മിഴി 7
Mizhi Part 7 | Author : Raman | Previous Part
കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത് കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ് വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.
ഞാൻ പറഞ്ഞത് പോലെ തന്നെ ലക്ഷ്മിയമ്മ തന്നെ വില്ലത്തി. പിന്നെ അനു ആ ഫോൺ വിളിച്ചപ്പോൾ തന്നെ എനിക്ക് ഒരു സൂചന കിട്ടിയിരുന്നു അവനെ നാട്ടിൽ കൊണ്ടുവരാൻ ഉള്ള പരുപാടി ആണെന്ന്. അത് രാമൻ തന്നെ ആ ഭാഗത്തു പറയുന്നുണ്ട് അഭിയോട് സംസാരിക്കുന്നതിനു മുൻപും പിൻപും ശ്വാസം എടുക്കുന്നുണ്ടെന്നു ചിലപ്പോൾ കരഞ്ഞതവാം അല്ലേൽ അവനോടു സംസാരിക്കാൻ ഉള്ള മനക്കട്ടി ഉണ്ടാക്കിയതാവാം. എന്തായാലും അത്രയും നാളുകൾ അവനെ convince ചെയ്യാൻ ശ്രെമിച്ചവൾ പെട്ടെന്ന് എങ്ങനെ മാറും അത് മാത്രം അല്ല അനുവിന് അഭിയോടുള്ള സ്നേഹം എത്ര മാത്രം ആണെന്ന് കഥയിൽ കാണിച്ചിട്ടുള്ളതാണ്. ഈ കാരണങ്ങൾ ചിന്തിച്ചപ്പോൾ തോന്നിയിരുന്നു. അഭിയെ അത്രത്തോളം അറിയുന്നവളാണ് അനു. പക്ഷെ അത് കൊണ്ടുവന്ന രീതി അടിപൊളി ആരുന്നു. എല്ലാരും പറഞ്ഞപോലെ വളരെ വ്യത്യസ്തമായ ഒരു രീതിയിൽ തന്നെ ആയിരുന്നു കഥ കൊണ്ട് പോയത് ഒന്നും പറയാൻ ഇല്ല. അത് കൊണ്ട് തന്നെയാണ് രാമന്റെ കഥക്ക് ഇത്ര ഫാൻസ്. പക്ഷെ നമ്മുടെ ഐറയെ അത്രക്കും ചീപ്പ് ആക്കേണ്ടാരുന്നു, കള്ളി ആയിരുന്നു എന്നാലും അവനോടു അവൾ കരുണ കാണിച്ചിരുന്നു. അവിടേയും അഭി എന്നാ ശുദ്ധനെ എടുത്തു കാണിച്ചു സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു മനുഷ്യനെ, അവളോടും അവനു സ്നേഹം മാത്രം. One of the best story i ever read. എന്നത്തേയും പോലെ നിരാശപ്പെടുത്തിയില്ല. Just amazing and extra ordinary. Waiting for the next part. Anu super. ❤️❤️
ഹായ് ഒരു കാര്യം ചോദിക്കട്ടെ എല്ലാ ആളുകളും നല്ല കട്ട ഹീറോയിസം കാണിക്കുന്ന അലക്കാർ ആണോ ലൈഫിൽ നിങ്ങൾ കണ്ടിട്ടുള്ളതേ എന്നാൽ ഞന അങ്ങിന അല്ല കണ്ടിട്ടുള്ളത് പാവപെട്ട നല്ലവരായ ആരോടും ദേഷ്യമോ വിധ്വാഷമോ പകയോ കാണിക്കാത്ത നല്ല ഹീറോസിനെയും കണ്ടിട്ടുണ്ട് എല്ലാ കഥയിലും നായകൻ വീര ശൂര പറക്രമി ആവണമെന് ഇല്ല ഇങ്ങനെയും ആവാം നമ്മുടെ ചുറ്റുപാടും ഉള്ള ആളുകളുടെ ലൈഫ് ഒന് നോക്കികണ്ടാൽ അതിൽ കാണാം ഇങ്ങനെയും ഉള്ള ആളുകളെ അതെ കഴിവില്ലാഞ്ഞിട്ടല്ല സ്നേഹിക്യൻ മാത്രം അറിയാവുന്നതുകൊണ്ടാ
ആരെയും കുറ്റപ്പെടുത്തിയതേ അല്ല കേട്ടോ കളിയാക്കിയതും അല്ല അങ്ങിന തോന്നിയങ്കിൽ sorry
????
