മിഴി 6 [രാമന്‍] 1864

“അജിനെ വെറുതെ വിടരുത് ടാ…” ഞാൻ തറപ്പിച്ചു പറഞ്ഞു. അവന് എന്തെന്നറിയാതെ നിൽക്കാണ്..

“ആര്??… ഹീർ ന്താ സംഭവം…”

“ടാ… നാലഞ്ചവന്മാർ വന്നു.. ഇവളെ തല്ലി. നീയാ മുഖം നോക്ക്…എന്തും അങ്ങ് ചെയ്യാം എന്നാണോ??? ” ചാടി ഞാൻ ബൈക്കിൽ കേറി…

“ടാ അഭി… നീ ഇങ്ങനെ ചാടി ഒന്നും ചെയ്യല്ലേ.. ഇത് നാട്ടിലെ പോലെ അല്ല!!”

” നിനക്ക് പേടി ആണേൽ നിന്നോ. ആ നായിക്കൾക്ക് ഒന്നെങ്കിലും കൊടുക്കാതെ, ഒന്നുല്ലേള്ളും തിന്നാൻ കൊടുത്തരുന്നില്ലേടാ ഇവൾ ” ഞാൻ അജിനോട് ഒച്ചയിട്ടു.. അവന് തലക്ക് കൈ കൊടുത്തു.

“ഹീർ നിനക്ക് അവരെവിടെയാണെന്നറിയോ..?? ” ദേഷ്യം പിടിച്ചാണ് ഞാൻ ചോദിച്ചത്… അവൾക്ക് പെട്ടന്ന് മനസിലായില്ല അല്ലേൽ ഒന്നും വേണ്ട എന്ന് കരുതി അവൾ പറയാത്തതോ?? മെല്ലെ ഒന്ന് തലയാട്ടിയപ്പോ ഞാന്‍ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. അജിനെ ഞാൻ ഒന്ന് കലിപ്പിച്ചു നോക്കി.. പേടി തൊണ്ടൻ.ഹീറിന്‍റെ കൈയ്യിൽ പിടിച്ചു വലിച്ചു

“കേറ്…” വണ്ടി ഇരപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

അവൾ മടിച്ചു അജിനെ നോക്കി..

“കേറടീ…..” ഒച്ചയിട്ടപ്പോഴേക്ക് അവൾ ചാടി കേറി..

“അഭി ഞാൻ ഒന്ന് പറയുന്ന കേൾക്ക്…?” അജിൻ കയ്യിൽ പിടിച്ചു… ഞാൻ നോക്കിയില്ല വണ്ടി എടുത്തു..

“ടാ  ടാ….” അവന് വിളിച്ചു കൂവി…

ഹീർ പറഞ്ഞ വഴി കൂടെ വണ്ടി വിട്ടു.. കോളേജിന്റെ മുന്നിൽ. ഉള്ളിലേക്ക് കേറി.. സീനിയർ നായിക്കളുടെ പണി ആണെന്ന് പറഞ്ഞു.. കോളേജ് മൊത്തം നോക്കി ഒരു പിടിയുമില്ല. ഉച്ചക്ക് വിട്ടതാണ് കോളേജ്.

കണ്ടു കിട്ടാഞ്ഞപ്പോ അവൾ വേറെ ഒരു സ്ഥലം കൂടെ പറഞ്ഞു. ചെറിയ ഒരു ഏരിയ.. വൃത്തിയുള്ള സ്ഥലം… പുറത്ത് നിർത്തിയിട്ട.. ഒരു ആർ വൺ ഫൈവ്.. അത്‌ അവന്റെ ആണെന്ന് ഹീർ പറഞ്ഞു.. നേരത്തെ കണ്ട.. മൂന്ന് വണ്ടിയൊന്നും അടുത്തെങ്ങുമില്ല. നല്ലത്. ഞനൊറ്റക്കാണെന്ന ബോധമുണ്ട്. തല്ലിയവനെ കിട്ടിയാൽ മതി. അവനിട്ടു കൊടുത്താൽ മതി വേറെ ഒന്നും വേണ്ട…

ഹീർ വീണ്ടും കരയാണ്.എന്റെ കൂടെ വരാൻ മടിച്ചു.. ആ കൈ പിടിച്ചു ധൈര്യം കൊടുത്തു. ന്നാലും പേടിയാ മുഖത്തുണ്ട്.കൂടെ വന്നു.താഴെ ചാരിയ ഡോർ തുറന്നു അകത്തു കേറി… സൈഡിൽ ഡെസ്കിൽ കാൽ കേറ്റിവെച്ചു ബുക്കിൽ തലപ്പൂഴ്ത്തി നിൽക്കുന്ന ഒരുത്തൻ മാത്രം.

