“മാഡം ന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ. മാഡത്തിന്റെ സ്റ്റാഫ് അല്ലേ വാഹിദ്. അയാൾക്ക് അയാളുടെ ഇഷ്ടങ്ങൾ ഉണ്ടാവില്ലേ. അതിലൊക്കെ നിങ്ങൾക്കെന്ത് കാര്യം.” മനോനില വീണ്ടെടുത്തു എലിസബത്ത് ചോദിച്ചു.
“ഇത് എന്റെ വീട്. എന്റെ കമ്പനി സ്ഥാപനം. എന്റെ പേർസണൽ സ്റ്റാഫ്. അവിടെ അനുവാദം പോലും വാങ്ങാതെ കടന്നു കയറി ഉറങ്ങിക്കിടക്കുന്ന മനുഷ്യനോട് തോന്ന്യാസം കാണിച്ചിട്ട് എന്നോട് തട്ടിക്കേറുന്നോ ” ശാരികയുടെ ശബ്ദം ഉയർന്നു. പെട്ടന്ന് ഒരു വീണ്ടുവിചാരം ഉണ്ടായത് പോലെ അവൾ വാതിൽക്കലേക്ക് നോക്കി.
“നിങ്ങടെ പേർസണൽ സ്റ്റാഫ് മാത്രമല്ലേ. അല്ലാണ്ട് നിങ്ങൾ ആ ഇക്കയുടെ ബീവിയൊന്നും അല്ലല്ലോ. ഞാൻ മുൻകൂട്ടി അപ്പോയിന്മെന്റ് വാങ്ങിയില്ല, ശരിയാണ്. അതിൽ ക്ഷമ ചോദിക്കുന്നു. But വാഹിദിന്റെ കാര്യത്തിൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വിധം പെരുമാറും.” എലിസബത്ത് തർക്കിച്ചു.
ശാരികയ്ക്ക് തളർച്ച തോന്നി. ഇനിയെന്ത് പറയണം.. കരച്ചിൽ വരുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്ന് എങ്ങിനെ പറയും. ശാരീസ് ഗ്രൂപ്പ് മുതലാളി പെഴയാണ് എന്നൊരു സംസാരം കാറ്റ് പോലെ പടരും. ഇവൾ ഇവിടം വരെ എത്തിയെങ്കിൽ തന്നിൽ നിന്ന് തന്റെ പ്രണയത്തെ പകുത്തു കൊണ്ട് പോകാൻ ഉറപ്പിച്ചു വന്നതാണ്. ഇക്കയെ അവൾ തൊട്ടു.. അതാണ് സഹിക്കാൻ പറ്റാത്തത്. അതും തുണിയില്ലാതെ ഇക്കയുടെ ഭംഗിയവൾ കണ്ടതും പോരാ അവിടെ.. അവിടെ..
പെട്ടന്ന് ഒരു കരച്ചിൽ അവളിലേക്ക് ഇരച്ചു വന്നപ്പോൾ അത് എലിസബത്തിൽ നിന്ന് മറച്ചു പിടിക്കാൻ അവൾ വാഹിദിന്റെ അടുത്തേക്ക് ഓടി. പിന്നെ കുറച്ച് നേരത്തേ ശാന്തതയ്ക്ക് ശേഷം നിറഞ്ഞു വന്ന കണ്ണ് തുടച്ചു എലിസബത്ത് അകത്തേക്ക് ചെന്നു. അവിടെ കണ്ട ദൃശ്യം അവളെ നടുക്കിക്കളഞ്ഞു. അവളുടെ എല്ലാ ആവേശവും ചോർന്നു പോയി.