സത്യം ആണ്, പ്രേമത്തിന്റെയും അല്ലെങ്കിൽ മാതൃ സ്നേഹത്തിന്റെയും കാര്യം ആണേൽ ശെരിയാണ്.. പക്ഷെ ഒരാളുടെ തന്തയും തള്ളയും ഇത് തന്നെ ആണോടാ എന്ന് ചോദിക്കുന്ന ഒരാളോട് ഇത്രക്ക് മാന്യം ആയി സംസാരിക്കുന്ന ഒരു നായകനെ ഞാൻ ആദ്യം ആയിട്ട കാണുന്നെ.. ?
❤️?
എനിക്ക് നിന്നോട് ഒരു കാര്യം മാത്രമേ ചോദിക്കാൻ ഒള്ളു.. നമ്മടെ നായകൻ വല്ല കോമാളിയോ, നട്ടൽ ഇല്ലാത്തവനോ ആണോ..? ??
കാരണം ഈ കഥയിൽ ഇതുവരെ വായിച്ച എല്ലാ ചെറിയമ്മ vs നായകൻ എൻകൌണ്ടറിലും ആദ്യം സ്കോർ ചെയ്യുന്നത് നായകൻ, അവസാനം അവള് കം ബാക്ക് നടത്തും, അതും അടിച്ചു വായിൽ കൊടുക്കാണ ടൈപ്പ് ഐറ്റം..
.. ഈ പാർട്ടിൽ തന്നെ, വേറെ എല്ലാ വാക്ക് തർക്കോം മറക്കാം, ബട്ട് അവസാനം അവര് തമ്മിൽ നടന്ന ആ ഡയലോഗ് എക്സ്ചേങ്കിൽ “നീ നിന്റെ അച്ഛനോടും അമ്മയോടും ചോദിക്ക് അവരുടെ മകൻ തന്നെ ആണോ എന്ന്..” അങ്ങനത്തെ ഒരു ഡയലോഗ് ഇല്ലേ, അത് ഓവർ ദ ലിമിറ് ആയിരുന്നു, അത്രക്ക് കെട്ടവൻ ഒറ്റയടിക്ക് ആ ഹോസ്പിറ്റൽ സീനിൽ എത്ര സിമ്പിൾ അയി അവളോട് സംസാരിച്ചേ.. അവൻ അസ്സൽ കോമാളി തന്നെയാ, ബാഫൂൺ.. ??
ബാക്കി ഒക്കെ ലെവൽ ഐറ്റം ആയിരുന്നു, ഓരോ കാര്യങ്ങളും അതിപ്പോ സിമ്പിൾ ഇൻസിഡന്റ് ആണേൽ കൂടി ഞാൻ വിചാരിച്ചതിലും വ്യത്യാസമായാ രീതിയിൽ ആണ് എക്സിക്യൂട്ട് ചെയ്തത്.. അത് കിടുക്കി.. ????
അതുപോലെ ഒരുപാട് ക്ലിഷേ ആയി പോകേണ്ട ഐറ്റംസ് ഒക്കെ നീ നല്ല രീതിയിൽ തന്നെ കൊറച്ചു ഇമ്പോര്ടൻസ് കൊടുത്ത് സ്കിപ് ചെയ്തു.. അതും പൊളിച്ചു.. ??
കഴിഞ്ഞ പാർട്ടിൽ ഒരു പ്രശ്നോം ഉണ്ടായിട്ട് എനിക്ക് തോന്നിയില്ല, പക്ഷെ കൊറേ പേർക്ക് ഇവിടെ തോന്നി, അവർക്ക് കൊറേപ്പേർക്ക് ഈ പാർട്ട് ഇഷ്ടപ്പെട്ടു എന്ന് കണ്ടു.. ഇപ്പ എങ്ങനെ ഇരിക്കണ്, റൈറ്റർ റൈറ്ററുടെ ഇഷ്ടത്തിന് വിട്ടാൽ ഇങ്ങനെ ഗുണങ്ങൾ ഒണ്ട്.. ?❤️
എന്തായാലും അടുത്ത പാർട്ട് കിടുക്കും എന്ന് എനിക്ക് നല്ല പ്രതീക്ഷയോണ്ട്.. ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Rahul bro പറഞ്ഞത് ശെരിയാണ് ആ ഒരു ഡയലോഗ് മാത്രം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അത്രേം പറഞ്ഞിട്ട് അതിനെ കുറിച്ച് നായകൻ ഒന്നും പ്രതികരിക്കുന്നു പോലും അവളൊരു ഉമ്മ കൊടുത്തപ്പോൾ എല്ലാം തീരുന്നു. ചിലപ്പോൾ ആ ഡയലോഗ് ൽ എന്തേലും കാര്യം ഇല്ലാതിരിക്കുവോ ? ആ അച്ഛൻ പറഞ്ഞ ആ കഥയും ആയി എന്തേലും ബന്ധം അവരുടെ മകൻ ആയിരിക്കുമോ അഭി ???.
