എന്റെ കണ്ണ് നിറഞ്ഞു പോയി.. തൊണ്ടയിൽ ഒരു പിടുത്തം വന്നു..എന്തോ എന്റെ ജീവൻ അങ്ങ് പോവുന്ന പോലെ… ഞാൻ നിന്നിരുന്ന സ്റ്റെപ്പിന്റെ ഹാൻഡ് റൈലിൽ പിടിച്ചു എങ്ങനെയൊക്കെയോ നിലത്തുന്നു.. കണ്ണിൽ ഇരുട്ട് കേറുന്ന പോലെ ഒരു തോന്നൽ..
“ചെറിയമ്മക്ക് അറിയാമായിരുന്നോ?” എനിക്കതേ ചോദിക്കാനുണ്ടായിരുന്നുള്ളൂ..
“ഹാ ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ ഒരു കൂട്ടർ ലതയുടെ കല്യാണത്തിന്.. കണ്ടപ്പോ ചോദിച്ചെന്ന്. അവർ തന്നെയാ. അനൂനോട് ഞാൻ രണ്ടു ദിവസം മുന്നേ പറഞ്ഞപ്പോ അവൾ വന്നു കണ്ടോട്ടെന്ന് പറഞ്ഞു.. ഇന്ന് വരൂന്ന് ഞാൻ പ്രതീക്ഷിച്ചില്ല ” അമ്മയെവിടെന്ന് ചിരിച്ചു കൊണ്ട് പറയുമ്പോ എന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
മിണ്ടാതെ നടന്നപ്പോഴും ,ഇത്ര ദിവസമായിട്ടും ഒരു പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു.. എല്ലാം ഒരു ദിവസം മറന്നു ചെറിയമ്മ എന്നോട് പഴയ പോലെ കൊഞ്ചിക്കുഴയുന്ന ഒരു ദിവസം ഉണ്ടാവുമെന്ന്.. എല്ലാം കഴിഞ്ഞു.. ചെറിയമ്മ തന്നെ കല്യാണത്തിന്…
“അഭീ… നീ വരോ ” അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടി പറയാതെ ഫോൺ കട്ടു ചെയ്തു സ്വിച്ച്ഓഫ് ചെയ്തു വെച്ചു. എത്ര നേരമാണ് അവിടെതന്നെ ഇരുന്നതെന്ന് അറിയില്ല..താഴെ കെട്ടിയുണ്ടാക്കിയ ഓഫീസിൽ സ്വേതയുണ്ടായിരുന്നു. കണക്കിൽ മുഴുകി നിൽക്കുന്ന അവളെന്റെ ഭാവം കണ്ടു പേടിച്ചെന്നു തോന്നി.
തലവേദനയാണെന്ന് പറഞ്ഞു കുറച്ചു നേരം അവിടെ കിടന്നുറങ്ങി. ഉച്ചക്ക് ശ്വേത തന്നെ വിളിച്ചുണർത്തി. അവൾ കൊണ്ടുവന്ന ചോറിന്റെ പകുതി എനിക്ക് നീട്ടിയപ്പോ ഒരു നിമിഷം കൂടെയുള്ളത് ചെറിയമ്മ ആണോന്ന് തോന്നിപോയി.
ഇത്തിരി നേരം കൂടെ അവിടെയെങ്ങനെയോ കഴിച്ചു കൂട്ടി.. നാലിനു തന്നെ വീട്ടിലേക്കോടി. ചെറിയമ്മയെ ഒന്ന് കൂടെ എനിക്ക് കാണണം..എല്ലാത്തിനും സോറി പറയണം.അവസാനം ഒരവസരം എന്നപോലെ
അമ്മ വരാന്തയിൽ അരമതിലിൽ കാലുനീട്ടിയിരിക്കുന്നുണ്ടായിരുന്നു.എന്റെ വരവിൽ വല്ല്യ ശ്രദ്ധയൊന്നുമില്ല…
“എന്താ ഇന്ന് നേരത്തെയാണല്ലോ? നിന്റെ ഫോൺ എവിടെ അഭീ…? വിളിച്ചാലും എടുക്കില്ല. വീട്ടിലേക്ക് ആളുകൾ വരുമ്പോ നീയിവിടെ വേണ്ടേ? അതെങ്ങനെയാ ഇതുവരെ ഒരു പണിയുമെടുക്കാതെ നടന്നവനാ ഇപ്പൊ കണ്ടില്ലേ വീട്ടിൽ വരാൻ സമയമില്ലവന് ” നിരത്തിയ ചോദ്യങ്ങളൊന്നും എനിക്ക് അങ്ങ് രസച്ചില്ല എന്ന് മുഖം നോക്കി മനസ്സിലാക്കിയ അമ്മ.. ഭംഗിയായി ചിരിച്ചു കൊണ്ട് എന്നെ അടുത്തേക്ക് വിളിച്ചു..
