അവൾ കബോർഡ് തുറന്ന് ഓറഞ്ച് കളർ ചുരിദാർ എടുത്തു മാറ്റി വച്ചു. പിന്നെ കൈയിലും കാലിലും സൺക്രീം തേച്ചുകൊണ്ടിരുന്നപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. ഭർത്താവ് അല്ലേ, അപ്പൊ പിന്നെ വാതിലിൽ എന്തിന് തട്ടണം, അല്ലേടാ കള്ളാ.. അവൾക്ക് ചിരിവന്നു. തന്റെ റൂമിൽ തള്ളിതുറന്ന് അതിക്രമിച്ചു കയറുന്ന ഒരേയൊരു ചെകുത്താൻ..
ഇങ്ങട്ട് വരട്ടെ..അവൾ എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ നിന്നു. Golden കളർ ബ്രായും പാന്റിയും മാത്രമിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി വിടർത്തികൊണ്ടിരുന്ന അവളെ കണ്ടപ്പോ അവന്റെ ചുണ്ടിൽ ഒരു വസന്തം മിന്നിമായുന്നത് അവൾ കണ്ണാടിയിലൂടെ കണ്ടു. അവളുടെ കണ്ണിൽ കുസൃതി ഒളിഞ്ഞു നിന്നു. തന്റെ മുന്നിൽ ഒരു സ്വർണ്ണ മത്സ്യം കണക്കെ പുറം തിരിഞ്ഞു നിൽക്കുന്ന ശാരികയെ അവൻ പിന്നിലൂടെ ചെന്ന് കൈ വട്ടം ചുറ്റി ചേർത്തു പിടിച്ച് ചെവിയിൽ കവിൾ ചേർത്തു ഉരസി രസിച്ചു.
“അവിടെ എന്തായിരുന്നു ഇത്ര വലിയ മീറ്റിംഗ്.” അവൾ മുടിത്തുമ്പിലെ നനവ് അവന്റെ വസ്ത്രത്തിൽ കലരാതിരിക്കാൻ തല അൽപ്പം ചരിച്ചു പിടിച്ച് മുന്നിലേക്കിട്ട് മുടി ചികഞ്ഞു കൊണ്ട് തന്നെ ചോദിച്ചു.
“ഒന്നൂല്ല, ചുമ്മാ അവന്റെ വീട്ടുകാര്യങ്ങൾ ഒക്കെ ചോദിക്കുവായിരുന്നു.” വയറിൽ ഒന്ന് അമർത്തി അവളെ തന്നിലേക്ക് കുറേകൂടി അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.
“അതിനാണോ പോയി ആ വൃത്തിയില്ലാത്ത സ്ഥലത്ത് ഇരുന്നത്.” അവൾ കുറച്ച് ശാസിക്കുന്ന സ്വരത്തിൽ ചോദിച്ചു.
“അതിലിപ്പോ ന്താ. അതിലും വൃത്തികെട്ട എത്ര സ്ഥലങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. അവിടെ ഒരു വൃത്തികേടും ഇല്ല.” അവൻ നിസ്സാരമായി പറഞ്ഞു.