ടേയ് ഇത് സ്വന്തം അനുഭവം വല്ലോമാണോ ടെയ്.
വായിക്കാൻ നല്ല സുഖമുണ്ട്.
അധികം എക്സാജേറ്റ് ചെയ്യാതെ ….
കീപ്പ് ഇറ്റ്പ്പ്
എന്തായാലും ഇപ്പൊ ഞാനൊരു തീരുമാനത്തിൽ എത്തുന്നില്ല വല്ല പണിയും ഇനി വന്നാലോ
Aaradukayaan
Pora bro abhiye pottan kalippikkunnu amma lakshmiyum anuvum avar enthokkeyo avanil ninnum markkunnapole avan inghane umban nayakan avate nalla ushirulla villan avatte anuvine nalla oru kali kalikkatte avalkku avan illate pattillannnu eallavarkkum manasilavanam, pattumenkil lakshmiyeyum nalloru kali kalikkate abhi adutha part enghayanu enkil kollam
വയലൻസ് ആണല്ലോ ഭായ് ?… ന്നാപ്പിന്നെ അപ്പു,ഹീർ, ഐറ…etc എന്നിട്ട് അടുത്ത ഇലക്ഷന് നിന്നാൽ രണ്ടുണ്ട അടയാളത്തിൽ അഭി കേരളത്തിൻ്റെ മുഖ്യമന്ത്രി ആവുന്നിടത്ത് കഥ ഫിനിഷ്?
അടിപൊളി വ്യത്യസ്തമായ മികച്ച ഒരു പാർട്ട് ??❤️.
ചേട്ടോ
കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഇപ്പോൾ ആണ് വായിക്കുന്നത് രണ്ടും ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സന്തോഷായി??❤️
ട്വിസ്റ്റ് കൊണ്ട് ആറാട്ടായിരുന്നു bro?
ഇജ്ജാതി???ട്വിസ്റ്റ് ട്വിസ്റ്റ് ..നിങ്ങ ഒരു സംഭവം ആണ്.. പൊളിച്ചു എന്തായാലും.. അടുത്തത് വേഗം തരണേ??
കൊള്ളാം…
അടുത്ത ഭാഗം ഇപ്പോളാണ്.
അനുവിന്റെ ഫോണിലൂടെയുള്ള വാക്കുകൾ വായിച്ചപ്പോൾ തന്നെ തോന്നിയിരുന്നു ട്വിസ്റ്റ് ഇങ്ങനെ തന്നെയാവുമെന്ന് .
കൊള്ളാം .
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .
ഈ പാർട്ട് വായിച്ചപ്പോൾ മുതൽ അഭി ആകും ചെറുക്കൻ എന്ന് വിചാരിച്ചു. പക്ഷെ എന്ത് ചെയ്യാൻ വമ്പൻ ട്വിസ്റ്റ് വച്ചില്ലേ. ഇനി എന്ന് അടുത്ത പാർട്ട് ഇടുമെന്നൊന്നും ചോദിക്കുന്നില്ല കട്ട വെയ്റ്റിംഗ് ആണ് ബ്രോ. ചുമ്മാ ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തത് ആണ് 5 പാർട്ട് പക്ഷെ ഇപ്പോൾ ഞാൻ ഈ കഥയുടെ ഒരു ബിഗ് ഫാൻ ആണുട്ടോ.
