“കല്യാണത്തിന്റെ കാര്യം ചോദിച്ചിട്ട് നീ ഒന്നും പറഞ്ഞില്ല ല്ലോ. ന്തേ, എന്നെ അതിനൊന്നും കൊള്ളില്ലായിരിക്കും ല്ലേ.” അവൻ ചോദിച്ചു.
“ഇക്കാ.. ന്തുവാ ഇങ്ങനെ.. കല്യാണത്തിനു എന്റെ സമ്മതം എന്തിനാ. ഇക്കയ്ക്ക് ന്താ ന്നെ മനസ്സിലാവാത്തത്. എന്നെ അടിമയാക്കിയില്ലേ, ഇനിയെന്തിനാ എന്റെ സമ്മതം.. നാളെ തന്നെ കെട്ടിക്കോ.. എന്നെ കെട്ടാതെ ഇട്ടേച്ചു പോകുമോ ന്നാ എന്റെ പേടി..” അവൾ ചെറിയൊരു ടെൻഷനോടെ പറഞ്ഞു. ഒന്ന് നിർത്തിയിട്ടു തുടർന്നു.
“ഇക്കാക്ക് അറിയില്ലേ ഇക്കയില്ലാതെ ഞാൻ ജീവിക്കില്ല ന്ന്. പ്രേമം തലക്ക് പിടിച്ചു ചുമ്മാ പറഞ്ഞതല്ല ഇക്കാ.. എനിക്കിനി ന്തിനാ ഒരു ജീവിതം. ഇക്കാക്ക് തന്നിരിക്കുവല്ലേ.. ഇക്ക ഇല്ലാതെ എനിക്ക് ഒരു ദിവസം പോലും ഇനി കഴിഞ്ഞു കൂടാൻ പറ്റില്ല. എനിക്ക് എന്നെക്കുറിച്ച് ഒരു ചിന്തയും ഇല്ലിക്കാ.. ന്റെ ഇക്ക.. അതിനപ്പുറം വേറെ ഒരു വിചാരവും ഇല്ല.. ഇത്ര മനോഹരമായിരുന്നു പ്രണയം എന്ന് ഇക്കയെ കാണുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു. ഇനി ഇക്കയില്ലാത്ത ഒരു ജീവിതം വന്നാൽ ഞാൻ ചത്തു പോകും പോന്നേ..” അപ്പോഴേക്കും അവളിൽ നിന്നൊരു തേങ്ങൽ പൊട്ടിയടർന്നു വീണു.
“അങ്ങനെങ്ങാനും നീ ചത്താ നിന്നെ കൊന്നുകളയും ഞാൻ, പറഞ്ഞേക്കാം.” അവൻ കണ്ണുരുട്ടി.
“ഒന്ന് പോ ഇക്കാ.. ഇവിടെ നിന്ന് പുറത്തിറങ്ങാൻ പേടിയാ. വല്ലവളുമാരും നോക്കുമോ, പരിചയപ്പെടുമോ ന്ന് ടെൻഷനാ.. ഇക്കാക്ക് ഇക്കയെ അറിയാഞ്ഞിട്ടാ.. ഇക്ക ഒരു സ്പെഷ്യൽ എഡിഷൻ ആണെന്നെ. പെണ്ണിന് മാത്രം കാണാൻ പറ്റുന്ന ചില സൗന്ദര്യം ഉണ്ട് ആണുങ്ങൾക്ക്. വേറെ ഒരാൾക്കും ഞാൻ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു പഴ്സണാലിറ്റിയാ ന്നെ. ഏത് പെണ്ണിനും ഭ്രാന്ത് പിടിക്കും. എനിക്ക് ടെൻഷൻ ആയിട്ട് ഉരുകിയാ ജീവിക്കുന്നെ, അറിയോ.” അവൾ വാതോരാതെ പരിഭവം പറഞ്ഞു.
