ഗായത്രിയും. എന്നോടൊന്നും മിണ്ടീല്ല. സ്വസ്ഥത തരുന്നത് ആയിരിക്കും.മനസ്സിലാക്കാൻ കഴിഞ്ഞല്ലോ സന്തോഷം!!.
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമിൽ നിന്ന് ചാടി. ഹാളിൽ സോഫയിൽ ചെരിഞ്ഞു.കിച്ചണിലുള്ള ഗായത്രിയും,ഗൗരിയേച്ചിയും ശബ്‌ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ ഞാനിങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു. ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗൗരിയേച്ചിയാണ് വന്നു എഴുന്നേൽപ്പിച്ചത്..
“അഭീ….. ഭക്ഷണം കഴിക്കണ്ടേ.. സമയായി .” ആ ചിരിയോടെയുള്ള പതിഞ്ഞ ചോദ്യം.ഗായത്രിയെ പോലെ തോന്നണപോലെയുള്ള പറച്ചിലും, ചാട്ടവുമൊന്നുമല്ലാ.ആശാന്‍റിയുടെ അതേ സ്വഭാവം.
“ഹ്മ്മ്…”ഞാനൊന്ന് മൂളി കൊടുത്തു. എഴുന്നേപ്പിക്കാൻ ഗായത്രിയുമുണ്ടായിരുന്നു. വിളമ്പി തന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും, നുള്ളി നുള്ളി ഞാൻ സൈഡിൽ തന്നെ വെച്ചു.. എന്തോ ഒന്നും ശെരിക്ക് അങ്ങ് ഇറങ്ങുന്നില്ല. മുന്നിലിരിക്കുന്ന രണ്ടാളും എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.. ഒരക്ഷരം മിണ്ടുന്നില്ല.. വല്ലാത്ത മടുപ്പ്.
“ഗൗരിയേച്ചി.. ക്ലാസ്സില്ലേ ഇപ്പൊ.?? ” എന്തേലും ചോദിക്കണ്ടേ.?
ആദ്യം ഒരു ഞെട്ടലാണ് ആ രണ്ടു മുഖത്തും.. എന്ത് മാങ്ങാത്തൊലി ആണോ ആവോ…
ഇതുവരെ കാണാത്ത പോലെയുള്ള നോട്ടങ്ങൾ. വായിൽ തെറി വന്നു പോയി
“ഡീ… നീയെന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട. ഞാനിവിടെ തുണിയില്ലാതെ നിൽക്കുന്നൊന്നും ഇല്ലല്ലോ??…” ഗായത്രിക്ക് നേരെ ഞാനെറിഞ്ഞു. ഇനിയവൾ ചിലച്ചു തുടങ്ങിക്കോളും. വീണ്ടും കണ്ണ് മിഴിച്ചു നോക്കി അവൾ ഗൗരിയേച്ചിയുടെ നേരെ തിരിഞ്ഞു.
“ദേ തള്ളേ… ആദ്യയിട്ട് കാണുവൊന്നുമല്ലല്ലോ ഇങ്ങനെ മിണ്ടാതിരിക്കാൻ.? ” നേരെ ഗൗരിയേച്ചിക്കും ഒന്നും കൊടുത്തു..
“ഹോ……” രണ്ടു പേരും ഒരുമിച്ചു നോക്കി ശ്വാസം വിട്ടു.പിന്നെ എന്നെ നോക്കി ഒരു ചിരിയും..
“ന്ത് സ്വഭാവം ആട.?. മസിലും പിടിച്ചു ഇത്ര നേരം നിന്നത് നീ തന്നെയല്ലേ..?? ” ഗായത്രി ഒച്ചയിട്ട് തുടങ്ങി..
“ഹാ…ഇവന് സ്റ്റാൻഡേർഡ് ആയി ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ? ക്ലാസ്സ് ഒന്നും ഇല്ലെന്ന് പിന്നെ വന്നമുതൽ ഏതോ ആളെപ്പോലെ അല്ലേ നോട്ടവും നിൽപ്പൊക്കെ.ന്താ അഭീ…ഇത്ര നേരം നിന്‍റെ മുന്നിൽ ഞാൻ പേടിച്ച നിന്നെ…” ഗായത്രിയെ പിന്താങ്ങി ഗൗരിയേച്ചിയും എന്നെ കളിയാക്കി.ആ ചിരി കാണാൻ നല്ല ഭംഗിയാണ്.. ഗായത്രിയെ കാളും മെലിഞ്ഞിട്ടാണ്.. പതിഞ്ഞ സംസാരം. അത് കേട്ടാൽ ആരും പറയും ആള് പാവാണെന്ന്.
സത്യം പറഞ്ഞാൽ കൈ മുറിച്ചത് മുതൽ അങ്ങ്ങോട് കോമഡി സെറ്റപ്പ് ആയി പോയി സംഭവം കൊള്ളാം നന്നായിട്ടുണ്ട്.പ്രദീഷിച്ചതിലും സൂപ്പർ
7 ഇന്റെ തുടക്കം 6 ഇന്റെ ആയിട്ട് ഒരു കണക്ഷൻ ഇല്ലല്ലോ ആരെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണേ
നല്ല കുണ്ടൻ കഥ ഒരു ആണിനെ എന്തിനാടാ ഇത്രയും പട്ടിയാക്കുന്നത്
❤️❤️❤️
Part 7 vannath kandilla. Refresh cheythittonnum vanneela. Pinne part 6il koode previous part sectionil onnoode keriyappo ready aayi. Part 8 yenn Vero aavo?