“എന്നെ എന്തിന് ആക്രമിക്കണം. ഞാനാരെയാണ് ദ്രോഹിച്ചിട്ടുള്ളത്. എന്റെ അറിവിൽ ഇത്രയും നാൾ ഞാൻ എന്റെ ബിസിനസ്സ് മാത്രം ഓർത്തു ജീവിച്ചിട്ടേയുള്ളൂ. ഇപ്പോഴല്ലേ അതിനേക്കാളൊക്കെ വലുത് ഈ ലോകത്ത് ഇക്കയും ഞാനുമാണ് എന്ന് മനസ്സിലാക്കിയത്. അപ്പൊ എന്നെ എന്തിന് കൊല്ലാൻ വരണം.”?
“ബിസിനസ് വൈരാഗ്യം തന്നെയാവാം. നമുക്ക് ഇറങ്ങിയോന്ന് അന്വേഷിക്കാം. ഏതായാലും നമ്മൾ ഇന്ന് രാവിലെ ഇറങ്ങിയപ്പോൾ തൊട്ട് അവർക്ക് അറിവുണ്ട്. നാമറിയാതെ എന്തോ എവിടെയോ കുഴപ്പം വളർന്നു വരുന്നുണ്ട്. നിന്റെ ബിസിനസ് കൈവിട്ട് പോകാതെ നീ ഒന്ന് കൂടി കൂടുതൽ ശ്രദ്ധിക്കണം.” അവൻ ഗൗരവത്തിൽ പറഞ്ഞു.
“എന്റെ ബിസിനസ്സോ. അപ്പൊ ഇതൊക്ക പിന്നെ ആർക്കാ. ഇക്കയല്ലേ ഇതിന്റെയൊക്കെ ഉടമ. അല്ലേലും ഇക്കയല്ലാതെ ഇനി എനിക്കെന്തിനാ ഈ തിരക്കും ബിസിനസ്സും പണവും. ഇപ്പൊ തന്നെ നമുക്കും നമ്മുടെ അഞ്ചു തലമുറക്കും ധൂർത്തടിച്ചു ജീവിക്കാനുള്ള സമ്പാദ്യം എന്റെ അക്കൗണ്ടിൽ ഉണ്ട്. പിന്നെ ബിസിനസ്സ് അക്കൗണ്ടിൽ വേറെയും. ഇനി എനിക്ക് ഇക്കയെ കെട്ടിപ്പിടിച്ചു ഇങ്ങനെ കൂടെക്കൂടെ ഇക്കയുടെ മുലയിലൊക്കെ കടിച്ചു അങ്ങ് ജീവിച്ചാൽ മതി.”
അവൾ കുസൃതിയോടെ വീണ്ടും അവന്റെ മുലയിൽ കടിച്ചു. അവൻ കൂകിയില്ല, അവളെ തന്നോട് ചേർത്തു പിടിച്ചു കിടന്നതേയുള്ളൂ.
“ഹോസ്പിറ്റലിൽ ഒന്ന് പോകയിരുന്നില്ലേ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.” അവൾ പരിഭവം പറഞ്ഞു.
“അതിന് എല്ലിലൊന്നും അടികിട്ടിയില്ല ല്ലോ. ജസ്റ്റ് ചില്ലറ തല്ല് തടിക്ക് തട്ടി എന്ന് കരുതി ഹോസ്പിറ്റലിൽ പോകാനൊന്നൂല്ല. അല്ലേലും ഇനിയൊരുപാട് കിട്ടാൻ കിടക്കുവല്ലേ.” അവൻ ചിരിച്ചു. അവൾക്ക് അസ്വസ്ഥത തോന്നി. എന്തൊക്കെയോ അനർത്ഥങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ഭയപ്പാട് അവളിൽ ഉടലെടുത്തു.
