മെഹ്റിൻ- മഴയോർമകൾ 1 [മല്ലു സ്റ്റോറി ടെല്ലർ] 154

” ശെരി ശരി” പറഞ്ഞ് കഴിഞ്ഞതും എന്റെ ബസ് വന്നതും ഒന്നിച്ചായിരുന്നു. അവൻ പറഞ്ഞത് പോലെ ഞാൻ 2 ദിവസം ലീവ് എടുക്കാൻ തീരുമാനിച്ചു. പക്ഷേ രണ്ടാം ദിവസം തന്നെ കോളേജിൽ തിരിച്ചെത്തി. ഒരു ദിവസത്തിൽ കൂടുതൽ അവളേ കാണാതിരിക്കാൻ പറ്റിലായിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളിൽ അവളോട് സംസാരിക്കുമ്പോൾ എനിക്ക് ഒരു പിൻവലിച്ചിലും അവളുടെ കണ്ണുകളിലേക്ക് നോക്കാനും മടി തോന്നി തുടങ്ങി. ഒരു ദിവസം അവൾ എന്നാട് ചോദിച്ചു

” ഹർഷൻ, നിനക്ക് എന്തെങ്കിലും പ്രോബ്രം ഉണ്ടോ? ആക്കെ ഡൽ ആണല്ലോ?”

“ഒന്നും ഇല്ലടോ , എക്സാം നടക്കുവല്ലേ? അതിന്റെ ആണ് ” . അവസാനം എന്റെ ഇഷ്ട്ടം അവളോട് തുറന്ന് പറയാൻ ഞാൻ തീരുമാനിച്ചു. ഈ കാര്യം സിറാജിനോട് പറഞ്ഞപ്പോൾ അവനിൽ നിന്ന് കിട്ടിയ മറുപടി എന്നെ അത്ഭുതപെടുത്തി.

“എടാ നീയും അവളും സെറ്റ് ആവും എന്ന് എനിക്ക് തോന്നുന്നില്ലാ, നിന്റെ കോലവും അവളുടെ കോലവും തമ്മിലുള്ള വ്യത്യാസം നോക്ക് … ഇനി അത് ഓക്കേ ആണെങ്കിലും വേറെ പ്രശ്നം ഉണ്ട് … ഫാമിലി മതം ജാതി … ഇതിനെ എല്ലാം ചാടി കടന്ന് നിങ്ങൾക്ക് ഒന്നിക്കാം എന്ന് നിനക്ക് തോന്നുന്നുണ്ടോ? അവളുടെ തന്തയെ നിനക്ക് അറിഞ്ഞുടേ ? നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ.. നീ നന്നായി ചിന്തിക്ക് ..എന്നിട്ട് പോസ്റ്റീവ് ആണേൽ നീ പറ . എന്തിനും ഞാൻ ഉണ്ടാവും കൂടെ “

അന്ന് രാത്രി ഞാൻ വീട്ടിൽ പോയി കണ്ണാടി യുടെ മുന്നിൽ നിന്ന് ഒന്ന് നോക്കി. അവളുടെ അത്രയും സൗന്ദര്യം എനിക്കില്ല എങ്കിലും അത്ര മോശം ഒന്നും അല്ലല്ലോ പക്ഷേ സിറാജിനെ കുറ്റം പറയാനും പറ്റില്ല. പക്ഷേ അവൻ പറഞ്ഞ രണ്ടാമത്തെ കാരണം രക്തസാക്ഷിയായ സ:രാജന്റേ മകനായ എനിക്ക് ഒരു പ്രശ്നമായി തോന്നായിരുന്നില്ല. പിറ്റേന്ന് രാവിലെ സിറാജിനോട് ഞാൻ പറഞ്ഞു:

” എടാ , നീ പറഞ്ഞത് ശെരിയാണ് പക്ഷേ ഈ ജാതിയുമായും മതത്തിതിന്റേയും മതിൽ ചാടി കടന്ന് ജീവിക്കാൻ അല്ലേ നമ്മളെ ഇവിടുത്തെ സാറ് പഠിപ്പിച്ചത്. പിന്നേ ഞാൻ ഇത് അവളോട് പറഞ്ഞിലെങ്കിൽ നാളെ എന്റെ മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കും. എനിക്ക് പറയണം ” അവൻ എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു:

“നീ പോയിട്ട് വാടാ “

ആകാശത്ത് കാർമേഘം സൂര്യനെ മറച്ച് മഴയായി പെയ്തിറങ്ങാൻ തയ്യാറായി നിൽക്കുന്നുണ്ട്. ഞാൻ അവളെ വിളിച്ച് കോളേജ് ഗ്രൗണ്ടിലേക്ക് നടന്നു ….

(തുടരും)

The Author

മല്ലു സ്റ്റോറി ട്ടെലർ

17 Comments

Add a Comment
  1. ഇഷ്ടപെട്ടൂ.. അടുത്തഭാഗം വേഗം ഇടൂ…

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks.within two days I’ll upload(Dr kaninjaal)

  2. പൊന്നു.?

    കൊള്ളാം….. സുപ്പറായി തന്നെ തുടങ്ങി.

    ????

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  3. തുടക്കം കൊള്ളാം, അടുത്ത ഭാഗവും ഉഷാറാവട്ടെ

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks, I’ll do my best

  4. ഏലിയൻ ബോയ്

    നന്നായിട്ടുണ്ട്…..❤❤❤

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks

  5. Adhyamayitanu ezhuthanthenu thununnilla, super, contunue.

    1. മല്ലു സ്റ്റോറി ട്ടെലർ

      ??
      രണ്ടാം ഭാഗം പുരോഗമിക്കുന്നു. കുറച്ച് ലൈക്കും കമന്റും കിട്ടിയാൽ തുടരാം എന്നാണ് വിചാരിക്കുന്നത്.

    2. മല്ലു സ്റ്റോറി ട്ടെലർ

      ???

  6. അടിപൊളി മാഷേ
    ആസ്വദിച്ചു വായിച്ചു
    ??
    Wtg nxt part

    1. മല്ലു സ്റ്റോറി ട്ടെലർ

      Thanks ?

  7. നന്ദൻ

    നല്ല വരികൾ.. കോളേജ്… പ്രണയം… മഴ.. ♥️♥️♥️♥️

    പൊളിക്ക് സഹോ..

    അടുത്ത ഭാഗത്തിനായി..

    സ്നേഹത്തോടെ ♥️♥️
    നന്ദൻ

    1. മല്ലു സ്റ്റോറി ട്ടെലർ

      നന്ദി

Leave a Reply

Your email address will not be published. Required fields are marked *