ഭാഗം 20
ദൂരെ മലകളിൽ മഞ്ഞിറങ്ങുന്നുണ്ട്. മലയുടെ മൂർദ്ധാവിൽ തലോടി കഴുത്തിലൂടെ ഇഴഞ്ഞിഴഞ്ഞു താഴ്‌വാരം തേടി പതുക്കെ പതുക്കെ ഇറങ്ങിവരുന്നു. നിബിഢമായ ഹരിതാഭയുടെ വിതാനങ്ങളിൽ നേർത്ത വെളുത്ത തിരശീല ചാർത്തിയത് പോലെ കോട പടർന്നിരിക്കുന്നു. ജാലത്തിന്റെ നീക്കിയിട്ട തിരശീലയിലൂടെ പ്രഭാതത്തിന്റെ അരണ്ട സൂര്യവെളിച്ചം സുതാര്യമായ കോടമഞ്ഞിലൂടെ മുറിയിലേക്ക് കയറി വന്നിട്ടുണ്ട്.
എലിസബത് അസ്വസ്ഥതയോടെ തന്റെ രണ്ടാം നിലയിലെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. മുഖം മ്ലാനമാണ്, ഉത്കണ്ടാകുലമാണ്. അസ്വസ്ഥതയോടെ നഖം കടിച്ചും പിന്നെ ക്ലോക്കിലേക്ക് നോക്കിയും അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇന്നലെ രാത്രി നന്നായി മദ്യപിച്ചിരുന്നത് കൊണ്ട് തലവേദനയുണ്ട്. അൽപ്പം ഒന്ന് കുടിച്ചാൽ അതങ്ങു മാറും, പക്ഷേ സമാധാനം കിട്ടുന്നില്ല.
ശാരിക അപകടത്തിൽ പെട്ടു, ആക്രമിക്കപ്പെട്ടു എന്ന് ബ്രദർ whtsapp മെസേജ് അയച്ചിരുന്നു.കൂടെ വാഹിദും ഉണ്ടായിരുന്നു, അവൻ ആക്രമികളെ എതിർത്തു എന്നൊക്കെ വോയ്‌സ് ക്ലിപ്പിൽ ഉണ്ടായിരുന്നു. രാവിലെയാണ് കണ്ടത്. ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. അവൻ എപ്പോഴും രാജാവിനെ പോലെ ഈ ലോകം മുഴുവൻ നിവർന്നു നിൽക്കണം. എന്തൊരു തലയെടുപ്പുള്ള, ഒന്ന് മനസ്സറിഞ്ഞു കൊഞ്ചിക്കുഴഞ്ഞു കിന്നാരം മിണ്ടാൻ പേടിതോന്നിപ്പിക്കുന്ന പേഴ്സണാലിറ്റി. പക്ഷേ മിണ്ടുമ്പോൾ എന്തൊരു എളമയും റൊമാന്റിക് ശബ്ദവും. ന്റമ്മോ ന്തൊരു മനുഷ്യൻ.! പക്ഷേ ആ ജാഡ മാഡം ആണെങ്കിൽ മുടിഞ്ഞ ഗ്ലാമറും. എത്ര ശ്രമിച്ചാലും അവളുടെ സൗന്ദര്യത്തിൽ നിന്ന് ഒരുത്തനെയും, എത്ര കാമഭ്രാന്തുള്ള വായി നോക്കിയാണെങ്കിലും, അവളിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ല. അത് അറിയാവുന്നത് കൊണ്ട് അവളൊന്നു സൈഡ് ആയി കിടക്കുന്നത് കാണാൻ താൻ ആഗ്രഹിച്ചിരുന്നു. അത്ര മുടിഞ്ഞ ഗ്ലാമർ ആണ് ആ ജാഡപ്പെണ്ണിന്. But അവന്റെ കാര്യത്തിൽ അവൾക്ക് അങ്ങനെ ഒരു മനചാഞ്ചാട്ടം ഉണ്ടാവുമോ. ആണുങ്ങളോട് അധികം താത്പര്യം കാണിക്കാത്ത മണ്ടൂസ് ആണെന്നാണ് അറിഞ്ഞത്. But അവൻ വെറും ഡ്രൈവർ മാത്രമല്ല, ഇപ്പൊ അവളുടെ പേർസണൽ സെക്രട്ടറിയും മാനേജറും അവനാണ് എന്നാണ് അറിഞ്ഞത്. അത് കേട്ടതിൽ പിന്നെയാണ് താനിങ്ങനെ വെപ്രാളപ്പെട്ട് തുടങ്ങിയത്. But why..
