മിന്നു ചേച്ചി ഒരു മഴക്കാലം 3 [Edward] 314

സഞ്ചയ് : മിന്നു എനിക്ക് നിന്നെ കെട്ടണം. ഇതുപോലെ ഉള്ള ഒരുത്തനെ നിന്റെ വീട്ടുകാർ ഒരിക്കലും തപ്പി പിടിച്ചു തരില്ല നിനക്ക്. ഈ വർഷം കഴിഞ്ഞു ഞാൻ വീട്ടിൽ വരുന്നുണ്ട് നിന്നെ കല്യാണം ആലോചിക്കാം

ചേച്ചി ദേഷ്യത്തിൽ പറഞ്ഞു

” ഡോ അത് വെറും നടക്കാത്ത സ്വപ്നം ആണ് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചത. താൻ വേണേൽ വേറെ ആരയേലും പോയ്‌ നോക്ക് ”

ഇത്രയും പറഞ്ഞു ചേച്ചി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയ്‌

പോകും വഴി ചേച്ചിയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.

ക്ലാസ്സിലേക്ക് തിരിയും വഴി ചേച്ചി പറഞ്ഞു

വൈകുന്നേരം മുങ്ങി കളയല്ലേ

ഞാൻ ” ശരി ”

എനിക്ക് ഒന്നും മനസിലായില്ല. അതോടെ അവന്റെ ശല്യം തീർന്നു പക്ഷെ മിന്നു ചേച്ചിയെ കെട്ടാൻ പോകുന്നവൻ ആരാരിക്കും. ഞാൻ ആലോചിച്ചു

ഒരാഴ്ച അങ്ങനെ പോയ്‌

അന്ന് അവധി ദിവസം

വീട്ടിലേക്ക് മണൽ വാരാൻ ചേച്ചിയുടെ അച്ഛൻ ആറ്റിൽ നിൽക്കുന്നത് കണ്ടു ഞാൻ പോയ്‌ ചോദിച്ചു.

” ചേട്ടാ മിന്നു ചേച്ചിയെ കെട്ടാൻ പോകുന്നവൻ ആരാ ”

ചേട്ടൻ : നിനക്ക് വേണേൽ കെട്ടിച് തരട്ടെ

ഞാൻ ഞെട്ടി പോയ്‌ ആ മറുപടി കേട്ട്

ഞാൻ : പൊ ചേട്ടാ.

അദ്ദേഹം പുഴയിൽ നിന്ന് കയറി വന്നു

” മിന്നു പറഞ്ഞു. കൊള്ളാം. നിനക്ക് അവളെ ഇഷ്ടം ആണല്ലോ അല്ലെ

ഞാൻ തൊണ്ടയിൽ വെള്ളം ഉറങ്ങാതെ ഷോക്ക് അടിച്ച പോലെ നിന്നു.

” ടാ മോനെ ആർത്തി കാണിക്കണ്ട. നല്ലപോലെ പഠിക്കണം അത് കഴിഞ്ഞു ഞങ്ങൾ സമയം ആകുമ്പോൾ നടത്തി തരാം. പോരെ ”

എന്റെ മുഖത്ത് വിടർന്ന പൂ പോലെ വിരിഞ്ഞു

സന്തോഷം അടക്കാൻ ആകാതെ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. വീട്ടിലേക്ക് ഓടി.

അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു കുടുംബം ആയി മധുരൈ ഉള്ള ചേട്ടന്റ കല്യാണം കൂടാൻ പോകാൻ ഉള്ള കത്ത് വന്നു

ഞങ്ങൾ യാത്ര ആയി വീട്ടിലെ കാര്യം മിന്നു ചേച്ചിയെ എല്പിച്ചു.

The Author

3 Comments

Add a Comment
  1. Next part idu brooo

  2. കൊള്ളാം തുടരുക ?

  3. സുഹൃത്തെ പേജുകൾ കൂട്ടി മാക്സിമം എഴുതാൻ ശ്രമിക്കുക കഥ വളരെ നന്നായി തന്നെ എഴുതുന്നുണ്ട് നന്നായി എഴുതാൻ ശ്രമിക്കുന്നുമുണ്ട് ഇതേ രീതിയിൽ മുന്നോട്ടു പോവുക

Leave a Reply

Your email address will not be published. Required fields are marked *