” മമ്മീ ….” ബോബിയും വൈഗയും അവളെ അമ്പരന്നു നോക്കി.
സാറ അവരെയൊന്നു നോക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് കയറി ബാഗ് എടുത്തു ഒന്ന് രണ്ടു ഡ്രെസ്സും എടുത്തു പുറത്തേക്ക് വന്നു.
” മമ്മി ….”
ബോബി അവളുടെ കൈ പിടിച്ചു.
‘തമ്പി … ഒന്നും പേടിക്കണ്ട …. നിയമപരമായി തന്നെ ഞാന്‍ വിവാഹം കഴിക്കും…ഇതാണ് എന്‍റെ കാര്‍ഡ്”
വിജയകുമാര്‍ ഒരു കാര്‍ഡ് എടുത്തവന്റെ പോക്കറ്റില്‍ തിരുകിയിട്ട് മോളിയുടെ കയ്യില്‍ നിന്നും ബാഗ് മേടിച്ചു …
അവള്‍ അയാളുടെ കാറില്‍ കയറി പോകുന്നത് കണ്ടു ബോബി സ്തംഭിച്ചു നില്‍ക്കുവാണപ്പോഴും ‘
‘ ബോബി …മമ്മി അയാളുടെ കൂടെ പോയത് എന്തിനാണെന്നറിയാമോ?”
അത് വരെ ഭിത്തിയില്‍ ചാരി മിണ്ടാതിരുന്ന അജിത്ത് പൊട്ടിത്തെറിച്ചു. ‘
”എന്‍റെ ഭാവിക്ക് വേണ്ടിയാ പോകുന്നെ …ഒന്നോര്‍ത്തോ … ചേച്ചി നോക്കണമെന്ന് പറഞ്ഞു തന്നതാ എനിക്കവളെ …പിന്നെ ബോബിച്ചായനും കൈ പിടിച്ചു തന്നു …എന്‍റെ ഭാവിക്കാ അവളീ ചെയ്യുന്നതെന്ന് എനിക്കറിയാം ….എന്‍റെ ഭാവിയും എങ്ങനെ വേണമെന്ന് എനിക്കറിയാം.. ”
അജിത്ത് മുറിയിലേക്ക് കയറി വാതില്‍ ഭയങ്കരമായ ശബ്ദത്തില്‍ കൊട്ടിയടച്ചു.
ബോബിയും വൈഗയും ഭയചകിതരായി ..
ടിവി കണ്ടു കൊണ്ടിരുന്ന മിയമോള്‍ പേടിച്ചു ബോബിയുടെ കാലില്‍ കെട്ടിപ്പിടിച്ചു ….
ആദ്യമായാണ് അജിത്തിങ്ങനെ ക്ഷോഭിക്കുന്നെ…അകത്ത് അവന്‍ ഭിത്തിയില്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്ന ശബ്ദം കേട്ടവര്‍ ആകെ പരിഭ്രാന്തരായി..
ആദ്യമായാണ് മോളിയെ , അവള്‍ എന്നൊക്കെ ബോബിയുടെ മുന്നില്‍ വെച്ച് പറയുന്നത് …
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