സാര്.. വീട് മമ്മിയുടെ പേര്‍ക്കാണ് …മമ്മി തന്നെ പോയാലും കാര്യമില്ല ….ഞാന്‍ കൂടെ പോണം.
ശെരി ..അപ്പൊ ..പോയിട്ട് പൈസയുമായി വാ ..മൂന്നു നാള്‍ സമയമുണ്ട്.
മൂന്നു ദിവസത്തിനുള്ളില്‍ വീട് വില്‍ക്കാനാവുമോ എന്നവള്‍ക്ക് സംശയം ഉണ്ടായിരന്നു. എന്നാലും അവള്‍ മോളിയെ കൈ പിടിച്ചു പുറത്തേക്കിറങ്ങാന്‍ തുടങ്ങി
സാര്‍ … നിങ്ങള്‍ക്ക് ..നിങ്ങള്‍ക്ക് എത്ര വേണ്ടി വരും ?
വാതില്‍ക്കല്‍ വരെയെത്തിയ വൈഗ തിരിഞ്ഞു .
എനിക്ക് പതിനഞ്ച് ലക്ഷം … ശരവണന് മുപ്പത്തിയഞ്ചു ലക്ഷം..അത് മിനിസ്റ്റർക്കാണ്… ശരവണന്‍ വന്ത് മിനിസ്റ്റര്‍ PA…
അയാള്‍ പറഞ്ഞത് കേട്ട് വൈഗ ഞെട്ടി.
മൊത്തം എണ്‍പത് ലക്ഷം…!!
ബോബിയെ കോര്‍ട്ടില്‍ ഹാജരാക്കിയാലോ.. എന്നവള്‍ ആലോചിച്ചു.
വാദിച്ചാല്‍ ഒരു പക്ഷെ? ശിക്ഷിച്ചാല്‍, നാര്‍ക്കോട്ടിക് ആയത്കൊണ്ട് എന്താണ് ശിക്ഷ എന്നറിയില്ല !!
മോളി വൈഗയുടെ കയ്യിൽ പിടിച്ചു. അവൾ മമ്മിയെ കൂട്ടിക്കൊണ്ട് ഹാളിലേക്കിറങ്ങി. അവിടെ ഒരു ചെയറിൽ ആ റിസപ്‌ഷനിസ്റ്റ് മായ ഇരിപ്പുണ്ടായിരുന്നു. അവർക്ക് സംസാരിക്കാൻ വേണ്ടി പുറത്തിറങ്ങി നിന്നതാണവൾ.
മമ്മീ , ഇത്രയും പൈസ നമ്മളെവിടുന്നു ഉണ്ടാക്കും? ബോബിയെ കോര്‍ട്ടില്‍ ഹജരാക്കട്ടെ… നമുക്ക് വാദിക്കല്ലോ…വക്കീലിനെ വെച്ച് !!
“ചേച്ചി”
മലയാളത്തിലുള്ള വിളി കേട്ട് വൈഗ അവളെ അമ്പരന്നു നോക്കി.
മായ അവരുടെ അടുത്തേക്ക് വന്നു.
“ചേച്ചി … അവര്‍ക്ക് വേണ്ടിയത് പൈസയല്ല…നിങ്ങളെയാണ് … നിങ്ങള്‍ പൈസ ഉണ്ടാക്കി കൊടുത്താലും അവര് വീണ്ടും മറ്റേതെങ്കിലും കാരണം പറഞ്ഞു നിങ്ങളെ സമീപിക്കും… നിങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ അവര് പറഞ്ഞതാണിത്… നിങ്ങളുടെ അടുത്ത് നിന്നുള്ള സമ്മതത്തിനു വേണ്ടിയാണ് അവര്‍ ഓരോ ഓഫറുകള്‍ വെക്കുന്നത്.
ജോണി പല സ്ഥലത്തും ബോബിയും ബോണിയും മോളി സാറയും ഒക്കെയായിട്ടുണ്ട്.
അതിന് എന്താ പ്രശനം
ഈ കഥ മുമ്പ് വായിച്ചതാണല്ലോ …ഈ സൈറ്റിൽ തന്നെ വന്ന കഥ ആണെന്നാണ് ഓർമ്മ . ഇയാൾ ആളു വലിയ തൊരപ്പൻ ആണെല്ലോ ….കോപ്പിയടി അത്ര നല്ല കാര്യം അല്ല …..😛😛😛