“ആരാ നിങ്ങൾ, ഏത് വഴിയിൽ നിന്നാണ് ഞങ്ങളുടെ പിന്നിലേക്ക് കടന്ന് കയറിയത്. ഏതായാലും ഫാക്ടറി ബേസ് ചെയ്ത് കൊണ്ടുള്ള കൊട്ടേഷൻ ആണെന്ന് മനസ്സിലായി.”
വാഹിദ് അവരുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു.
മറുപടിക്ക് പകരം മുന്നിൽ നിന്നിരുന്ന യുവാവ് സ്റ്റിക് ആഞ്ഞു വീശി അവന്റെ കഴുത്തിനു നേരെ അടിച്ചു. മിന്നായം പോലെ ഒന്ന് അമർന്നു വട്ടം കറങ്ങി സ്റ്റിക് തിരികെ വലിച്ച യുവാവിന്റെ കൈയിൽ കേറിപ്പിടിച്ചു ഒന്ന് തിരിച്ചു. അവനൊന്നു ഞരങ്ങിതീരും മുമ്പേ ആ സ്റ്റിക്ക് വഹിദിന്റ കൈയിലേക്ക് വന്നു. അടുത്ത ക്ഷണം പിന്നിലുള്ളവർ ചാടി വീഴും എന്ന് ഉറപ്പുള്ളതിനാൽ അവൻ അവരെ നോക്കി അവരുടെ ചലനം മനസ്സിലാക്കി ഒരു ചുവടു മുന്നോട്ട് കേറി താഴെ വീണവന്റെ പിന്നിൽ ഉണ്ടായിരുന്നവനോട് അടുത്തു.
ചാടിക്കേറി മുന്നോട്ട് വന്നിരുന്ന അവന്റെ ഉദ്ദേശം പിഴച്ചു, ഉന്നം തെറ്റി സ്റ്റിക് വായുവിൽ ഒന്ന് പുളഞ്ഞു. ആ നിമിഷം കൊണ്ട് വാഹിദ് ഒന്ന് കൂടി കറങ്ങി പരമാവധി ശക്തി ആർജ്ജചിച്ചു വടി ആഞ്ഞു വീശി. എതിരാളിയുടെ ചങ്ക് ചതയുന്നത് പോലെ ഒരു ശബ്ദം അവൻ കേട്ടു. വായിൽ നിന്ന് രക്തം തെറിച്ചു അവൻ മുന്നോട്ട് വളഞ്ഞു ആടിയാടി ഒരു ഭാഗത്ത് പോയിരുന്നു. അത് കണ്ട മറ്റു മൂന്നുപേരും ഒന്നിച്ചു വന്നപ്പോൾ വാഹിദ് വായുവിലേക്ക് ഒന്ന് കുതിച്ചു ചാടി ഒരുത്തന്റെ തലയിലേക്ക് വടി ചുഴറ്റി.
അതേസമയം കാലു വീശി മറ്റവന്റെ മുഖത്തേക്ക് കാൽപ്പുറം വളച്ചു ആഞ്ഞൊരു തൊഴിയും. രണ്ടുപേരും ദൂരേക്ക് തെറിച്ചു വീണു. പക്ഷേ ചാട്ടത്തിന്റെ ബാലൻസ് വീണ്ടെടുക്കുന്നതിന്റെ ഇടയിൽ മൂന്നാമന്റെ അടി നാലഞ്ച് തവണ അവന്റെ പുറത്തും മുതുകിലും മറ്റുമായി പതിച്ചു. കൊണ്ടും കൊടുത്തും കുറച്ച് നേരം വാഹിദ് അവനെ നേരിട്ടു. നിലത്തേക്ക് പെട്ടന്ന് ഒന്നമർന്നിട്ട് ഒരുകാലിന്റെ മുട്ട് നിലത്തൂന്നി കൈയിലെ വടി എതിരാളിയുടെ കാൽമുട്ടിലേക്ക് രണ്ട് മൂന്ന് തവണ വാഹിദ് ആഞ്ഞു വീശി.

Super story vakukalilla muthe