Super bro ❤️❤️❤️❤️
ഈ ഭാഗം വളരെ നന്നായിട്ടുണ്ട് ….. ഏത് സാഹചര്യത്തിൽ ആയാലും അനുവിന് പറയാനുള്ളത് കേൾക്കാതെയാണ് അഭി പോയത് പിന്നീട് അഭിയുടെ അച്ഛൻ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പറഞ്ഞെങ്കിലും അഭി അനുവിനെ തിരിച്ചു വിളിക്കുന്നില്ല ഒടുവിൽ ഗായത്രി അനുവിനെ കുറിച്ച് പറഞ്ഞതും അഭി പൂർണമായും വിശ്വസിച്ചിട്ടുമില്ല… ഒരുപാട് തവണ അഭിയെ ഫോണിൽ വിളിച്ചപ്പോഴും അവൻ ഫോൺ എടുത്തില്ല, പിന്നീടൊരിക്കൽ ഫോൺ എടുത്തെങ്കിലും അനു പറഞ്ഞതെല്ലാം കേട്ടിട്ടും അഭി പ്രതികരിച്ചതുമില്ലാ … അതുകൊണ്ടു തന്നെ അഭി ഇനി ഒരിക്കലും തന്നെ വിശ്വസിക്കുകയില്ല എന്ന പേടിയും അതോടൊപ്പം തന്നെ അഭിയുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും, ഒരു ഭാഗത്തു ചേച്ചിയോടുള്ള കടപ്പാടും മറുഭാഗത്തും അഭിയുടെ അവഗണന അങ്ങിനെ ഒരു അവസ്ഥയിൽ അനു എന്തിനുവേണ്ടി കല്യാണം മുടക്കണം… മുൻപും അഭിയെ തനിക്കു കിട്ടില്ലെന്ന തോന്നലിൽ ആണ് അനു അപർണയുമായി റിലേഷനിൽ ആയതെന്നു കഥാകൃത്തും സൂചപ്പിച്ചിട്ടുണ്ട്… അഭിയില്ലെങ്കിൽ തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം നിർവികാരതയോടെ മാത്രം കാണുന്ന, അനു തന്നെ തോൽപ്പിക്കാനുള്ള വാശി ഉണ്ടാക്കിയെടുത്തു അഭിയെ തിരികെ വീട്ടിൽ എത്തിക്കുന്നു… അച്ഛന്റെയും അമ്മയുടെയും സങ്കടം കണ്ടിട്ടും വീട്ടിലേക്കു വരാൻ തയ്യാറാവാത്ത അഭി അനുവിനെ തോൽപ്പിക്കാൻ വേണ്ടി അവളുടെ സന്തോഷം ഇല്ലാതാക്കുവാൻ വേണ്ടിയാണ് വീട്ടിലേക്കു തിരിച്ചു വരുന്നത് .. അനു സ്നേഹത്തോടെ സംസാരിച്ചിരുന്നെങ്കിൽ അഭി കൂടുതൽ തളർന്നു പോകുമായിരുന്നു, അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നടക്കട്ടെയെന്നു കരുതി അഭി അവനിലേക്കു തന്നെ ഒതുങ്ങി പോയേനെ
അഭിയെ ഏറ്റവും നന്നായി അറിയുന്നത് അനുവിന് ആണെന്ന് ഇതിലൂടെ വെളിവാകുന്നു…. അഭിയെ എത്രയൊക്കെ വഴക്കു പറഞ്ഞാലും അധിക്ഷേപിച്ചാലും അതെല്ലാം ജീവൻ പോലെ സ്നേഹിച്ചിട്ടും എത്രയൊക്കെ ആഗ്രഹിച്ചിട്ടും അവനെ നഷ്ടപെടുന്നതിന്റെ വേദനയാണെന്ന് ഒരിക്കൽ പോലും മനസിലാക്കാൻ കഴിയാത്ത അഭിയെ അവന്റെ ആത്മഹത്യ ശ്രമത്തിലും പൊട്ടനാക്കിയത് നന്നായി… ഇതൊക്കെയാണ് ഇതിനെക്കുറിച്ചുള്ള എന്റെ ഒരു ഇത്
വളരെ നല്ല ഒരു വിവരണം ആയി തോന്നി??..
എനിക്കും ഇതുപോലെ ഒക്കെ തന്നെയാ connect ചെയ്യാൻ പറ്റിയത്
❤️
Perfect ?
Poli bro oru rakshayum illa
അടിപൊളി ❤️❤️❤️❤️??????
യാ മോനെ പൊളി ?
സൂപ്പറായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട!ഇങ്ങിനെ തന്നെ മുന്നോട്ടു പോകട്ടെ ?
ട്വിസ്റ്റുകൾ എല്ലാം സൂപ്പറായിട്ടുണ്ട് എന്നാലും ഹീറിനെ എനിക്ക് മിസ്സ് ആകുന്നതു പോലെ ?.
ചിലപ്പോഴൊക്കെ എനിക്ക് “എന്റെ ഡോക്ട്ടറൂട്ടി “ഓർമവന്നു ?
