മിഴി 6
Mizhi Part 6 | Author : Raman | Previous Part
കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.
കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്, അതേ ശബ്ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??
വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.
പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.
കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.
ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.
ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.
ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.
❤️❤️❤️
ഇത് കഴിഞ്ഞു ഒരു part വന്നിരുന്നല്ലോ…????
അത് ഡിലീറ്റ് ആക്കിയോ.???
?
കർക്കിടകം ആയി രാമാ……
എവിടെ ഇതിന്റെ ബാക്കി….
വനവാസം ഇതുവരെ കഴിഞ്ഞില്ലേ..?
എവിടെ അടുത്ത പാർട്ട് എവിടെ
എടാ രാമാ നീ അല്ലെ അടുത്ത പാർട്ട് വേഗം വരുന്ന് പറഞ്ഞെ ഇതിപ്പോ എത്ര ഡേ കഴിഞ്ഞു മകനെ. എടാ മൈരാ നിന്റെ കഥ വായിക്കാനുള്ള കൊതി കൊണ്ടാണ് ഒന്ന് വേഗം ഇട്. പിന്ന കമെന്റ് നോക്കിട്ട് നീ എഴുതണ്ട നിന്റെ മനസിൽ ഉള്ളത് മാത്രം എഴുത്.പെട്ടന്ന് ക്ലൈമാക്സ് ആകണ്ട ഒരു 50 പാർട്ട് പോട്ട്
പ്രീയപ്പെട്ട രാമന് കമന്റുകൾ വായിക്കാറുണ്ടോ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു ഒരു കാരണവശാലും കമന്റുകൾ നോക്കി കഥ എഴുതരുത് താങ്കളുടെ മനസിലെ കഥയെന്താണോ അത് മാത്രം എഴുതുക കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
Waiting for next part
//ചീത്തകള് താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്ട്ട് വൈകില്ല .ഉറപ്പ്.//
വൈകുന്നുണ്ടേ?
രാമാ കഥയെഴുടെ ബാക്കി തരൂ കാത്തിരിപ്പ് സുഖകരമായ അനുഭൂതിയല്ല പ്രത്യേകിച്ച് നിങ്ങളെപോലുള്ളവരുടെ കഥകൾ അടുത്തഭാഗം എങ്ങനെയാകുമെന്ന് നിർവചിക്കാൻ കഴിയാത്തതിനാൽ
രാമേട്ടാ
എപ്പോഴത്തെയും പോലെ എന്നും വന്ന് നോക്കാറുണ്ട് വന്നോ എന്ന് .
കാത്തിരിക്കുന്നു .
Any updates bro?
Boss 5 part വരെ ഒരു കുഴപ്പവുമില്ല. പക്ഷെ അനുവും അഭിയുടെ തമ്മിലുള്ള ആ പ്രശ്നം വേണ്ടായിരുന്നു എന്ന് തോനുന്നു. ഇത് എന്റെ ഒരു അഭിപ്രായം ആണ്. ചങ്കിൽ കുത്തിയ പോലെ. ഇഴാളുടെ കഥ അടിപൊളി ആണ്
Waiting
pettenn idam enn paranjtt
കൊള്ളാം ❤❤.. നമ്മൾ സ്നേഹിക്കുന്ന പെണ്ണിനെ വേറെ ഒരാളുടെ കൂടെ കാണുമ്പോൾ… അത് സഹിക്കാൻ പറ്റില്ല.. അതെ അവൻ ചെയ്തു… അടുത്ത പാർട്ട് വേഗം തരണം.. പിന്നെ.. ഒരു കാര്യം ഐറക്ക് എന്തേലും.. സംഭവിച്ചാൽ.. അത് വേണ്ട.. അവൾ ഒരുപാട് അനുഭവിച്ചതാ.. കണ്ണ് തുറക്കുമ്പോൾ അവൾ മതി
എന്താണ് ഇത്ര താമസം
Buffering….. ?
