അത് കൊണ്ട് തന്നാ എനിക്കവളെ ഇത്രേം ഇഷ്ടം.. പക്ഷെ, മമ്മീ….മമ്മിയെന്തിനു?.. മമ്മി ഞങ്ങളെ വെറുക്കരുത്”
അജിത്ത് മുന്നിലെത്തി ഹോണ്‍ അടിച്ചു …
വൈഗ ഫോണ്‍ കട്ടാക്കി അവിടേക്ക് വന്നു
‘ബോബിച്ചായാ….” അജിത്ത് വന്നു. ബോബിയുടെ കൈ പിടിച്ചു
“എനിക്ക് കുഴപ്പമൊന്നും ഇല്ലടാ.. …
മമ്മി !!..”
ബോബിയുടെ കണ്ഠം ഇടറി
”മമ്മി ഊട്ടിക്ക് വരുന്നില്ലെന്നാ പറയുന്നേ …”
” ഞങ്ങളങ്ങോട്ടു പൊക്കോളാം ബോബിച്ചായാ..ഇപ്പൊ വിട്ടാല്‍ പത്തു മണിക്കുള്ളില്‍ വീട്ടിലെത്താമല്ലോ..അല്ലേലും മോളിയാന്റിക്ക് ഊട്ടിയിലെ ക്ലൈമറ്റ് പിടിക്കില്ലല്ലോ “
എല്ലാവരും കൂടി കാറില്‍ കയറി …ടൌണില്‍ എത്തി.
ബോബിയും വൈഗയും മറ്റൊരു കാറില്‍ ഊട്ടിയിലേക്ക് തിരിച്ചു ..മിയ മോള്‍ എത്തുനതിനു മുന്നേ അവിടെ എത്തണമല്ലോ.
അജിത്ത് ഡ്രൈവിങ്ങിനിടെ സാറയോടോന്നും ചോദിച്ചില്ല …
വിശക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടവന്‍ ഒരു ജ്യൂസ് മാത്രം വാങ്ങിക്കൊടുത്തു ..അതും കുടിച്ചിട്ട് തല ചായ്ച്ച് എന്തൊക്കെയോ ചിന്തിച്ചു കിടന്ന മോളി പതിയെ ഉറങ്ങിപ്പോയി.
”വീടെത്തി … വാ ‘
അജിത്ത് ഡോര്‍ തുറന്നു കൈ പിടിച്ചപ്പോള്‍ മോളി പുറത്തിറങ്ങി.
അവനവളെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നപ്പോള്‍ മോളി അവനില്‍ നിന്ന് വിട്ടു മാറി.
“വിട് മോനെ ..ഞാന്‍ പൊക്കോളാം’
അവന്‍ മോളിയുടെ കയ്യില്‍ താക്കോല്‍ കൊടുത്തിട്ട് കാറില്‍ നിന്നും ബാഗെടുത്തു. അവന്‍ ടൌണില്‍നിന്നും ആഹാരവും പാര്‍സല്‍ വാങ്ങിയിരുന്നു..
അജിത്ത് ബാഗ് സോഫയില്‍ വെച്ചിട്ട് പാര്‍സല്‍ ഡൈനിംഗ് ടേബിളില്‍ വെച്ചു. എന്നിട്ടൊരു കവറില്‍ നിന്നു ബിയറെടുത്ത് ഫ്രിഡ്ജിലെക്ക് വെച്ചതും..
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