നല്ലരസം ഇവരുടെ ഈ അടി വായിക്കുമ്പോൾ
പിന്നെ ഇവർ ഒന്നിക്കും അല്ലങ്കിൽ ഹീറിനെ ഒന്ന് ആലോചിക്കണേ ?
അടുത്ത ഭാഗത്തിനായി കട്ടവെയിറ്റിങ് ????
വായിച്ചു കിളി പാറി ????
എഴുത്തുകാരാ ????
ഒരു രക്ഷയില്ല ബ്രോ
അടിപൊളി
❤️❤️❤️❤️❤️❤️❤️❤️
Eee part happy ending annakillum ennike ento ippoyum Aaa heart breaking scene okkeyaaa manasilleee thiggi nilkunne
Ento manasille oru kalle eduthe vecha polee
Dear….. ട്വിസ്റ്റുകളായി ഒരു 30 ചാപ്റ്ററെങ്കിലും തരണേ പ്ലീസ് ..
അപ്പു എന്ന അപർണ വന്നതോടെ കഥയുടെ കഥയുടെ ഫീലിംഗ് നഷ്ടപ്പെട്ടു
ഈ കഥ ആദ്യ പാർട്ട് വായിച്ചപ്പോൾ നല്ല ഫീലിങ്ങും രണ്ടാം പാർട്ട് വായിക്കാൻ വളരെ ത്രില്ലിംഗ് ആയി അതേപോലെ മൂന്നാം പാർട്ട്
അതിനുശേഷം വായിക്കാൻ താൽപര്യം തോന്നുന്നില്ല എന്താന്നറിയില്ല അഭിയേയും അനു ചെറിയമ്മയെയും വളരെ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക് മാത്രമല്ല ഈ കഥ ഇഷ്ടപ്പെടുന്നവർക്കും അനു ചെറിയമ്മ അഭിയെ വഞ്ചിച്ചു എന്ന് തോന്നൽ
അതുകൊണ്ട് എനിക്ക് ഇപ്പോൾ കഥ വായിക്കാൻ താല്പര്യ തോന്നുന്നില്ല ഞാൻ ഈ പാർട്ടിൽ കുറച്ചു പേജുകൾ മാത്രം ഒന്ന് വായിച്ചതേയുള്ളൂ പൂർണ്ണതയുടെ വായിക്കാൻ ക്ലൈമാസിൽ ഇവർ തമ്മിൽ ഒന്നാകുകയാണെങ്കിൽ മാത്രം ഈ കഥ ആദ്യ പാർട്ട് മുതൽ ഞാൻ വായിക്കും
ഈ കുടുംബം അമ്മ, അനുചെറിയമ്മ, അച്ഛൻ, പിന്നെ അഭിയും പഴയപോലെത്തെ കുടുംബ ജീവിതം ഉണ്ടാകുമെന്ന് കരുതുന്നു
( ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു)
രാമൻ എന്നെയും ഈ കഥ ഇഷ്ടപ്പെടുന്നവരെയും നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു
പ്രിയ രാമ,, ഒരുപാട് സന്തോഷിപ്പിക്കുകയും അതിനേക്കാൾ വേദനിപ്പിക്കുകയും ചെയ്ത കഥയാണ് മിഴി .. ഈ പാർട്ട് എനിക്ക് വളരെ നന്നായി തന്നെ ഇഷ്ടപ്പെട്ടു. ഇപ്പളാണ് ഒരുമനസമാധാനം വന്നേ, എന്നാൽ ഹിറ അവൾ….?
അഹ് അനുവിനെ ഒന്നുമില്ലെകിലും ഞാനും കുറെ തെറ്റിധയ്ച്ചതാ, പാവം..
പിന്നെ ആ വെയ്യ്ൻ കട്ട് ചെയുന്ന സീൻ ഒക്കെ ഒരേ പൊളി.. ചിരിച്ചു അടപ്പിളകി. കൊള്ളാടോ നന്നായി തന്നെ മുന്നോട്ട് പോകട്ടെ എന്ന് അറിയിച്ചുകൊണ്ട് വാക്കുകൾക്ക് അറുതി വരുത്തുന്നു..
എന്ന്
സസ്നേഹം
വേടൻ ??
അങ്ങയുടെ അഭിപ്രായത്തോട് യോജിക്കുന്നു ഞാൻ
അപ്പു എന്ന അപർണ വന്നതോടെ കഥയുടെ കഥയുടെ ഫീലിംഗ് നഷ്ടപ്പെട്ടു