മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward] 314

ശേഷം ഒരു ഞായർ ആയിരുന്നു.

കോളേജിൽ ഒരു ദിവസം വൈകിയ കാരണം വീട്ടിൽ കുറച്ചു നുണ പറഞ്ഞു

ഞാൻ ഒന്നിനും ഒരു ഉഷാർ ഇല്ല എപ്പോഴും മങ്ങിയ മുഖം. ഒരു മന്ദത ഭക്ഷണം പോലും കഴിക്കാൻ ഇഷ്ട്ടം ഇല്ല.

ഉച്ച കഴിഞ്ഞു ഞാൻ ആറ്റിൽ പോയ്‌.

എന്തോ ചിന്തിച്ചു ഞാൻ ഒരു ഈറ്റ ഉള്ള തണുത്ത ഒരു ചൂണ്ട കടവിൽ പോയ്‌ ഇരുന്നു. സമയം പോയത് അറിഞ്ഞില്ല.

വൈകുന്നേരം ആയി അഞ്ചു മണി

ഞാൻ അവിടെ നിന്നും എഴുനേറ്റ് വന്നു അപ്പോൾ എന്റെ കണ്ണിന് കുളിർമ്മ സമ്മാനിച്ചു മിന്നു ചേച്ചി തുണി അലക്കുന്നു.

ചേച്ചി എന്നെയും നോക്കി.

എനിക്ക് എന്തോ ചേച്ചിയെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല.

എന്റെ മൂഡ് ഒറ്റ സെക്കൻഡിൽ മാറിപ്പോയി.

ചേച്ചി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ തിരിച്ചു നടന്നു പഴയ സ്ഥലത്തു പോയ്‌ ഇരുന്നു.

മിന്നു ചേച്ചി എന്നെ കണ്ടു എന്റെ പുറകെ വന്നത് ഞാൻ കണ്ടില്ല

പെട്ടെന്ന് ഉച്ചത്തിൽ ഒരു വിളി  ” ടാ …. ”

 

മിന്നു ചേച്ചി ആണ്. ഞാൻ ഒന്ന് ഞെട്ടി എഴുനേറ്റു തിരിഞ്ഞു നോക്കി.

ചേച്ചിയുടെ കണ്ണ് നിറഞ്ഞു കണ്ണുനീർ ഒഴുകി.

എന്റെയും കണ്ണ് നിറഞ്ഞു.

അത് ഏന്തു കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.

ട്ടോ ” എന്റെ മുഖത്തു ചേച്ചി ആഞ്ഞു അടിച്ചു.

പൊട്ടി കരഞ്ഞു കൊണ്ട് എന്നെ കുറെ തല്ലി.

ഞാൻ കുറെ കഴിഞ്ഞു ചേച്ചിയുടെ രണ്ടു കയ്യിലും പിടിച്ചു.

അപ്പോഴേക്കും ചേച്ചി വിങ്ങി പൊട്ടി ചോദിച്ചു

” ടാ നീ…. നീ….. എന്നെ വിട്ടിട്ട് അന്ന് എവിടെ പോയ്‌…..

പറടാ പട്ടി….

ചേച്ചി എന്നെ നോവാത്ത രീതിയിൽ തല്ലി.

ചേച്ചി ആ കാണിച്ച സ്നേഹം.

എന്നെ വേറെ ഏതോ ലോകത്ത് കൊണ്ട് പോയ്‌..

ഞാൻ ചേച്ചിയെ ഇറുക്കി കെട്ടിപിടിച്ചു

പക്ഷെ ഞാൻ ഒന്നും സംസാരിച്ചില്ല.

ചേച്ചി കരഞ്ഞു കൊണ്ട് എന്റെ മാറിൽ തല വച്ചു

ഞാൻ എന്തേലും പറഞ്ഞാൽ കരഞ്ഞു പോകും എന്നെനിക്ക് അറിയാം.

The Author

3 Comments

Add a Comment
  1. Next part idu brooo

  2. കൊള്ളാം തുടരുക ?

  3. സുഹൃത്തെ പേജുകൾ കൂട്ടി മാക്സിമം എഴുതാൻ ശ്രമിക്കുക കഥ വളരെ നന്നായി തന്നെ എഴുതുന്നുണ്ട് നന്നായി എഴുതാൻ ശ്രമിക്കുന്നുമുണ്ട് ഇതേ രീതിയിൽ മുന്നോട്ടു പോവുക

Leave a Reply

Your email address will not be published. Required fields are marked *