അപ്പോള്‍ ബോബിയും വൈഗയും ചായ കുടിക്കുകയായിരുന്നു.
വൈഗ: മമ്മി എന്തിനാ ഡ്രസ്സ് മാറിയെ? മമ്മിയെ ആ മിഡിയില്‍ കാണാനാരുന്നു ഭംഗി.!!
മോളി നാണിച്ചുപോയി. അല്ലെങ്കിലും വൈഗയുടെ നാക്കിന് ലൈസന്‍സ് ഇല്ലല്ലോ..
നിങ്ങളെന്താ ഇന്ന് പോന്നത്? നാളെ വരുമെന്നല്ലെ പറഞ്ഞത്?
വൈഗ : അതെന്താ മമ്മി..ഞങ്ങള്‍ വന്നത് ഇഷ്ടമായില്ലേ ?
വൈഗ മോളിയെ നോക്കി കൊഞ്ഞനം കാണിച്ചു, കളിയാക്കി.
അതല്ല മോളെ.. ഞാന്‍ തന്നെയേ ഉണ്ടായിരുന്നത്കൊണ്ട് ഒന്നും മേടിച്ചില്ല. അജിത്തും ഇന്ന് വന്നതല്ലേയുള്ളൂ..
വൈഗ : അത് സാരമില്ല മമ്മീ.. .നമുക്ക് ഉള്ളത്കൊണ്ട് കഴിക്കാം.. ഞങ്ങള്‍ക്ക് ഇന്ന് കോയമ്പത്തൂര്‍ വരേണ്ടേ കാര്യമുണ്ടായിരുന്നു. ഇന്നവിടെ തങ്ങി നാളെ പോരാമെന്നാ കരുതിയെ.. കാര്യങ്ങള്‍ പെട്ടെന്ന് നടന്നത് കൊണ്ട് ഇങ്ങുപോന്നു.
അപ്പോഴേക്കും ശാരദ അടുക്കളയില്‍നിന്നും ഇറങ്ങി വന്നു.
മോളി: ആഹാ..ഇവള്‍ എപ്പോള്‍ വന്നു ?
ബോബി: ഞങ്ങള്‍ വന്നപ്പോള്‍ ഓട്ടോ നോക്കി നില്‍ക്കുന്നത് കണ്ടു, കൂട്ടിക്കൊണ്ട് വന്നു
മോളി : ശെരി.. നിങ്ങള്‍ ഫ്രക്ഷായി വാ..അപ്പോഴേക്കും ഞാന്‍ ആഹാരം എടുത്തുവെക്കാം..
വൈഗ കുളിച്ചു, ഡ്രസും മാറി അടുക്കളയിലേക്ക് ചെന്നപ്പോള്‍ ശാരദയും മോളിയും വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് കുറച്ചു കൂടി ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു.
അവളും അവരുടെ കൂടെ കൂടി.
അപ്പോഴേക്കും ബോബി അജിത്തിനെയും വിളിച്ചു ബാല്‍ക്കണിയില്‍ എത്തി, ഓരോന്ന് വിടാനുള്ള പരിപാടി തുടങ്ങിയിരുന്നു.
വൈഗയെ വിളിച്ചു ബോബി ഗ്ലാസും വെള്ളവും ഒക്കെ എടുപ്പിച്ചു.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