മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward] 314

ഞാൻ മിന്നു ചേച്ചിയോട് എന്റെ ഇഷ്ടം പറഞ്ഞ സ്ഥലം എത്തി. അതുവരെ ഞങ്ങൾ സംസാരിച്ചില്ല.

ചേച്ചി പെട്ടെന്ന് അവിടെ നിന്നു.

കുറച്ചു സെക്കന്റ്‌ നിന്ന ശേഷം ചേച്ചി തിരിഞ്ഞു എന്റെ തൊട്ട് അടുത്ത് വന്നു.

ചേച്ചി നല്ലത് പോലെ വിയർത്തിരുന്നു. ശ്വാസം വളരെ വേഗത്തിൽ ആണ് മിന്നു ചേച്ചിയുടെ. മുഖത്ത് വല്ലാത്ത ഒരു ഭാവം. ആ ഭാവത്തിൽ മിന്നു വളരെ സുന്ദരി ആയിരുന്നു.

ചേച്ചി ഒരു കൈ എന്റെ മുഖത്ത് പതുക്കെ വച്ചു

എന്തോ പറയാൻ വന്നു. പക്ഷെ ചേച്ചിക്ക് അത് പറയാൻ പറ്റിയില്ല.

ഉടനെ ചേച്ചി തിരിഞ്ഞു നടന്നു

പിന്നെ കോളേജിൽ പോക്കും വരവും ചെറിയ സംസാരം മാത്രം ആയി ഞങ്ങൾ.

അങ്ങനെ ഇരിക്കെ ഒരു ദിവസം

കോളേജിൽ ഒരു പയ്യൻ ഫൈനൽ ഇയർ പഠിക്കുന്ന ഒരു കോടീശ്വരൻ ചെക്കൻ.

അവനു മിന്നു ചേച്ചിയെ ഇഷ്‌ടമാണ് എന്ന് ആരൊക്കെയോ പറഞ്ഞു നടക്കുന്നു. വൈകാതെ ചേച്ചിയും ഇത് അറിഞ്ഞു.

മിന്നു ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു

” ടാ ആരാ ഈ തോന്നിയാസം പറഞ്ഞെ ”

ഞാൻ അപ്പോൾ വല്ലാത്ത ചിന്തയിലും ടെൻഷൻ ആരുന്നു

ഞാൻ : അറിയില്ല ചേച്ചി.

ചേച്ചി തിരിച്ചു നടന്നു.

അത് കേട്ടത് മുതൽ എന്റെ ശരീരം ആകെ തീ കൊളുത്തിയ പോലെ ഉള്ള ടെൻഷൻ.

അന്ന് ഞാൻ കോളേജ് കഴിഞ്ഞു അവിടെ തന്നെ പരിസര ബോധം ഇല്ലാതെ ഇരുന്നു

ഞാൻ ആലോചിച്ചു.

കാണാൻ എന്നെക്കാളും സുന്ദരൻ ആണ്. പോരാത്തതിന് പ്രായം. ചേച്ചിയെ കാൽ മൂത്തതാണ്. സാമ്പത്തിക നില വളരെ മുന്നിൽ. പ്രൊഫസർ പോലും ബസിൽ വരുമ്പോൾ അവൻ കാറിൽ ആണ് വരുന്നത്.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ഓർത്തു

ബസ് പോയ്‌.

ഞാൻ അങ്ങനെ രാത്രി ഒൻപതു മണി ആയി വീട്ടിൽ എത്തിയപ്പോൾ

ചേച്ചി പിറ്റേന്ന് കോളേജിൽ വന്നില്ല ലീവ് ആയിരുന്നു

ഓരോന്നു ചിന്തിച്ചു കൂട്ടി ഒറ്റക്ക് ഞാൻ നടന്നു.

പിന്നെ തുടർന്ന് നാല് ദിവസം കൂടി ചേച്ചി വന്നില്ല.

The Author

3 Comments

Add a Comment
  1. Next part idu brooo

  2. കൊള്ളാം തുടരുക ?

  3. സുഹൃത്തെ പേജുകൾ കൂട്ടി മാക്സിമം എഴുതാൻ ശ്രമിക്കുക കഥ വളരെ നന്നായി തന്നെ എഴുതുന്നുണ്ട് നന്നായി എഴുതാൻ ശ്രമിക്കുന്നുമുണ്ട് ഇതേ രീതിയിൽ മുന്നോട്ടു പോവുക

Leave a Reply

Your email address will not be published. Required fields are marked *