കാമരാജ് അയാളുടെ നേരെ തിരിഞ്ഞു
ശരവണാ.. സാര്‍ ഒന്നും പറയുന്നില്ല..ഞാന്‍ ഒഴിവാക്കി വിട്ടാല്‍ എന്ത് സംഭവിക്കും എന്നറിയാമല്ലോ… മാത്രമല്ല CC ടിവിയിലെ വീഡിയോ പ്രശ്നമാ !!
കാമരാജ് ആണ് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥന്‍ എന്ന് വൈഗക്ക് മനസിലായി..
അത് വരെ ഒന്നും മിണ്ടാതിരിക്കുന്നയാള്‍ MLA ആണെന്നും..
മറ്റെയാള്‍ ആരാണാവോ ?’
സാര്‍ …ഞാന്‍ കാലുപിടിക്കാം, പൈസ തരികേം ചെയ്യാം..എന്‍റെ ഭര്‍ത്താവിനെ രക്ഷിക്കണം.
എത്ര കൊടുക്കും ….നീ എഴുന്നേറ്റേ..!
അയാള്‍ വൈഗയുടെ ചുമലില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു.
“സാര്‍ …”
വൈഗയുടെ മുഖത്ത് ഒരു പ്രകാശം പരന്നു
നീയൊരു മുപ്പത് ലക്ഷം കൊടുക്കുമോ?’. പിന്നെ ഇവര്‍ക്കുള്ളത് വേറെയും.
MLA പറഞ്ഞു.
വൈഗ ഒന്ന് ഞെട്ടി… ബാങ്കിലും മറ്റും ഉള്ളത് നോക്കിയാല്‍ ഒരു ആറേഴുലക്ഷം കാണും. ബാക്കി ആരോടെങ്കിലും വാങ്ങാം.
അവള്‍ മോളിയെ നോക്കി.
നിര്‍വികാരയായി ഭിത്തിയിലേക്ക് നോക്കി നില്‍ക്കുവാണ് മോളി.
“മമ്മി …”
വൈഗയുടെ വിളി കേട്ട് മോളി അവളെ നോക്കി…
വൈഗ മോളിയെ വിളിച്ചുകൊണ്ട് ഹാളിലേക്ക് വന്നു .
“മമ്മി ..എങ്ങനെ പൈസ ഉണ്ടാക്കും ?
മമ്മി കേട്ടില്ലേ…അയാള്‍ക്ക് മുപ്പത് ലക്ഷം വേണോന്നു..മറ്റുള്ളവര്‍ക്ക് വേറെയും.
കേട്ടു മോളെ…നമ്മുടെ വീട് വില്‍ക്കാം…. എന്നിട്ട് നമുക്കാ പൈസ കൊടുക്കാം.
വൈഗ എതിര്‍ത്തു പറയാനൊന്നും നിന്നില്ല…ബോബിയെ അത്ര മാത്രം സ്നേഹിക്കുന്ന മമ്മി എതിര്‍ത്താലും സമ്മതിക്കില്ല എന്നവള്‍ക്കറിയാം’
അവര്‍ സംസാരിച്ചു കൊണ്ടിരിക്കെ അവരേ അവിടെ ആക്കിയിട്ടു പുറത്തേക്ക് പോയ റിസപ്ഷനിസ്റ്റ് മായ എന്ന പെണ്ണ്‍ അകത്തേക്ക് വന്നു..
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