വൈഗ എത്ര പറഞ്ഞിട്ടും മോളി അവളെ തനിച്ചു വിടാന്‍ സമ്മതിച്ചില്ല. അവസാനം ആ ടാക്സിയില്‍ അവര്‍ പറഞ്ഞ റിസോര്‍ട്ടിലെത്തി.
റിസപ്ഷനിൽ ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു. വൈറ്റ് കളര്‍ ഷര്‍ട്ടും ഇളം നീല കളര്‍ കോട്ടും ഇട്ടു ചുണ്ടില്‍ ലിപ്സ്റ്റിക് ഒക്കെയിട്ട ഒരുത്തി..
വൈഗ അവളോട് കാര്യം പറഞ്ഞു.
അവള്‍, അവരെ അടുത്തുള്ള സോഫയില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്, ഫോണ്‍ ഡയല്‍ ചെയ്തു. ഇടക്ക് അവരുടെ നേരെ നോക്കിയും ചിരിച്ചുമൊക്കെ അവള്‍ എന്തൊക്കെയോ സംസാരിക്കുന്നത് കാണുന്നുണ്ടായിരുന്നു വൈഗ.
മാഡം…പത്തു മിനിറ്റിനുള്ളില്‍ അവിടേക്ക് പോകാം..
അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഒരു പയ്യന്‍ അവര്‍ക്ക്, ചായ കൊണ്ട് വന്നു കൊടുത്തു.
പത്തു മിനുറ്റിന് മുന്‍പേ വേറൊരു പെണ്‍കുട്ടി, അതെ വേഷമിട്ട് ആദ്യത്തെ പെണ്ണിന്റെ അടുത്ത് റിസപ്ഷനിലേക്ക് കയറി.
ആദ്യത്തെ പെണ്‍കുട്ടി അവരുടെ അടുത്തേക്ക് വന്നു:
‘പോകാം മാഡം ..’
അവള്‍ ഒരു ഇടനാഴിയില്‍ കൂടി അവര്‍ക്ക് മുന്‍പേ നടന്നു.
ഹൈഹീൽ ചെരിപ്പിന്‍റെ ശബ്ദത്തിനുമേലെ വൈഗയുടെയും മോളിയുടെയും ഹൃദയമിടിപ്പ്, ശ്രദ്ധിച്ചിരുന്നെങ്കില്‍
കേള്‍ക്കാമായിരുന്നു.
അല്‍പം നടന്നിട്ടവർ, തെങ്ങും പുളിയും മാവും ഇടതൂര്‍ന്നു നില്‍ക്കുന്ന ഒരു പറമ്പിലൂടെ നടക്കുവാന്‍ തുടങ്ങി..
കല്ല് പാകിയ ആ വഴിക്ക് ഇരു വശവും ഇളം നീല വെളിച്ചം ഉണ്ടായിരുന്നു..
അവള്‍ ആദ്യം ചെന്നെത്തിയത് ഒരു ചെറിയ കൊട്ടെജിന്റെ മുന്നിലാണ്..
അവള്‍ അവിടെത്തെ ലൈറ്റിട്ട് വാതില്‍ തുറന്നു, രണ്ടു മൂന്നു കുപ്പിയുമായി തിരിച്ചിറങ്ങി.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