Black ജീൻസ്, ഓറഞ്ച് കളർ ടീഷർട്ട്. സ്വർണ്ണാഭ തൂവുന്ന പുലർ വെയിലിൽ അവൻ നിന്ന് കത്തുന്നുണ്ടെന്ന് അവൾക്ക് തോന്നി. വെയിൽ തട്ടി ചെവിയുടെ പിൻഭാഗം ചുവന്നു കാണുന്നു. മുടി ചെവിയുടെ മുകളിളും തലയുടെ പിൻകഴുത്തിലും ചെറുതാക്കി കേറ്റി വെട്ടിയിരിക്കുന്നു. ആ സ്റ്റൈൽ അവന് നന്നായി ഇണങ്ങുന്നുണ്ട്.
മുറ്റത്തു നിന്ന് ബോറ ടിച്ചിട്ടാണോ ആവോ, അവൻ ഗേറ്റ്ലേക്ക് നടക്കുവാൻ തുടങ്ങി. പിന്നിൽ നിന്ന് കാണാൻ ആണോ ആകർഷണം കൂടുതൽ, അവൾ ചിന്തിച്ചു. പെട്ടന്നൊരു നാണം അവളെ ഗ്രസിച്ചു. എന്തൊരു വായിനോട്ടമാണ് താൻ. ഇതെന്ന് മുതൽ താൻ ഇങ്ങനൊക്കെ മാറിയോ ആവോ. എന്തായാലും വേണ്ടില്ല, ആരെന്തു കരുതിയാലും വേണ്ടില്ല.
മരിക്കുന്നത് വരെ എന്നെ മാത്രം സ്നേഹിച്ചു എന്റേത് മാത്രമായി, എന്നെ മാത്രം സ്പർശിച്ചു, എന്നെ മാത്രം മതിവരാതെ ഭോഗിച്ച് ഇക്ക കൂടെയുണ്ടായില്ലെങ്കിൽ അന്ന് തീരും ഈ ജന്മം. എന്റെ ഇക്കാ, എന്നെ മടുക്കല്ലേ, ഇട്ടേച്ചു പോയേക്കല്ലേ. അവൾക്ക് കണ്ണ് നനഞ്ഞു. വാഹിദ് ഡേ ഷിഫ്റ്റ് സെക്യൂരിറ്റി സെബാനുമായി സംസാരിച്ചു ഗേറ്റിൽ നിന്ന് മുറ്റത്തേക്ക് നീളുന്ന റോഡിന്റെ വശത്തെ കൈമതിലിൽ ഇരിക്കുന്നു. തമാശകൾ പറയുന്നു, സെബാൻ ചിരിക്കുന്നു.
ശാരിക മൊബൈൽ എടുത്തു വാഹിദിനെ വിളിച്ചു. അവൻ ഫോണെടുത്തു ചെവിയിൽ വയ്ക്കുന്നത് അവൾ കണ്ടു.
“എന്തെടുക്കുവാ അവിടെ.?” അവൾ ചോദിച്ചു.
“ചുമ്മാ സെബാനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇറങ്ങുന്നില്ലേ.”? അവൻ ചോദിച്ചു.
“ഇങ്ങോട്ട് വന്നേ. അവിടിരുന്നു കൊച്ചു വെളുപ്പാൻ കാലത്ത് ചളിയടിക്കുന്നു.”
അവൾ കോൾ കട്ട് ചെയ്തു.