Rama exam oke kazhinjille ? Adutha part pettannu tharumo? Please
രാമാ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു നിങ്ങളുടെ കഥ നിങ്ങളുടെ ഇഷ്ടത്തിനെഴുതുക കഥശെരിക്ക് വായിക്കുന്നവർക്ക് കുറ്റിതാടിയെകുറിച്ച് സംശയം വരില്ല
വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു ഞാൻ ക്ലൈമാക്സ് എത്തിയിട്ട് വായിക്കാം എന്ന് വിചാരിച്ചു ഇതു ഇപ്പോൾ തുടർഭാഗം തുടർന്നുള്ള ഭാഗം കാണുന്നില്ല
നല്ല കഥയാണ് നിർത്തരുത് ബാക്കി ബാക്കി കാത്തിരിക്കുന്നു
Next part yeppozha ramaa
കൊള്ളാം ❤️
നന്ദു പറഞ്ഞതിനോട് യോജിക്കുന്നു.. അനു അഭിയുടേത് മാത്രം..എത്രയും പെട്ടെന്ന് ഒന്നാവട്ടെ…
Enn varum ??
കഴിഞ്ഞ 5 പാർട്ടിൽനിന്ന് വെത്യസ്തമായ ഒരു പാർട്ട് കഥയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ലാഗ് അനിവാര്യം ആണെന്ന് മനസ്സിലായി.
അനു അഭി കോമ്പോ ഒരുപാട് ആസ്വദിച്ചിരുന്നു ❤
അനു പറഞ്ഞത് കള്ളമായിട്ട് തോന്നിയിട്ടില്ല അവൾ ഇത്രയും കാലം അവനോട് കാണിച്ച സ്നേഹം ഒരിക്കലും കള്ളമായിട്ട് തോന്നിയിട്ടില്ല. രാത്രി മഴയത്തു അവൻ കാണാൻ ചെന്നപ്പോഴുള്ള അവളുടെ സ്നേഹപ്രകടനവും അവൻ എറിഞ്ഞുടച്ച മൊബൈൽ എടുത്ത് വെച്ച് പുതിയത് വാങ്ങികൊടുത്തതും കള്ളമാണെന്ന് പറഞ്ഞാലും കേക്ക് മുറിക്കുമ്പോ അവനിഷ്ടപ്പെടില്ലെന്ന് കരുതി മാറിനിന്നതും വീട്ടുകാരുടെ മുന്നിൽ അവൻ അവളെ ചേർത്ത് പിടിച്ചപ്പോ പൊഴിച്ച കണ്ണീരും ഒരിക്കലും കള്ളാമാണെന്ന് പറയാൻ കഴിയില്ല.
മദ്യത്തിന്റെ ലഹരിയിൽ അനു ഫോണിൽ വിളിച്ചപ്പോ അവസാനം അഭി ഫോൺ ഐറക്ക് കൊടുത്തിട്ടല്ലേ അവന് ബോധം പോകുന്നത് അപ്പോ അവർക്കിടയിൽ പ്രശ്നങ്ങൾ അനു ഐറയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.
ഐറയെ അനുവിനും അഭിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ഒരു ?♀️മാലാഖയായിട്ട് കാണാനാണ് എനിക്കിഷ്ട്ടം ?
രാമാ
വല്ലാത്ത ചെയ്തായി പോയി.മനുഷ്യനെ തീ തീട്ടിച്ചിട്ട് ഒരു പോക്കാ.ഈ ഭാഗം വായിക്കാൻ വയികിയതും അതുകൊണ്ട് തന്നെ. അനു പാവം ആയിരുന്നു. അനു അഭിക്ക് മാത്രം ഉള്ളതാണ്.
അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു.
???
Ira avane kidney adichond pokan enganum nokuvano
Bro next part enthaaayalum upload cheyyannam story athrakkum ishtaayi ?
കാത്തിരിക്കുകയായിരുന്നു സുഹൃത്തേ…
മനോഹരമായ ഒരു പാർട്ടായിരുന്നു…
എഴുത്തിൽ ചിലസ്ഥലങ്ങളിൽ വ്യക്തതക്കുറവ് വന്നു..
കുഴപ്പമില്ല ഒന്നൂടെ ശ്രദ്ധിക്കണം. പിന്നെ പുതിയ കഥപാത്രങ്ങൾ ഒക്കെ സൂപ്പറായിട്ടുണ്ട്….
എന്തായാലും അനുവിന്റെ അവസ്ഥ അവന് മനസിലാകട്ടെ….
പ്രണയം ചിലപ്പോഴൊക്കെ ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നു….
വെയ്റ്റിംഗ്