The Author

151 Comments

Add a Comment
  1. ❤️❤️❤️

  2. ആഞ്ജനേയദാസ് ✅

    ഇത് കഴിഞ്ഞു ഒരു part വന്നിരുന്നല്ലോ…????

    അത് ഡിലീറ്റ് ആക്കിയോ.???
    ?

  3. ആഞ്ജനേയദാസ് ✅

    കർക്കിടകം ആയി രാമാ……

    എവിടെ ഇതിന്റെ ബാക്കി….

    വനവാസം ഇതുവരെ കഴിഞ്ഞില്ലേ..?

  4. കിച്ചു

    എവിടെ അടുത്ത പാർട്ട്‌ എവിടെ

  5. എടാ രാമാ നീ അല്ലെ അടുത്ത പാർട്ട്‌ വേഗം വരുന്ന് പറഞ്ഞെ ഇതിപ്പോ എത്ര ഡേ കഴിഞ്ഞു മകനെ. എടാ മൈരാ നിന്റെ കഥ വായിക്കാനുള്ള കൊതി കൊണ്ടാണ്‌ ഒന്ന് വേഗം ഇട്. പിന്ന കമെന്റ് നോക്കിട്ട് നീ എഴുതണ്ട നിന്റെ മനസിൽ ഉള്ളത് മാത്രം എഴുത്.പെട്ടന്ന് ക്ലൈമാക്സ്‌ ആകണ്ട ഒരു 50 പാർട്ട്‌ പോട്ട്

  6. പ്രീയപ്പെട്ട രാമന് കമന്റുകൾ വായിക്കാറുണ്ടോ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു ഒരു കാരണവശാലും കമന്റുകൾ നോക്കി കഥ എഴുതരുത് താങ്കളുടെ മനസിലെ കഥയെന്താണോ അത് മാത്രം എഴുതുക കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

  7. Waiting for next part

  8. /‍/ചീത്തകള് താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.//

    വൈകുന്നുണ്ടേ?

  9. രാമാ കഥയെഴുടെ ബാക്കി തരൂ കാത്തിരിപ്പ് സുഖകരമായ അനുഭൂതിയല്ല പ്രത്യേകിച്ച് നിങ്ങളെപോലുള്ളവരുടെ കഥകൾ അടുത്തഭാഗം എങ്ങനെയാകുമെന്ന് നിർവചിക്കാൻ കഴിയാത്തതിനാൽ

  10. രാമേട്ടാ
    എപ്പോഴത്തെയും പോലെ എന്നും വന്ന് നോക്കാറുണ്ട് വന്നോ എന്ന് .
    കാത്തിരിക്കുന്നു .

  11. അന്തസ്സ്

    Any updates bro?

  12. Boss 5 part വരെ ഒരു കുഴപ്പവുമില്ല. പക്ഷെ അനുവും അഭിയുടെ തമ്മിലുള്ള ആ പ്രശ്നം വേണ്ടായിരുന്നു എന്ന് തോനുന്നു. ഇത് എന്റെ ഒരു അഭിപ്രായം ആണ്. ചങ്കിൽ കുത്തിയ പോലെ. ഇഴാളുടെ കഥ അടിപൊളി ആണ്

    Waiting

  13. pettenn idam enn paranjtt

    1. ആതിര ajay

      കൊള്ളാം ❤❤.. നമ്മൾ സ്നേഹിക്കുന്ന പെണ്ണിനെ വേറെ ഒരാളുടെ കൂടെ കാണുമ്പോൾ… അത് സഹിക്കാൻ പറ്റില്ല.. അതെ അവൻ ചെയ്തു… അടുത്ത പാർട്ട്‌ വേഗം തരണം.. പിന്നെ.. ഒരു കാര്യം ഐറക്ക് എന്തേലും.. സംഭവിച്ചാൽ.. അത് വേണ്ട.. അവൾ ഒരുപാട് അനുഭവിച്ചതാ.. കണ്ണ് തുറക്കുമ്പോൾ അവൾ മതി

  14. എന്താണ് ഇത്ര താമസം

  15. Buffering….. ?

  16. വിശാഖ്

    Rama exam oke kazhinjille ? Adutha part pettannu tharumo? Please

  17. രാമാ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു നിങ്ങളുടെ കഥ നിങ്ങളുടെ ഇഷ്ടത്തിനെഴുതുക കഥശെരിക്ക് വായിക്കുന്നവർക്ക് കുറ്റിതാടിയെകുറിച്ച് സംശയം വരില്ല

