” ആരാടാ തന്നോട് അങ്ങേരെ മുട്ടാൻ പറഞ്ഞത്. ആ പെണ്ണിനെ ഒതുക്കാൻ അല്ലേ പറഞ്ഞുള്ളൂ. ”
“മാഡം, അതിന് തന്നെയാ പോയത്. But ആ കഴുവേറി സിനിമ സ്റ്റൈലിൽ ഹീറോയെ പോലെ ഞങ്ങടെ മുന്നിലേക്ക് വന്നു. വേറെ വഴിയില്ലായിരുന്നു.”
“വേറെ വഴിയില്ലെങ്കി ഒഴിഞ്ഞു പോകണമായിരുന്നു. അല്ലാതെ അങ്ങേരെ കേറി തല്ലുകയല്ലായിരുന്നു വേണ്ടത്. ഞാനൊന്ന് അന്വേഷിക്കട്ടെ. എന്തെങ്കിലും പോറൽ അയാൾക്ക് വന്നിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞാൽ നീ ഇനി എഴുന്നേറ്റ് നടക്കില്ല.” അപ്പുറത്ത് നിന്നുയരുന്ന ഭീഷണിയുടെ സ്വരത്തിലെ ഭീകരത ടോമി കേട്ടറിഞ്ഞു. അവൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. പ്രീതി കൈയെത്തിച്ചു മൊബൈൽ ലൗഡ് സ്പീക്കറിൽ ഇട്ടു. ടോമി അവളെ തറപ്പിച്ചു നോക്കി. അവൾ ഊറിചിരിച്ചു.
“ആ പെണ്ണിനെ തന്നെ കൊല്ലാനല്ല പറഞ്ഞത്, എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിധം ഒതുക്കാനാ. പിന്നെ നിന്നോട് ആര് പറഞ്ഞു ഇത്രേം പേരെ വിളിച്ചോണ്ട് പോകാൻ.” സ്ത്രീ രോഷം കൊണ്ട് വിറക്കുന്നത് പോലെ അവന് തോന്നി.
” ആളെ കൂട്ടിയിട്ട് പോയെന്നോ. ആര് പോയി. ആ പന്ന നാറിയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് ഞാൻ തനിച്ചാണ് പോയത്. മറ്റു നാല് പേരെ നിങ്ങൾ അയച്ചതാവും എന്നാ ഞാൻ കരുതിയത് മാഡം. ” ടോമി അന്ധാളിച്ചു വാപൊളിച്ചുപോയി.
” what.. ഞാൻ അയച്ചതോ. എനിക്കെന്താ ഇതാണോ ജോലി. ലോകത്തുള്ള മുഴുവൻ റൗഡികൾ ന്താ എന്റെ പാന്റിയുടെ ഉള്ളിലാണോ. ”
അപ്പുറത്ത് പരിഹാസത്തിന്റെ സ്വരം അവൻ കേട്ടു.
“അപ്പൊ പിന്നെ അവർ ആരാണ്. ആരാണ് ഇത്ര കൃത്യമായി പ്ലാൻ ചെയ്തു വന്നത്.” അവൻ അറിയാതെ ചോദിച്ചു പോയി.

Super story vakukalilla muthe