“ന്തൊരു കൊതിയാ ന്റെ കള്ളന്.” അവൾ അവനെ സ്നേഹത്തോടെ കളിയാക്കി.
“നീയില്ലാതെ ഞാനിനി എങ്ങിനെ ഒരു ദിവസം കഴിഞ്ഞു കൂടും മോളെ. എനിക്ക് തന്നെ അറിയില്ല എനിക്ക് എന്തുമാത്രം ഇഷ്ടമാണ് നിന്നെയെന്ന്. ഈ കിടപ്പിൽ അങ്ങ് മരിച്ചുപോയാൽ അത്രേം സന്തോഷം.” അവൻ ഹൃദയം തുറന്നു പറഞ്ഞു പോയി.
“ഇക്കാ.. എന്തേലും ഭ്രാന്ത് പറയല്ലേ. ന്തിനാ മരിക്കുന്നത് ഒക്കെ ഇപ്പൊ പറയുന്നേ. എനിക്ക് സങ്കടം വരുന്നുണ്ട് ട്ടോ.” അവൾക്ക് ഒച്ചയടഞ്ഞു. മിഴിനിറഞ്ഞു. അവൻ മടിയിൽ തലവച്ചു അവളുടെ വയറിൽ മുഖം പൂഴ്ത്തി ചരിഞ്ഞു കിടന്നു അവളെ കെട്ടിപ്പിടിച്ചു. വെളുത്തു വിശാലമായ പുറത്ത് പേശികൾ അങ്ങിങ്ങു കുറച്ച് മുഴച്ചു നിൽക്കുന്ന അവന്റെ അംഗമികവിലൂടെ അവൾ കൈയോടിച്ചു. വടികൊണ്ട് തല്ലുകിട്ടിയ മൂന്ന് നാല് ചുവന്ന പാടുകൾക്കിടയിൽ താൻ നഖം കൊണ്ട് കോറിയ കുഞ്ഞ് വരകൾ രക്‌തചുവപ്പുപോലെ കാണുന്നുണ്ട്. അവൾ നാണം കൊണ്ട് ചുവന്നു. അതിലൂടെ കൈയോടിച്ചു തലോടി.
“ഞാൻ പറയാം ട്ടോ നാളെ സാലറി അക്കൗണ്ട്ലേക്ക് transfer ചെയ്യാൻ. എന്നോട് മറന്ന് പോയതാ.” അവൾ അവനെ കുഞ്ഞിനെ ഉറക്കാൻ അമ്മ തട്ടിക്കൊടുക്കുന്നത് പോലെ പതുക്കെ മുതുകിൽ കൈകൊണ്ട് തട്ടിക്കൊണ്ടിരുന്നു.
“എന്റെ അക്കൗണ്ടിലേക്ക് വേണ്ട. ഞാൻ ഇടക്ക് ക്യാഷ് കൊടുക്കുന്ന മൂന്ന് സ്ഥലങ്ങൾ ഉണ്ട്, അവിടെ കൊടുത്താൽ മതി.” അവന്റെ ചൂട് ശ്വാസം തന്റെ വയറിൽ ഇക്കിളിപ്പെടുത്തുന്നു. ഓഹ് ഈശ്വരാ, ഇതെന്തൊരു സുഖമാണ്. ഒന്ന് തൊടുന്നതും കൺനിറയെ ആ പുഞ്ചിരി കാണുന്നതും ഒന്ന് ശ്വസിക്കുന്നത് പോലും തന്നെ ഇത്രയധികം സുഖിപ്പിക്കുന്നെങ്കിൽ ഈ ലോകത്ത് ഏറ്റവും മനോഹരം പ്രണയമായിരുന്നല്ലേ. അവൾ ചിന്തിച്ചു പോയി.
