മേൽവിലാസം 1 [സിമോണ] 971

അതോടെ മമ്മിയുടെ കടുപ്പിച്ച നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ നിന്ന് മറ്റെവിടേക്കും പോകാതായി… ആകെ എന്റെ വീടും ക്‌ളാസ്സ്‌മുറിയും സുരേഷേട്ടന്റെ വീടും മാത്രമായി മാറുകയായിരുന്നു എന്റെ ലോകം….

ക്‌ളാസിൽ പോകാൻ നേരം ഞങ്ങളുടെ ഡ്രൈവറായ നാരായണൻ അങ്കിൾ കൊണ്ട്‌വിടും… തിരികെ വരലും അങ്ങനെ തന്നെ. അതല്ലാതെ മാളുകളും സിനിമാ തിയേറ്ററുകളും പാർക്കുകളും മറ്റു ബന്ധുവീടുകളുമെല്ലാം എനിക്ക് പൂർണമായും നിഷിദ്ധങ്ങളായിരുന്നു…

ഇത്തരമൊരു വീർപ്പുമുട്ടുന്ന ജീവിതസാഹചര്യത്തിൽ ശ്വാസം മുട്ടി ജീവിക്കുമ്പോഴും ഏക ആശ്വാസമെന്നോണം എനിക്ക് വാരിക്കോരി സ്നേഹവും ലാളനകളും നൽകിയിരുന്ന രതിയാന്റിയോട്‌ എനിക്കുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം ഇപ്പോൾ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു… ഒരുപക്ഷെ ആ സ്നേഹമായിരിക്കണം മെല്ലെ മെല്ലെ ഏട്ടനിലേക്കും പകർന്നത്… ഒന്നുമില്ലെങ്കിലും ആ ‘അമ്മ ഏതുനേരവും എന്നെ ഏട്ടനെക്കൊണ്ട് കെട്ടിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയല്ലേ… പിന്നെങ്ങനെ സ്നേഹം തോന്നാതിരിക്കും???
അങ്ങനെയൊരു കാലഘട്ടത്തിലാണ് ഈ കഥയ്ക്ക് കാരണമായ സംഭവവികാസങ്ങളുടെ ഉരുത്തിരിയലും എന്റെ ജീവിതത്തിൽ അതുമായി ബന്ധപെട്ടുണ്ടായ ട്വിസ്റ്റുകളുമെല്ലാം നടക്കുന്നത്.

സ്വതേ പുറത്തൊന്നും പോകാത്ത, അല്ലെങ്കിൽ പോകാൻ അനുവദിക്കാത്ത ഒരു ജീവിതമായിരുന്നു എന്റേതെന്നു പറഞ്ഞല്ലോ. എന്റെ പ്രായത്തിൽ, അതായത് കൗമാര വളർച്ചയുടെ ഏറെ പ്രാധാന്യമർഹിക്കുന്ന ആ പ്രായത്തിൽ വീടിനുള്ളിൽ ഞാനങ്ങനെ ചടഞ്ഞിരിക്കുന്നത് സ്വാഭാവികമായും എല്ലാ മാതാപിതാക്കളെയും പോലെ എന്റെ മമ്മിയ്ക്കും വല്ലാതെ അലോസരമുണ്ടാക്കിയിരുന്നു… ആയിടെ ആണ് സുരേഷേട്ടൻ രാവിലെ ജോഗ്ഗിങ്ങിനും യോഗയ്ക്കുമെല്ലാം പോകാൻ തുടങ്ങിയ കാര്യം വീട്ടിൽ അറിഞ്ഞത്. ഒറ്റക്ക് അധികം എന്നെ പുറത്തിറങ്ങാൻ സമ്മതിക്കാത്ത മമ്മിയ്ക്ക്, പക്ഷെ, സുരേഷേട്ടൻ പോകുന്ന കാര്യം അറിഞ്ഞപ്പോൾ ഏറെ സന്തോഷമായി…

“സുരേഷേ… നീ ഇവനെക്കൂടി ഒന്ന് കൊണ്ടുപോയ്ക്കോ. തല്ക്കാലം യോഗയൊന്നും വേണ്ട. രാവിലെ നീ ജോഗ്ഗിങ്ങിനുപോവുമ്പോ കൂടെ കൂട്ടിയാൽ മതി. അതിരാവിലെയാവുമ്പോ വേറെ ആരും ഉണ്ടാവേമില്ലല്ലോ. അല്ലാതെ ചെക്കൻ ഇങ്ങനെ തടിച്ചു തടിച്ച് എന്താവുമെന്ന് ഒരു പിടിയുമില്ല..”

രാവിലെ ടൈപ്പിംഗ് സെന്ററിലേക്ക് പോവാൻ നേരം സുരേഷേട്ടനെ വിളിച്ചുനിർത്തി പറയുന്നതിനോടൊപ്പം മമ്മിയെന്നെ രൂക്ഷമായൊന്നു നോക്കി. ഞാൻ മുഖം വീർപ്പിച്ചു തലകുനിച്ചുനിന്നു. അന്നൊരു ഞായറാഴ്ചയായിരുന്നതിനാൽ എനിക്ക് ക്‌ളാസ്സുണ്ടായിരുന്നില്ല. ഏട്ടന് പക്ഷെ ശനിയും ഞായറുമൊന്നുമില്ല. എന്നും ടൈപ്പിംഗ് സെന്റർ തുറക്കും.

“എന്റെ റാണിച്ചേച്ചി.. അതിന് അവന് അതിനും മാത്രം തടിയൊന്നുമില്ലല്ലോ…
പിന്നെ ശരീരപ്രകൃതി.. അത് ഓരോ മനുഷ്യർക്കും ഓരോ തരത്തിലല്ലേ.. അതിന് അവനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?? ഞാൻ ഓടാൻ കൊണ്ടുപോയ്ക്കോളാം അവനെ… പക്ഷെ രാവിലെ അഞ്ചുമണിക്ക് ഇറങ്ങും ഞാൻ. ആ നേരത്ത് ഇവൻ എഴുനേൽക്കുവോ??..”
എന്റെ മുഖം വീർത്തതുകണ്ടപ്പോൾ സുരേഷേട്ടന് വിഷമമായിക്കാണും.. എനിക്കറിയാമായിരുന്നു അത്.

The Author

simona

I was built this way for a reason, so I'm going to use it. - Simone Biles

7 Comments

Add a Comment
  1. Protected open aakkiyath arinjillayirunnu????

  2. ee kadha vayichila.. starting thanne intrest illatha subject ayathu kondanu

    sorry simo teacher

  3. പൊളിച്ചു… അവനെ പെണ്ണാക്കിമാറ്റൂ….

  4. അടിപൊളി….തുടരൂ… അവനെ പെണ്ണാക്കിയെടുക്കൂ…

    1. നേരെ പെണ്ണാക്കിയാൽ പിന്നെ ഇമാജിനേഷന് പ്രസക്തി ഇല്ലാതാവില്ലേ.. ശരിയാക്കി എടുക്കാം… കാര്യങ്ങൾ ഒക്കെ ഒന്ന് പഠിപ്പിച്ചെടുക്കട്ടെ ആദ്യം.

      1. അതെ…വളരെ പതിയെ മതി… detailed make over കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും…

Leave a Reply

Your email address will not be published. Required fields are marked *