻ മീരയുടെ മുഖത്തേയ്ക്ക് നോക്കി, പെട്ടെന്ന് തന്നെ കണ്ണ് മാറ്റി റോഡിലേക്ക് ആക്കി….

ടീച്ചറുടെ ചിരി കാണാൻ നല്ല ഭംഗി, ടീച്ചറിന് എപ്പോഴും ഇങ്ങനെ ചിരിച്ചു കൂടെ…

അവൾ ഒന്നും മിണ്ടിയില്ല.

ടോ ടീച്ചറെ നമ്മൾക്ക് സിനിമയ്ക്ക് പോയാലോ…എന്താടോ ഒന്നും മിണ്ടാത്തത്…മിണ്ടാനും പേടിയാണോ…

ബീച്ചിൽ പോകാം…

അതെന്താ എനിക്ക് രണ്ടു വേടിച്ചു തരാം എന്ന് ഉറച്ചോ…

അവൾ എന്നെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ഞാൻ ബീച്ചിലോട്ട് വണ്ടി കൊണ്ട് നിർത്തി..

ഞാൻ – ഇറങ്ങി, വാടോ…ഇതെന്താ ഇതിനകത്ത് തന്നെ ഇരിക്കാനാണോ ഇവിടെ വന്നത്.

നമ്മൾ കടലിലെ വെള്ളത്തിലൂടെ കാലൊടിച്ചു നടന്നു. ഞാൻ പാന്റൊക്കെ ചുരുട്ടി വച്ചേക്കുവാണ്…മീര സാരിയൊക്കെ പൊക്കി പിടിച്ചിട്ടുണ്ട്.കാലിലെ വെള്ളി കൊലുസ് ഒക്കെ ഉണ്ട്, നല്ല ഭംഗി, ഞാൻ അതിൽ നോക്കി അങ്ങനെ നടക്കേണ്…മീര, ഒരു കുഞ്ഞിനെ പോലെ വെള്ളത്തിൽ കളിച്ചോണ്ടിരിക്കെയാണ്,

അതെ അധികം ഉള്ളിലോട്ടു നടക്കേണ്ട…..

മീര ഒരു കുഞ്ഞിന്റെ ഭാവത്തോടെ എന്നെ നോക്കി, ആ നോട്ടത്തിന്റെ അർത്ഥം കടലിലേക്ക് ഇറങ്ങി കോട്ടെ എന്നാണ്..

ശരി.., ഒറ്റയ്ക്ക് പോകണ്ട., ഞാനും ഉണ്ട്…

നമ്മൾ കടലിലേക്ക് ഇറങ്ങാനും തിര വരുമ്പോൾ തിരിച്ചു ഓടി കേറാനും തുടങ്ങി…

The Author

126 Comments

Add a Comment
  1. Meera techer supper kathayanu Adutta 2bagam udane tanne udaville

  2. ??❤️

  3. ഈ കഥയുടെ രണ്ടാം ഭാഗം എഴുതുമോ അത്തി??

  4. അണ്ണോ…..പൊളിച്ചു??❤️….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

  5. ഇറോട്ടിക് ലോവ്സ്റ്റോറിസ് എന്ന tag കൂടി ഉൾപ്പെടുത്താം.

    1. njan athil kore thappi

  6. എത്ര വായിച്ചാലും മതിവരാത്ത ഒരു എവർഗ്രീൻ കഥ♥️♥️♥️

  7. Second part koodi aavaamaayirunnu
    Kurachu sad AAYI kollam.

  8. Kettaranjappo onn vayikkn vannatha vAayikkan thudanguvaa vayichitt onnukoodi coment idaaam

  9. Etre vayichaallum bore adikkaatha kadhakkale churukkam Anne athile onnaanithe?

  10. ഒരുപാടായി kathirikkunun 2nd varumo

  11. അത്തി… മനോഹരമായ കഥ, ഇന്നൊരിക്കൽകൂടി വായിച്ചു, മുൻപ് വായിച്ചിട്ടും കമെന്റ് ചെയ്തില്ലെന്നെള്ളു. അസാധ്യ ഫീൽ ആയിരുന്നെടോ ഇതിലെ പ്രണയത്തിന്.

