“അത് പിന്നെ….. എനിക്ക് ആണെങ്കിൽ ആളെ കുറിച്ച് ഒന്നും അറിയത്തും ഇല്ല, അങ്കിൾ ഒന്നും വിട്ട് പറയുന്നുമില്ല. വെറുമൊരു ഡ്രൈവർ. ആളാണെങ്കിൽ ഇത്രേം തന്റെടി. എന്നോട് യാതൊരു കൊതിയും ക്രഷും ഇല്ലാത്ത മനുഷ്യൻ. അത് പോയിട്ട് ബഹുമാനം പോലും ഇല്ല.എങ്ങിനെ ഇനി എന്റെ മനസ്സ് തുറന്ന് കാണിക്കും എന്നാലോചിച്ചു ആകെ അസ്വസ്ഥമായിരുന്നു മനസ്സ്. ഓരോ ദിനവും മനസ്സിൽ ഇക്കയെ കുറിച്ചുള്ള ചിന്ത കടന്ന് വന്ന് കൊണ്ടേയിരുന്നു.
എന്നോട് കടിച്ചു കീറാൻ വരുന്ന ആളെ ലോകത്തുള്ള എല്ലാ പെണ്ണുങ്ങൾക്കും ഇഷ്ടം. അവസാനം ആ എലിസബത് കൂടി ഒറ്റ നോട്ടം കൊണ്ട് വീണു പോയത് കണ്ടപ്പോ ദേഷ്യം സഹിക്കാൻ പറ്റിയില്ല. സോറി ഇക്കാ. നായിന്റെ മോനല്ല, എന്റെ ജീവന്റെ അവസാന തുള്ളിയാണ്. ഇന്ന് എന്റെ ജീവനും മരണവും ന്റെ മുത്തല്ലേ. ഇക്കയില്ലെങ്കിൽ, ന്റെ ഇക്കാ പടച്ചോൻ സത്യം ഞാൻ മരിച്ചു കളയും. അത്രക്കത്രക്ക് ഇഷ്ട്ടാന്നേ..” അവസാന കാര്യം പറയുമ്പോൾ അവളുടെ തൊണ്ടയിടറി.
“എന്ത് വേണേലും വിളിച്ചോ. ഇനി എന്ത് വിളിച്ചാലും എന്നോടുള്ള സ്നേഹം കൊണ്ട് ദേഷ്യപ്പെടുന്നത് ആണെന്ന് എനിക്കറിയാം.” അവൻ അവളുടെ താടിയിൽ ഒരു ഉമ്മ കൊടുത്തു.
“ദേഷ്യം വെന്നാ ദാ ഇങ്ങനെ കടിച്ചു കൊല്ലും ഞാൻ.” അവന്റെ കവിളിൽ കടിച്ചു കൊണ്ട് അവൾ പറഞ്ഞു. ശാരികയുടെ കണ്ണിൽ കുറുമ്പിന്റെ നക്ഷത്രങ്ങൾ തിളങ്ങി.കവിളിൽ സന്ധ്യാംബരം വിരുന്നു വന്നു. അവന്റെ കവിളിലും ചെവിയിലും കഴുത്തിലും അവൾ കവിളുകൾ ഇട്ടുരുട്ടി. നൈറ്റ് ഗൗണിനുള്ളിൽ അവളുടെ ശരീരം ചൂട് പിടിക്കുന്നത് അവനറിഞ്ഞു.

Super story vakukalilla muthe