“അവർ വന്നു പോയി. നല്ലൊരു ചെക്കൻ. ഡോക്ടർ തന്നെയാട്ടോ.നല്ല കുടുംബം.അച്ഛനും അമ്മയും എല്ലാം നല്ല സ്വഭാവം..നീയൂടെ ഉണ്ടായിരുന്നേൽ നന്നായേനെ മോനേ.. എല്ലാരും ചോദിച്ചു നിന്നെ..” അമ്മയെന്നെ ഓരോ വിശേഷം കേൾപ്പിക്കുമ്പഴും ചെറിയമ്മയുടെ തീരുമാനം ആയിരുന്നു എനിക്കറിയേണ്ടിയിരുന്നത്..
സൂപ്പർ മച്ചാനെ ?❤️
ശരിക്കും കഥയിലെ നായകൻ കുണ്ടൻ ആണോ എപ്പോഴും കരച്ചിൽ തന്നെ പട്ടിക്ക് ഇതിനേക്കാൾ അന്തസ്സുണ്ടാകും
❤️❤️?
കാണാൻ പറ്റുന്നില്ലല്ലോ….
Angane upcoming stories il ethi???
Innu uchayode post aavum aayirikkum lle
Any updates???
കുറെ ദിവസമായി കാണുന്നു എങ്കിലും ഇപ്പോഴാണ് വായിക്കാൻ പറ്റിയത്.?
.എന്തൊരു എഴുത്താണ് സഹോ.. ഒരുപാടിഷ്ട്ടയി. അനുവിനെ പോലെ ഒരു പെണ്ണിനെ കിട്ടിയെങ്കിലും എന്ന് ആശിച്ചു പോയി.? അത്രയ്ക്ക് നന്നായിട്ടാണ് ആ കഥാപാത്രത്തെ പടച്ചു വെച്ചത്. 3 പാർട്ടും ഒരുമിച്ചു വായിച്ചതുകൊണ്ട് ആ ഫീൽ ശെരിക്കും കിട്ടി.
എഴുത്ത് ഒരു രക്ഷയുമില്ല. അത് വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല.❤️?? കഥാപാത്രങ്ങൾ എല്ലാം നന്നായി തന്നെ മനസിലേക്ക് കേറി പാർപ്പ് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് അനുവിനെ തന്നെയാണ് കാരണം തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് അവൾ അവനെ സ്നേഹിച്ചത്. വണ് വേ ലൗ ഇല്ലാതിരുന്നവർ ആരെങ്കിലും ഉണ്ടാവുമോ…?? അത്കൊണ്ട് തന്നെയാണ് അനു മനസിൽ കേറി കൂടിയതും. പിന്നെ അഭിയും അവന്റെ അമ്മയും ഒക്കെ സൂപ്പർ ആയിരുന്നു. അവന്റെ കാമുകിയായിരുന്ന ഷെറിൻനും ചങ്ക് പോലെ കൂടെ നടന്ന കൂട്ടുക്കാരനും.??? കൊടുത്ത പണി കുറച്ചു കുറഞ്ഞു പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളു.
അടുത്ത ഭാഗം വേഗം തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.❣️❣️❣️
Eni Arjun bro poya pole Ramanum poyyo? ??
ഇട്ടു ട്ടൊ…….
?
എവിടെ? വന്നില്ലല്ലോ ഇതുവരെ
എല്ലാ ആഴ്ചയും തിങ്കൾ ഉണ്ടല്ലോ ..
Ramannan chadhichu guys?
എന്തെങ്കിലുമൊന്ന് പറയൂ bro
??
എഴുതി കയിഞ്ഞില്ലെങ്കിൽ അത് update ചെയ്താൽ മതി ബ്രോ
ഞങ്ങൾ കാത്തിരിക്കാം
Enthaayi
Evide?
ramettaa……..thechalle
തിങ്കളാഴ്ച്ച നല്ല ദിവസമാണ് ബ്രോ… അങ്ങട് പൂശ് മൊതലാളി ??
പറ്റിച്ചു അല്ലെ ബ്രോ
ഇന്ന് വരും എന്ന് പറഞ്ഞിട്ടു.
bro appo edum
ഇന്നു വരും ഇനി എന്നു വരും