    ഒടുവിലെ ഭാഗം താൻ കഴിച്ചുകൂട്ടിയതാണെന്ന് തോന്നി, പിന്നെ തന്റെ കമന്റും കണ്ടു… നല്ല കഥയ്ക്ക് നന്ദി !!

  12. എന്താ പറയുക ഇങ്ങൾ ഒരു ജിന്ന് ആണ് അത്തി. നല്ല ഭംഗിയുള്ള കഥ. ആക്സിഡൻ്റ്നു ശേഷം ഉള്ള ഓരോ നിമിഷവും വായിക്കാൻ തന്നെ ഭയങ്കര ഫീലാണ്?
    ശെരിക്കും പറഞ്ഞാൽ ഒരു ഫീൽ ഗുഡ് സിനിമ അല്ലെങ്കിൽ ഒരു റൊമാൻ്റിക് സിനിമ കണ്ടിറങ്ങിയ ഫീൽ❤️❤️

    1. പിന്നെ ഈ കഥയുടെ ‘kambi teacher’ എന്ന ടാഗ് മാറ്റി ‘പ്രണയം’ എന്ന് ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ

  13. pranayam ath oru valatha feeel aaanu aathmartha
    pranayathinu munbil sex ena vakin prasakthi ille

    wel job mahn

  14. Super.

    Variety love….

  15. യ മോനെ പ്രണയം അതു ഒരു വല്ലാത്ത ഫീലാ സെക്സ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തന്റെ ഈ കഴിവുണ്ടല്ലോ മാരകം കിടു

  16. എന്റെ ഇടം

    എഴുതിയ സമയത്തു ഞാൻ ഈ കഥ വായിച്ചതാണ്… അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു… ഇപ്പൊ കുറച്ചു നാളായി വീണ്ടും വായിക്കാൻ മോഹം തോന്നി എത്തിയതാണ്… കഥയുടെ പേരോ author ഇന്റെ പേരോ ഓർമ ഇല്ലാത്തത് കാരണം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി

  17. കഥ ഉഗ്രൻ ആയിട്ടുണ്ട്.
    എന്താ പറയുക ഇജാതി ഫീൽ.

  18. മച്ചാനെ എല്ലാ കഥകളും ഞൻ വായിക്കാറുണ്ട്. എല്ലാം അടിപൊളി ആയിട്ടുണ്ട്. മച്ചാന്റെ എല്ലാ കഥകൾക്കും ഒരു common fact ind. കാമത്തെക്കാൾ ഉപരി പ്രണയത്തിനാണ് മച്ചാൻ പ്രാധാന്യം നൽകുന്നത്. അതാണ് വേണ്ടതും. ഇനിയും ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. (ഫ്രണ്ട്ഷിപ് എന്ന കഥയുടെ അടുത്ത പാർട്ട്‌ എഴുതിക്കൂടെ? )?

  19. Adipoli kadha

  20. ???….

    സൂപ്പബ്

  21. എന്തൊക്കെയായാലും ആദ്യത്തെ ഭർത്താവ് അങ്ങനെ ayond നമ്മുടെ നായകന് മീരാ യെ കന്യക ആയി തന്നെ കിട്ടി

  22. Super adipoli kalakki adutha part vegam idu

  23. Bro ningalude writing style super avasanam kurachu speed undayirunnu ithinte baakki ezhuthanam please

  24. Supper plz next part

  25. Awesome experience

  26. Super story…..

  27. ഇത്തതാന്റെ കുട്ടി

    ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ പോലെ. ഗംഭീരം അതിഗംഭീരം

Leave a Reply

Your email address will not be published. Required fields are marked *