“ഇക്കാ, ഇക്കാക്ക് ഞാൻ മാച്ചിങ് അല്ലേ ഇക്കാ. ഇക്കാക്ക് എന്നെ മടുക്കുന്നുണ്ടോ. എനിക്ക് ഇക്കയുടെ അത്രേം പിടിച്ചു നിൽക്കാൻ പറ്റാഞ്ഞിട്ടാ മുത്തേ. അത്രക്ക് സ്ട്രോങ്ങ് അല്ലേ.. എന്നെ മടുക്കല്ലേ പ്ലീസ്..” അവൾ അപേക്ഷപോലെ സങ്കടം പറഞ്ഞു.
“ന്റെ വാവേ, എന്നെ പോലൊരു ഭാഗ്യവാൻ ഈ ലോകത്തുണ്ടോ. നിന്നെപ്പോലൊരു പെണ്ണിനെ കിട്ടാൻ ആരാ കൊതിക്കാത്തത്.. നിന്നെക്കാൾ തികഞ്ഞ ഒരു പെണ്ണ് വേറെ ആരാടീ ഈ ലോകത്ത്.” അവൻ അവളെ കോരിയുടുത്തു നെഞ്ചിലേക്കിട്ട് കിടക്കയിലേക്ക് മലർന്നു വീണു. അവനെ തന്റെ കുഞ്ഞിനെ കൊഞ്ചിക്കുന്നത് പോലെ മുഖത്തും മൂക്കിലും തന്റെ മൂക്കിട്ട് ഉരസി ഇക്കിളിയാക്കിയും വയറിൽ വിരല് കൊണ്ട് ശല്യം ചെയ്തും ഇന്നത്തെ വേദനിപ്പിക്കുന്ന ഓർമ്മകളെ മറവിക്ക് വിട്ട് കൊടുത്ത് അവൾ മനോഹരമാക്കി മാറ്റി. “ഈശ്വരാ, ഒന്നും ഇല്ലാതാക്കിക്കളയല്ലേ. എനിക്കീ ജീവിതം മതിയാവില്ല..” അവൾ അവനറിയാതെ നിറഞ്ഞ കണ്ണീരിലൂടെ പ്രാർത്ഥിച്ചു.
“ന്താടീ പോത്തേ.. നീ ചത്തോ?” അവൻ അവളുടെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ ചോദിച്ചു. പുറത്ത് ഏതോ രാക്കിളി കൂവുന്ന ശബ്ദം കേൾക്കാം. കാറ്റ് വീശുന്ന ശബ്ദവും.
“ഇനിയെന്ത് ചാവാൻ. എന്റെ ജീവൻ മാത്രല്ലേ ബാക്കിയുള്ളൂ.. ഇഞ്ചിഞ്ചായി കൊല്ലുവല്ലേ രാക്ഷസൻ. ശോ ന്റിക്കാ.. ന്തൊരു അവസ്ഥയായിരുന്നു.. ന്റെ ജീവനാണ്.. ഉമ്മാ..ന്റിക്കയാ.. ന്റെ മാത്രം..”
അവൾ കുഞ്ഞിന്റെ കൊഞ്ചൽ പോലെ അവന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“ഏതെങ്കിലും പെണ്ണിനോട് ചിരിക്കുന്നത് ഞാൻ കാണട്ടെ.. ഈ വീടിനു തീയിട്ട് അതിനുള്ളിലേക്ക് ഞാൻ എടുത്തു ചാടും.. കൊരങ്ങൻ.. വല്യ രാജകുമാരൻ ആണെന്നാ ചെക്കന്റെ വിചാരം..” അവൾ അവന്റെ മൂക്കിൽ ഒറ്റ കടിവച്ചു കൊടുത്തു. അവന്റെ ചുണ്ടിൽ ഒരു അസ്പഷ്ടമായ പുഞ്ചിരി തത്തിക്കളിച്ചു. അപൂർവമായ ആ കള്ളചിരിയാണ് അവന്റെ മായാജാലം എന്ന് അവൾക്ക് തോന്നിയിരുന്നു. ഓഹ്, ആ നിമിഷം കെട്ടിപിടിച്ചു ഒരു കടികൊടുക്കാൻ എത്ര കൊതിച്ചിട്ടുണ്ട്.
