കാലു തകർന്നു നിലത്തേക്ക് വീണ അവന്റെ മുഖം ഒറ്റയടികൊണ്ട് തകർത്തു. അവസാനം എഴുന്നേറ്റ് വന്ന രണ്ട് പേരുടെ താടിയെല്ല് നോക്കി ആ ഉറച്ച ക്രിക്കറ്റ് കമ്പ് താഴെനിന്ന് മുകളിലേക്ക് ആഞ്ഞു വീശിയപ്പോൾ താടിയെല്ല് തകർന്ന്, ഒന്ന് രണ്ട് പല്ലുകൾ പുറത്തേക്ക് തെറിച്ചു തല കറങ്ങി രണ്ട് പേരും നിലം പതിച്ചു. ബാക്കിയുണ്ടായിരുന്നവർ ചാടിപ്പിടഞ്ഞു എഴുന്നേറ്റ് അവരെ വലിച്ചിഴച്ചു വണ്ടിയിൽ കയറ്റി ബൈക്ക് start ചെയ്തപ്പോൾ വാഹിദ് പിന്നാലെ ഓടി ഒരുവന്റെ നട്ടെല്ല് നോക്കി ഒന്ന് കൂടി കൊടുത്തു. ഒരലർച്ചയോടെ അവൻ നിലത്തേക്ക് വീണു. പിന്നീട് ഒരു നിമിഷം അവിടെ നിൽക്കാതെ, അവന്മാർ വീണു കിടക്കുന്നവനെ ഉപേക്ഷിച്ചു വണ്ടിയുമായി കടന്ന് കളഞ്ഞു.
“ആരാണ് നിങ്ങൾ. എന്തിന് ഞങ്ങളെ ആക്രമിക്കാൻ വന്നു. ആരുടെ പണിയാണ്.”? വാഹിദ് ശ്വാസത്തിൽ വീണു കിടക്കുന്നവനോട് ചോദിച്ചു. “പറഞ്ഞില്ലെങ്കിൽ നിനക്കിനി ഇഴഞ്ഞു നടക്കേണ്ടി വരും. അവന്റെ നെഞ്ചിൽ കാലൂന്നി നിന്ന് സ്റ്റിക് കഴുത്തിൽ കുത്തി നിർത്തി വാഹിദ് കിതച്ചു.
“”അറിയില്ല. പണിയുണ്ടെന്ന് പറഞ്ഞു. നല്ല ക്യാഷ് ഓഫർ ഉണ്ടെന്നും. ഞങ്ങൾക്ക് ആർക്കും പരസ്പരം അറിയില്ല. രാവിലെ മുതൽ നിങ്ങടെ പിന്നാലെ ഉണ്ട്. വരുന്ന വഴി വച്ചു എല്ലാവരും meet ചെയ്തു.” അവൻ ചോര തുപ്പിക്കൊണ്ട് കിടന്ന് കിതച്ചുകൊണ്ട് ഞരങ്ങി.
വാഹിദ് സ്റ്റിക് കളഞ്ഞിട്ട് ശാരികയുടെ അടുത്തേക്ക് നടന്നു. അവൾ ഇക്കാ എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് ഓടി വന്ന് അവനെ കെട്ടിപിടിച്ചു. അവൾ കെട്ടിപ്പിടിച്ചതും അവൻ വേദന കൊണ്ട് ഒന്ന് ഞരങ്ങി. അവൾ നെഞ്ചു തകർന്ന പോലെ കരഞ്ഞു കൊണ്ട് അവനിൽ നിന്ന് അടർന്നു മാറി അവന്റെ മുഖത്തേക്ക് നോക്കി കരഞ്ഞു കൊണ്ട് നിന്നു.

Super story vakukalilla muthe