അവനെ കിട്ടാൻ വേണ്ടിയാണ് അവൾ വന്നത്. അലീനയെ പലവട്ടം താൻ കൊണ്ട് വരുന്നതാണ്. അവൾക്ക് ഈ കിടന്ന് തരുന്നതിനൊക്കെ ഒരു മടിയും ഇല്ല. പക്ഷേ സജ്‌നയെ തനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല. വല്ലാത്തൊരു ഭംഗിയാണ് പെണ്ണിന്. അലീനയുടെ ഇഷ്ടമല്ലാതെ ഒന്നും അവൾ അനുസരിക്കില്ല. അവൾ ഇക്കയുടെ കാര്യം നടക്കും എന്നൊരു വിശ്വാസം കൊണ്ടാണ് വന്നത്.
അവൾക്ക് എല്ലാ പരിധിയും വിട്ട് പോയിട്ടും താൻ എന്ത് ക്രൂരതയാണ് കാട്ടിയത്. കുറച്ച് കൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ചത്തു പോയേനെ. പുറത്ത് ഒരു ബുള്ളെറ്റ് കടന്ന് പോകുന്ന ശബ്ദം കേൾക്കാം. ആ ശബ്ദം രാവിന്റെ മൂകമായ ഏതോ തമോഗർതത്തിലേക്ക് അലിഞ്ഞില്ലാതായി. വിജനമായ ഇരുളിലേക്ക് നോക്കി തനിക്ക് എല്ലാം പിഴച്ചു തുടങ്ങുന്നുണ്ട് എന്നയാൾ സ്വയം പറഞ്ഞു.
ഭാഗം 18
അന്നമ്മച്ചി ചൂട് കഞ്ഞിയും ചമ്മന്തിയും എടുത്ത് ഔട്ട് ഹൗസിലേക്ക് വന്നപ്പോൾ വാതിൽ അൽപ്പം ചാരി വച്ചിരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആരോടോ തല്ലു കൂടി വന്നതാ എന്നു മാത്രേ ശാരിമോൾ പറഞ്ഞുള്ളൂ. കുറേ കുഴമ്പു തേച്ച് പിടിപ്പിച്ചു ചൂട് വെള്ളത്തിൽ കുളിക്കാൻ പറഞ്ഞിട്ട് വിട്ടതാണ്. പതിനൊന്നു മണിയായിട്ടും രണ്ട് പേരെയും ഭക്ഷണം കഴിക്കാൻ കാണാഞ്ഞിട്ട് കഞ്ഞിയും കൊണ്ട് അവർ അവന്റെ മുറിയിലേക്ക് വന്നതായിരുന്നു.
അകത്തേക്ക് കേറിയപ്പോൾ കണ്ട കാഴ്ച്ച അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി, ഒപ്പം സങ്കടവും. മലർന്നു കിടന്ന് തളർന്നുറങ്ങുന്ന വാഹിദിന്റെ വയറ്റിൽ വലത് കാലിന്റെ മുട്ട് കയറ്റിവച്ച്, വലത് കൈ അവന്റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു കണ്ണടച്ചു കിടക്കുന്ന ശാരിക. അടഞ്ഞ കണ്ണിന്റെ പോളകൾക്കിടയിൽ കണ്ണുനീർ ഊറിക്കിടക്കുന്നു. എന്ത് മനോഹരമായൊരു കാഴ്ച്ച എന്ന് അവർക്ക് തോന്നി.

Super story vakukalilla muthe