” എന്റെ ജീവനെ.. ഇതിന് മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്. എന്ത് ഭാഗ്യമാണ് എനിക്ക് വേണ്ടി കാത്തിരുന്നത്. നീയില്ലാത്ത ഒരു ലോകത്ത് കഴിയുന്നതിലും നല്ലത് നിന്റെ കൈകൊണ്ട് മരിക്കുന്നത് തന്നാ. ” അവൻ അവളുടെ കണ്ണുകൾ തുടച്ചു. കവിളിലേ കണ്ണീർ തുടച്ചിട്ട് ഒന്ന് പിച്ചിയിട്ട് വലിച്ചു.
“ആഹ്.. രാക്ഷസാ നോവുന്നു.” അവൾ ചിണുങ്ങി.
“എങ്കിൽ വേഗം ഡ്രെസ്സുടുക്ക്, അല്ലേൽ ഒന്നൂടി കളിക്കേണ്ടി വരും.” അവൻ അവളെ തന്നിൽ നിന്ന് അടർത്തിക്കൊണ്ട് പറഞ്ഞു.
“എനിക്കെങ്ങും പോവണ്ട, ഇങ്ങനിവിടെ നിക്കാ ന്നേ.” അവൾ അടർന്നു മാറാൻ മടിച്ചു നിന്നു.
“വേഗം പോയി ഡ്രെസ്സുടുക്ക് പെണ്ണേ. ആരേലും വന്ന് കേറിയാൽ നാണക്കേട്..” അവൻ അവളെ പറിച്ചു മാറ്റി ഉന്തിത്തള്ളി ഡ്രെസ്സിന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്നിട്ട് മുറിക്കു പുറത്തു കടന്നു വാതിൽ ചാരി. സ്റ്റെയർകേസ് ഇറങ്ങി താഴേക്ക് പോകുമ്പോൾ അവിടെ അന്നമ്മച്ചി നിൽക്കുന്നു.
“കുഞ്ഞായിരുന്നോ മോൾടെ റൂമിലേക്ക് പോയത്”? അവർ ചോദിച്ചു.
ആ ബംഗ്ലാവിലെ പ്രായം കൂടിയ വേലക്കാരിയാണ് അന്നമ്മ. ശാരികയുടെ മാതാപിതാക്കൾ ഉള്ള കാലം മുതൽ അവിടെയുള്ള സ്ത്രീയാണ്. അവരുടെ മരണത്തിനു ശേഷം ആ വീടും ശാരികയും അവരുടെ സ്വന്തം പോലെ പരിപാലിച്ചു പോന്നു. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും അവരുടെ കണ്ണുകൾ എത്തും.
“അതെ അമ്മച്ചീ. എന്ത് പറ്റി.”?
“ഒന്നൂല്ല, വാതിൽ തുറക്കുന്ന ശബ്ദം കേട്ടു, ആരും പുറത്തേക്ക് വന്നതും ഇല്ല. അത് കൊണ്ട് ചോദിച്ചതാ.” അവർ പറഞ്ഞു.
“ഞങ്ങൾ പുറത്തേക്ക് ഇറങ്ങാൻ നിക്കുവാ, ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ന്ന് നോക്കി വന്നതാ. ‘
