” അതെവിടാ ഇക്കാ. പറയ്. “!
“അതൊക്കെ ണ്ട്, അവിടെ കൊടുത്താൽ മതി.”
അവൾ രണ്ട് കൈകൊണ്ടും അവന്റെ അടികൊണ്ട പുറം ഭാഗത്തു ഞെരിച്ചു. മുടിഞ്ഞ ഉറപ്പാണല്ലോ രാക്ഷസന്റെ മസ്സിൽസിന്. അവൾ മനസ്സിൽ പറഞ്ഞു.
“എടീ പിശാച്ചേ ഞാൻ കടിച്ചു മുറിക്കും ട്ടാ. കൈ വിടാനാ പറഞ്ഞേ. നോവുന്നെടീ ഇബിലീസെ.” അവൻ ദേഷ്യത്തോടെ പറഞ്ഞു.
“എന്നാ വേഗം പറഞ്ഞോ. ആർക്കാ ക്യാഷ് കൊടുക്കുന്നെ. ആരാ അത്. എന്തിനാ അവർക്ക് ക്യാഷ് എത്തിച്ചു കൊടുക്കുന്നെ. പറഞ്ഞില്ലെങ്കിൽ ഞാനിപ്പോ മുതുകിൽ കടിച്ചു മുറിക്കും. ഞാനേ കുറുക്കനാ കുറുക്കൻ.” അവൾ പിടുത്തം ഒന്ന് കൂടി മുറുക്കി. ആ കുഞ്ഞു കൈകൾ വേദനിച്ചെങ്കിലും അവൾ പിടുത്തം വിട്ടില്ല.
“എടീ അത് അനാഥാലയവും വൃദ്ധസദനവും ഒക്കെയാ. എല്ലാ മതക്കാരും ഉണ്ട്. അല്ലാതെ എന്റെ അവിഹിതബന്ധക്കാർ ഒന്നുമല്ല.” അവൻ പറഞ്ഞപ്പോൾ അവൾ പിടിവിട്ടു.
“അപ്പടി സൊല്ലവേണ്ടി താനേ. അന്ത ഭയം ഇരിക്കട്ടും. ഇല്ലെന്നാ നാ ക്കൊന്നിടുവേ.” അവൾ ഒരു യുദ്ധവിജയിയെ പോലെ പറഞ്ഞു. അവൻ വേദനിപ്പിക്കാതെ അവളുടെ വയറിൽ കടിച്ചു. ഇടയിൽ പൊക്കിളിൽ നാവിട്ട് ഇക്കിളിയാക്കി. അവൾ ഇക്കിളി കൊണ്ട് പൊട്ടിച്ചിരിച്ചു.
“അടങ്ങിക്കിടന്ന് ഉറങ്ങ് കൊരങ്ങാ. ന്തൊരു വികൃതിയാണ്. ന്നാലും അഞ്ചു കാട്ടാളന്മാരെ നിമിഷങ്ങൾ കൊണ്ട് അടിച്ചു നുറുക്കിയ ഒറ്റയാൻ ആണല്ലോ ഈ കുഞ്ഞാവയെ പോലെ കിടക്കുന്നത് ന്ന് ഓർക്കുമ്പോഴാ. കോലം കണ്ടില്ലേ.. അയ്യേ, ദാ കുഞ്ഞൂട്ടൻ പൊങ്ങുന്നു. നാണമില്ലാത്ത ആഭാസൻ.” അവൾ അവനെ കളിയാക്കിക്കൊണ്ട് കുലുങ്ങി ചിരിച്ചു.

Super story vakukalilla muthe