മിസ്റ്റർ മരുമകൻ 5 [നന്ദകുമാർ] 482

നിന്നെ സമ്മതിച്ചിരിക്കുന്നു ഗ്രാഫിക്സ് കാണിച്ച് നീ ആദ്യ വില്ല വിറ്റോ?

എടാ അങ്ങേർക്ക് വില്ലയല്ല വേണ്ടത്

പിന്നെ ?

എടാ അങ്ങേർക്ക് നിൻ്റെയീ പ്രൊജക്റ്റ് മുഴുവനായി ഏറ്റെടുക്കാനാണ് താൽപ്പര്യം. എന്ന് വച്ചാൽ ?

എടാ നമ്മൾ ഈ 150 വില്ലകൾ പണിത് വിറ്റാൽ കിട്ടുന്ന ലാഭം തന്ന് അയാൾ ഈ പ്രൊജക്റ്റ് മൊത്തമായി ഏറ്റെടുക്കും ..

മുറാദേ ഞാൻ വീട്ടിൽ ആലോചിച്ചിട്ട് നാളെ നിന്നെ വിളിക്കാം ,ഇത് നല്ല ഒരു ഓഫറാണെന്ന് തോന്നുന്നു.. എടാ നന്ദൂ വിട്ട് കളയണ്ട എനിക്കും കുറച്ച് പ്രയോജനം ഉണ്ട്. വില്ലകൾ പണിത് വിൽക്കുന്ന മെനക്കേട് ഒഴിവാക്കി ആദ്യം തന്നെ കാശ് കയ്യിൽ കിട്ടുമല്ലോ.. ശരി നാളെ വിളിക്കാമെടാ.. നിൻ്റെ ഗ്രാഫിക്സിൻ്റെ കാശ് തന്നേക്കട്ടെ..

അതൊക്കെ ഞാൻ പുറകേ വാങ്ങിക്കോളാം.. അവൻ പറഞ്ഞു. ഞാൻ ഗ്രാഫിക്സിൻ്റെ ഒരു കോപ്പി പെൻഡ്രൈവിലാക്കി വാങ്ങി

അവനോട് യാത്ര പറഞ്ഞിറങ്ങി.

ഞാൻ സന്തോഷം കൊണ്ട് മതി മറന്നു. അമ്മായിയപ്പൻ ആദ്യമായൊരു വർക്കേൽപ്പിച്ചിട്ട് അത് ഇത്ര വേഗം ഒരു കരയ്ക്കടുക്കുന്നുവോ..

വീട്ടിലെത്തി ഞാൻ ധന്യയോടും, അമ്മയോടും കാര്യങ്ങൾ ചുരുക്കി വിശദീകരിച്ചു. അവർക്ക് സന്തോഷമായി ഈ വിവരം രവിയേട്ടനോട് പറഞ്ഞ് കാര്യങ്ങൾ ഡിസ്കസ് ചെയ്യുന്നതിനായി ഞാനിറങ്ങി ഒപ്പം ധന്യയും വന്നു അവൾക്കമ്മയെ കാണണം.. ആയിക്കോട്ടെ.

ഞാനും ധന്യയും അവളുടെ വീട്ടിലെത്തി പോകുന്ന വഴി അവൾ അമ്മയെ വിളിച്ചതിനാൽ രവിയേട്ടനും, രമ ചേച്ചിയും കുഞ്ഞളിയൻമാരും കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഞാൻ വിവരം ചുരുക്കിപ്പറഞ്ഞ് ഹാളിലെ LED TV യിൽ പെൻഡ്രൈവ് കുത്തി. എൻ്റെ ഐഡിയയുടെ ദൃശ്യാവൽക്കരണം മുഴുവൻ കണ്ടപ്പോൾ രവിയേട്ടൻ എഴുന്നേറ്റ് വന്നെന്നെ കെട്ടിപ്പിടിച്ചു. നീ തന്നെയാടാ എനിക്ക് ചേർന്ന മരുമകൻ നീയാളൊരു പുലിയാണല്ലോ.. ഒരെഡിയ ഉണ്ടാക്കി അത് സിനിമ കാണുന്നത് പോലെ ചിത്രീകരിച്ച് ഒരു തറക്കല്ല് പോലുമിടാതെ വിറ്റ് കാശാക്കാനുള്ള വഴിയല്ലേ നീ ഉണ്ടാക്കിയത്..ധന്യ തൻ്റെ കെട്ടിയോനെ അച്ഛൻ അഭിനന്ദിക്കുന്നത് കണ്ട് ഒന്ന് പൊങ്ങി.