  18. വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു ഞാൻ ക്ലൈമാക്സ് എത്തിയിട്ട് വായിക്കാം എന്ന് വിചാരിച്ചു ഇതു ഇപ്പോൾ തുടർഭാഗം തുടർന്നുള്ള ഭാഗം കാണുന്നില്ല

  19. നല്ല കഥയാണ് നിർത്തരുത് ബാക്കി ബാക്കി കാത്തിരിക്കുന്നു

  20. Next part yeppozha ramaa

  21. കൊള്ളാം ❤️

  22. തുഷാര gvr

    നന്ദു പറഞ്ഞതിനോട് യോജിക്കുന്നു.. അനു അഭിയുടേത് മാത്രം..എത്രയും പെട്ടെന്ന് ഒന്നാവട്ടെ…

  23. Enn varum ??

  24. കഴിഞ്ഞ 5 പാർട്ടിൽനിന്ന് വെത്യസ്തമായ ഒരു പാർട്ട്‌ കഥയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ലാഗ് അനിവാര്യം ആണെന്ന് മനസ്സിലായി.

    അനു അഭി കോമ്പോ ഒരുപാട് ആസ്വദിച്ചിരുന്നു ❤

    അനു പറഞ്ഞത് കള്ളമായിട്ട് തോന്നിയിട്ടില്ല അവൾ ഇത്രയും കാലം അവനോട് കാണിച്ച സ്നേഹം ഒരിക്കലും കള്ളമായിട്ട് തോന്നിയിട്ടില്ല. രാത്രി മഴയത്തു അവൻ കാണാൻ ചെന്നപ്പോഴുള്ള അവളുടെ സ്നേഹപ്രകടനവും അവൻ എറിഞ്ഞുടച്ച മൊബൈൽ എടുത്ത് വെച്ച് പുതിയത് വാങ്ങികൊടുത്തതും കള്ളമാണെന്ന് പറഞ്ഞാലും കേക്ക് മുറിക്കുമ്പോ അവനിഷ്ടപ്പെടില്ലെന്ന് കരുതി മാറിനിന്നതും വീട്ടുകാരുടെ മുന്നിൽ അവൻ അവളെ ചേർത്ത് പിടിച്ചപ്പോ പൊഴിച്ച കണ്ണീരും ഒരിക്കലും കള്ളാമാണെന്ന് പറയാൻ കഴിയില്ല.

    മദ്യത്തിന്റെ ലഹരിയിൽ അനു ഫോണിൽ വിളിച്ചപ്പോ അവസാനം അഭി ഫോൺ ഐറക്ക് കൊടുത്തിട്ടല്ലേ അവന് ബോധം പോകുന്നത് അപ്പോ അവർക്കിടയിൽ പ്രശ്നങ്ങൾ അനു ഐറയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.

    ഐറയെ അനുവിനും അഭിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ഒരു ?‍♀️മാലാഖയായിട്ട് കാണാനാണ് എനിക്കിഷ്ട്ടം ?

  25. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമാ
    വല്ലാത്ത ചെയ്തായി പോയി.മനുഷ്യനെ തീ തീട്ടിച്ചിട്ട് ഒരു പോക്കാ.ഈ ഭാഗം വായിക്കാൻ വയികിയതും അതുകൊണ്ട് തന്നെ. അനു പാവം ആയിരുന്നു. അനു അഭിക്ക് മാത്രം ഉള്ളതാണ്.

    അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു.
    ???

  26. Ira avane kidney adichond pokan enganum nokuvano

  27. Bro next part enthaaayalum upload cheyyannam story athrakkum ishtaayi ?

  28. ഗുൽമോഹർ

    കാത്തിരിക്കുകയായിരുന്നു സുഹൃത്തേ…
    മനോഹരമായ ഒരു പാർട്ടായിരുന്നു…
    എഴുത്തിൽ ചിലസ്ഥലങ്ങളിൽ വ്യക്തതക്കുറവ് വന്നു..
    കുഴപ്പമില്ല ഒന്നൂടെ ശ്രദ്ധിക്കണം. പിന്നെ പുതിയ കഥപാത്രങ്ങൾ ഒക്കെ സൂപ്പറായിട്ടുണ്ട്….
    എന്തായാലും അനുവിന്റെ അവസ്ഥ അവന് മനസിലാകട്ടെ….
    പ്രണയം ചിലപ്പോഴൊക്കെ ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നു….
    വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *