“കഞ്ഞിയോ.. അപ്പൊ നിനക്ക് വേണ്ടേ.? ”
“ഹലോ, തടിയൻ മസിൽ മാനെ. ഒറ്റയ്ക്ക് നക്കാനല്ല, എനിക്കും കൂടിയാ അത്. യ്യടാ ചെക്കന്റെ ആർത്തി കണ്ടില്ലേ.” അവൾ എഴുന്നേറ്റ് പോയി കഞ്ഞി എടുത്തു കൊണ്ട് വന്നു. നൂൽബന്ധമില്ലാതെ സ്വർണ്ണമത്സ്യം പോലെ അവൾ യാതൊരു സങ്കോചവും ഇല്ലാതെ തന്റെ മുന്നിൽ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ വാഹിദിന് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവൾ മുഴുവനായി തന്നിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു. തന്റേത് മാത്രമായിട്ടാണ് അവളിപ്പോൾ ജീവിക്കുന്നത്. തന്റെ ഭാര്യയായി കഴിഞ്ഞിരിക്കുന്നു ശാരിക.
“ഇന്നാ കുടിക്ക്. വാ തുറന്നെ.” അവൾ അടുത്തു വന്നിരുന്നു കഞ്ഞി സ്പൂണിൽ കോരി അവന് നേരെ നീട്ടി.
“ആദ്യം നീ കുടിക്ക്. ഞാൻ എന്നിട്ട് കുടിച്ചോളാം.” അവൻ പറഞ്ഞു.
“ഇരുന്നു കൊഞ്ചാതെ വാ തുറക്കുന്നുണ്ടോ.” അവൾക്ക് ദേഷ്യം വന്നു. അവന്റെ വാ അറിയാതെ തുറന്നു പോയി. അവൾ അവനെ കഞ്ഞി കുടിപ്പിച്ചു. കുറേ കഴിച്ചപ്പോൾ അവൻ മതിയെന്ന് വിലക്കി.
“നീ കുടിച്ചോ. എനിക്ക് മതി.” അവൻ പറഞ്ഞു.
“എനിക്ക് വേണ്ട ” അവൾ മുഖം തിരിച്ചു.
“നീയല്ലേ പറഞ്ഞേ നിനക്കും കൂടി ഉള്ളതാ ന്ന്. പിന്നെന്താ ഇപ്പൊ വേണ്ടാത്തത്.”
“വേണ്ടാഞ്ഞിട്ട്, അല്ലാണ്ടെന്താ.”
“അതാ ചോദിച്ചത്, ന്താ വേണ്ടാത്തത് ന്ന്. ഓഹ് ഞാൻ കുടിച്ച സ്പൂൺ ആയത് കൊണ്ടാണോ. തായോ ഞാൻ വാഷ് ചെയ്തു തരാം.”
“ദേ മനുഷ്യാ, വേണ്ടാത്തരം പറഞ്ഞാൽ ണ്ടല്ലോ. ന്റെ ജീവനാ ന്നൊന്നും നോക്കില്ല, ഒരെണ്ണം വച്ച് തരും ഞാൻ.” അവളുടെ മുഖം ചുവന്നു. കണ്ണുകളിൽ ദേഷ്യം ജ്വലിച്ചു. വാശി തീർക്കുന്ന പോലെ സ്പൂൺ വായിലേക്കിട്ട് രണ്ട് മൂന്ന് തവണ നുണഞ്ഞു.

Super story vakukalilla muthe