“ന്റെ ഇക്കാ, അതൊന്നും മനസ്സിൽ വെക്കല്ലേ. മാപ്പ്, എനിക്ക് അറിയാതെ പറ്റിപ്പോയതാ. ഞാൻ അറിഞ്ഞു കൊണ്ട് ഇന്നോളം എന്റെ ശരീരം വായി നോക്കികൾക്ക് കാണാൻ പറ്റുന്ന ഭാഗം പോലും വെളിയിൽ കാണിച്ചിട്ടില്ല. ഇക്ക എത്ര വേണേലും കൈവച്ചോ. ഒക്കെ ഇക്കാന്റെയല്ലേ.” അവളുടെ കണ്ണ് നിറഞ്ഞു. അവന്റെ മുഖത്തേക്ക് വലിഞ്ഞു നീങ്ങി ഉമ്മ വച്ച്, ആ കവിളിൽ തന്റെ കവിൾ ചേർത്തു കെട്ടിപ്പിടിച്ചു കിടന്നു.
“എടീ പൊട്ടത്തീ, അത് കൊണ്ടല്ലേ എനിക്ക് ന്റെ ഈ ബീവിയെ കിട്ടിയത്. അല്ലെങ്കിൽ ആ അഹങ്കാരം തലയിൽ നിന്ന് ഇറങ്ങാതെ നീ ഇപ്പോഴും അങ്ങനെ തന്നെ ഇരുന്നേനെ.” അവൻ അവളുടെ പുറത്തു ഒന്ന് ഞെരിച്ചു.
“ആഹ്ഹ്ഹ്.. വേദനിപ്പിക്കല്ലേ കൊരങ്ങാ.” അവൾ അവനെ മുഷ്ടി ചുരുട്ടി ഇടിച്ചു.എന്നിട്ട് പറഞ്ഞു.
“അതൊക്കെ വെറുതെ ജാഡ കാട്ടിയത് അല്ലേ.. എന്നിട്ടും ആ എലിസബത്ത് ഒറ്റനോട്ടത്തിൽ കണ്ടപ്പോഴേക്കും ഓടി വന്നു കൊഞ്ചുന്നത് കണ്ടപ്പോ ഞാൻ ഉരുകിയിരുകി. സത്യത്തിൽ ഇക്കയെ കണ്ട നിമിഷം തന്നെ ഞാൻ വീണു പോയിരുന്നു. But നമ്മുടെ ആദ്യ സംസാരം തന്നെ റോങ്ങ് ആയിപ്പോയതോടെ പിന്നീട് ആ ഈഗോയിൽ നിന്ന് പുറത്തുചാടാൻ എനിക്ക് കഴിഞ്ഞില്ല. ഇതുവരെ ഒരുത്തനോടും തോന്നാത്ത ഒരു ഇഷ്ടം അന്ന് ഓഫീസിലേക്ക് കേറി വരുമ്പോ തന്നെ എനിക്ക് ഉണ്ടായിട്ടുണ്ട്.” അവസാനവാക്യം പറയുമ്പോ അവൾ മുഖം അവന്റെ കവിളിൽ നിന്ന് ഉയർത്തി അവന്റെ കണ്ണിലേക്കു നോക്കി.
“എന്നിട്ടാണോ എന്നെ നായിന്റെ മോനെ എന്നൊക്കെ വിളിച്ചത്.” അവൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു. അവളുടെ മുഖത്ത് വിഷാദത്തിന്റെ കാർമുകിൽ പടർന്നു.

Super story vakukalilla muthe