ഞാൻ മുറാദിനെ അപ്പോൾ തന്നെ വിളിച്ച് ഞങ്ങൾ ഓക്കെയാണ് അമേരിക്കക്കാരനെ മീറ്റ് ചെയ്യാൻ സമയം നിശ്ചയിച്ചോളാൻ പറഞ്ഞു. അൽപ്പനേരം കഴിഞ്ഞപ്പോൾ അമേരിക്കൻ മുതലാളിയുടെ അഡ്വക്കേറ്റ് വിളിച്ചു. സ്ഥലത്തിൻ്റെ ഡോക്കുമെൻ്റുകളും മറ്റ് രേഖകളുമായി താജ് ഹോട്ടലിൽ നാളെത്തന്നെ വരുക.. ഡോക്ക്മെൻ്റ്സ് ക്ലിയറാണെങ്കിൽ എഗ്രിമെൻ്റ് തയ്യാറാക്കാം..

The Author

18 Comments

Add a Comment
  1. ഋഷിശൃംഘൻ

    കഥ ഗംഭീരം.കഥാകാരനുമായി സംസാരിക്കാൻ പറ്റുമോ..

  2. Oru part Missing annu ath koodi cheerth pdf akmo

  3. വലിയ പോസ്റ്റ് ആയതിനാൽ സെൻഡ് ചെയ്തപ്പോൾ ഫോൺ ഹാങ്ങായിപ്പോയി അതിൻ്റെ തകരാറാണ്… ഇനി ശ്രദ്ധിക്കാം കേട്ടോ സുഹൃത്തുക്കളേ

  4. കൊള്ളാം കഥ ഇഷ്ടമായി ❤️ ഇനിയും എഴുതുക ?.

  5. കൊള്ളാം, തുടരുക. ???

  6. പാര്‍ട്ട് മാറിപ്പോയി മനുഷ്യാ…പോസ്റ്റ് ചെയ്യുന്നേന് മുന്പെ നോക്കിയില്ലെങ്കി പിന്നീടെങ്കിലും ഒന്ന് നോക്കി മാറ്റിക്കൂടേ? ശ്ശെ സസ്പെന്‍സ് ഒക്കെ പോയി

  7. Polichu machane

  8. ചാക്കോച്ചി

    മച്ചാനെ.. ഒന്നും പറയാനില്ലാട്ടോ.. പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു… പെരുത്തിഷ്ടായി… പറ്റുവെങ്കിൽ തുടരണം…കാത്തിരിക്കുന്നു…

  9. വീണ്ടും വരും എന്നുകരുതുന്നു ?????

    1. Priya താങ്കൾ എഴുതിയത് ആന്നോ പ്രിയമാനസം അന്നെങ്കിൽ ബാക്കി കൂടെ continue ചെയ്യൂ. നിർത്തികളയാതെ.

  10. പെട്ടന്ന് തീർന്നു ? എന്തായാലും ???? superb

  11. ജോബിന്‍

    സൂപ്പര്‍….ഇനി കമ്പനി പണികാരന്‍ കഥ തീര്‍ക്കണം…കാത്തിരിക്കുന്നു….

  12. പെട്ടന്ന് കഥ മനസ്സിലാവാതെ പഴയ പാർട്ട് ഒരിക്കൽ കൂടി പോയി നോക്കേണ്ടി വന്നു

    1. ന്നിട്ട് മനസിലായോ??

  13. പാർട് മാറിപോയോ

  14. Super….
    പിന്നെ കഴിഞ്ഞ part ഇല്‍ രമ യും ആയി നടന്നത് പറഞ്ഞു അവിടെ നിർത്തി…

    അതിനു ശേഷം മുള്ള കാര്യങ്ങൾ കല്യാണം കഴിഞ്ഞത് വരെ ഉള്ളത് ഒന്നും പറഞ്ഞില്ല…

    പെട്ടെന്ന് ധന്യ എന്ന് കേട്ടപ്പോ ആകെ confuse ആയി…

Leave a Reply

Your email address will not be published. Required fields are marked *