മൂടൽ മഞ്ഞ് 2 [ലസ്റ്റർ] 46

 

 

 

ഭാഗം 16

 

കറുത്ത പാന്റും ഓറഞ്ചു ചുരിദാറും അതിനൊപ്പം കറുത്ത തട്ടവും ചുറ്റി, വാഹിദിന്റെ ബുള്ളറ്റിൽ അവന്റെ വസ്ത്രത്തിന്റെ അതെ നിറത്തിൽ അവനോട് ഒട്ടിച്ചേർന്നു വന്നിറങ്ങിയ മാഡത്തെ കണ്ട് തോട്ടത്തിലെ പണക്കാർ അമ്പരന്നു. ഷോൾ വട്ടത്തിൽ അലസമായി ചുറ്റി വാഹിദിന്റെ മണവാട്ടിയെ പോലെ അവൾ ഒരു സൂര്യകാന്തിപ്പൂവായി അവന്റെ ചാരെ വിടർന്നു നിൽക്കുന്നത് കണ്ടപ്പോൾ പലർക്കും വല്ലാതെ ഇഷ്ടം തോന്നി അവളോട്. അവൻ കൂടി ചേർന്നപ്പോളാണ് അവൾക്കൊരു പൂർണ്ണത വന്നത് എന്ന് അവർക്ക് തോന്നി. അത്രയ്ക്ക് മാച്ചിങ് തോന്നിച്ചിരുന്നു രണ്ടുപേർക്കും.

അവൾ എല്ലാരോടും പുഞ്ചിരിച്ചു. അടുത്തു കണ്ടവരോട് മന്ദഹാസത്തോടെ ലോഹ്യഭാവത്തിൽ തലകുലുക്കി. അവിശ്വാസത്തോടെ ജോലിക്കാർ കണ്ണ് മിഴിച്ചു. കാറിൽ ചീറിപ്പാഞ്ഞു വല്ലപ്പോഴും വന്ന്, ആരെയും തിരിഞ്ഞു പോലും നോക്കാത്ത ധാർഷ്ട്യക്കാരിയായ കൊച്ചമ്മയിൽ നിന്ന് ചേർത്തു നിർത്തി മൂർദ്ദവിൽ ഒരുമ്മ കൊടുക്കാൻ തോന്നുന്ന മകളായി മാറിയ ഒരത്ഭുതം അവർ അമ്പരപ്പോടെ നോക്കിക്കണ്ടു. ഇതെന്തൊരു മാറ്റം, ഇനി കല്യാണമെങ്ങാനും കഴിഞ്ഞോ?

അവരിൽ ചിലർക്ക് സന്ദേഹം തോന്നിപ്പോയി. ശാരിക വാഹിദിനെ ഫാക്ടറിയിലേക്ക് കൊണ്ട് പോയി. അവിടെയുള്ള ചിലരെ അവന് പരിചയപ്പെടുത്തി. പ്രൊഡക്ഷൻ സെക്ഷൻ നടന്നു കണ്ടു, കൂടെ പ്രൊഡക്ഷൻ മാനേജർ റാഫിയും സൂപ്പർവൈസർ ജോഷിയും കൂടെ ഉണ്ടായിരുന്നു. പ്രവർത്തന രീതികളും തേയില ഉത്പാദനത്തിന്റെ ഏകദേശ കാര്യങ്ങളും അവർ അവന് വ്യക്തമാക്കി കൊടുത്തു.

The Author

ലസ്റ്റർ

www.kkstories.com

1 Comment

Add a Comment
  1. Super story vakukalilla muthe

Leave a Reply

Your email address will not be published. Required fields are marked *