വീട് എത്തുന്ന വരെ ആരും മിണ്ടിയില്ല. ഇടക്ക് ഞാൻ മെല്ലെ പുറകിലേക്ക് നോക്കുമ്പോ രണ്ടാളും പുറത്തെ കാഴ്ച കാണുന്നപോലെ നിൽക്കുന്നുണ്ട്.കണ്ണൊന്നടച്ചു.സീറ്റിൽ ഒന്ന് ഇളകി ഇരുന്നു. ശ്വാസം വലിച്ചെടുത്തു. കയ്യിൽ ആരോ പിടിച്ചു. ഒരുതരം മുറുക്കം അതിനുണ്ട്.വണ്ടി ഓടിക്കുന്ന അച്ഛനാണ്. പുറത്തെ വണ്ടിയുടെ വെളിച്ചം ആ മുഖത്തിലൂടെ ഒന്നോടിയപ്പോ.ആശ്വസിപ്പിക്കുന്ന ഒരു ചിരിയുണ്ട് ആ മുഖത്തു.
വീട്ടിൽ വണ്ടി നിന്നപ്പോ. ആന്‍റിമാർ വന്നു ചെറിയമ്മയെ ഇറക്കാൻ സഹായിച്ചു .ഇത്രനേരമുണ്ടായിരുന്ന അമ്മയുടെ പ്രസരിപ്പ് അതോടെ മങ്ങി. വണ്ടിയിൽ നിന്ന് ഇറങ്ങി ഒരവശതയോടെയാണ് എല്ലാരും വീട്ടിലേക്ക് കേറിയത്. വീണ്ടും എനിക്ക് വിഷമം വന്നത് അനു പിന്നെ ഒരു നോട്ടം പോലും എന്നെ നോക്കിയില്ല എന്നതാണ്.
വീട്ടിലേക്ക് കേറുമ്പോ സഹായത്തിനായി ഞാനാ മുന്നിലുണ്ട്.താഴ്ത്തിയ ആ മുഖമല്ലാതെ ഒരു നോക്ക് കിട്ടാൻ ഞാൻ വല്ലാതെ കൊതിച്ചു. എല്ലാരും ഉള്ളിലേക്ക് കേറിയപ്പോഴും ഞാനാ വരാന്തയിൽ കുറച്ചു നേരമൊറ്റക്കിരുന്നു.
തണുത്ത അന്തരീക്ഷത്തിൽ മഴയെ ആനയിച്ചു കൊണ്ടുവരുന്ന ചെറിയ കാറ്റും ,തിണ്ണയിലും നിലത്തും ശരീരത്തിലേക്ക് തുളച്ചു കേറുന്ന തണുപ്പും അറിഞ്ഞു .കുതിർന്ന മണ്ണിന്‍റെ മണം ശ്വസിച്ചിത്തിരി നേരം അങ്ങനെയിരുന്നു.
മനസ്സ് വീണ്ടും ആശ്വസതമാവുന്നു. വേഗം ഞാനെന്‍റെ റൂമിലേക്ക് കേറി.ഉള്ളിലൊന്ന് തിരഞ്ഞു.ചുളുങ്ങി വൃത്തികേടായ ബെഡ് കണ്ടപ്പോ ഉള്ളൊന്ന് പൊള്ളി. അവളെ കെട്ടിയിട്ട ഷോൾ മെല്ലെയെടുത്തു സൈഡിൽ വെച്ചു.എല്ലാം കൂടെ കണ്ടു തല പെരുത്തപ്പോ ബാത്‌റൂമിൽ കേറി തണുത്ത ഐസ് പോലെയുള്ള വെള്ളം തലയില്‍ക്കൂടെയൊഴിച്ചു. ഡ്രസ്സ് മാറ്റി ബാൽക്കണിയിലേക്കുള്ള ഡോർ തുറന്നു. ചെയറിട്ടു അവിടെയിരുന്നു.
ശാന്തമായ അന്തരീക്ഷം.തവളയുടെയും ചീവീടിന്‍റെയും ചെറിയ കരച്ചിൽ. താഴെ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്‌ദം. ദൂരെ നിന്നെവിടെ നിന്നോ മൂളുന്ന മഴയുടെ മുഴക്കം. പതിഞ്ഞ ഇടി. ചെറുതായൊന്ന് മയങ്ങി.
തണുപ്പ് കൂടി. ചെവിയിൽ തുളഞ്ഞു കേറുന്ന ശബ്‌ദം കൂടി.കണ്ണ് തുറന്നപ്പോ കാറ്റിൽ ആടിയൂലയുന്ന മാവാണ് മുന്നിൽ. മിന്നലിന്‍റെ വെളിച്ചം ആകാശത്തുകൂടെ തെളിഞ്ഞു മിന്നി. ഇത്തിരി അകലെ നിന്ന് മുരളുന്നയിടി .ഇടക്കെപ്പോഴോ സ്വപ്നത്തിൽ ബെഡിൽ കെട്ടിയിട്ട ചെറിയമ്മയെ വീണ്ടും കണ്ടു. ഇടി വെട്ടുമ്പോ അവളെന്നെ വിളിച്ചു ഉറക്കെ കരയുന്നുമുണ്ട്. മിന്നലൊന്ന് വീണ്ടും അതിന്‍റെ തിളക്കം കാണിച്ചപ്പോ പെട്ടന്ന് ചെറിയമ്മയെ ഓർമ വന്നു.കൂടെ ആശാന്‍റിയുണ്ടായിരുന്നു. ഇപ്പോഴും കൂടെ ണ്ടാവോ? അല്ലേൽ അവൾ ഒറ്റക്കാവുമോ.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??