അവൾ ഭയങ്കര സീരിയസ് റിലേഷനിൽ ആണെന്ന് ശാരികയുടെ വാക്കുകളിൽ നിന്ന് ആർക്കും മനസ്സിലാകുമായിരുന്നു. എലിസബത്ത് അവളുടെ സ്നേഹം അളന്നറിഞ്ഞു. ഇവൾ അനാഥയാണെന്ന് എലിസബത് കേട്ടിട്ടുണ്ട്. അവൾക്ക് വീണുകിട്ടിയ ജീവിതമാണ്. ഒരിക്കലും വിട്ടുതരില്ല. ഇനി തന്നാലും സ്വീകരിക്കരുത്, അതിൽ കണ്ണീരിന്റെ കറയുണ്ടാവും. എലിസബത്ത് ശാരികയുടെ mood മാറ്റാൻ വേണ്ടി അവളെ ചുറ്റിപ്പിടിച്ചു മുലയുടെ താഴെ ഇക്കിളിയാക്കി. ഇക്കിളിപ്പെട്ടു അവന്റെ നെഞ്ചിൽ നിന്ന് കുതറി എഴുന്നേറ്റ് ശാരിക പിടഞ്ഞു. വാഹിദ് അവളെ കുതറി മാറാൻ അനുവദിക്കാതെ നേരെ പിടിച്ചു നിർത്തി. ശാരിക രക്ഷപ്പെടാനാവാതെ നിന്നു പിടഞ്ഞും കുതറിക്കൊണ്ടും കൂവികരഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു. വർഷങ്ങൾക്ക് ശേഷം ആദ്യമായി അവളുടെ പൊട്ടിച്ചിരി ആ വീട്ടിന്റെ അന്തരീക്ഷത്തിലേക്ക് ആയിരമായിരം പൂമ്പാറ്റകൂട്ടങ്ങൾ ഒന്നിച്ചുയർന്നത് പോലെ അലയടിച്ചു.
ഭാഗം 21
കാട്.!
നിബിഢമായ വനത്തിന്റെ ഇരുണ്ടു കാളിമ പൂണ്ട ഹൃദയഭാഗത്ത്, കളകളാരവം പൊഴിച്ചു ഉരുണ്ട പാറക്കല്ലുകളെ ഇക്കിളിയാക്കി ഒഴുകിപോകുന്ന കാട്ടുചോല. മൂടൽമഞ്ഞും നേർത്ത മഞ്ഞ്പെയ്യലും. കാട്ടു ചീവീടുകളുടെയും ചെള്ളുകളുടെയും കാതടപ്പിക്കുന്ന കരച്ചിൽ അരണ്ട നിലാവെളിച്ചത്തിന്റെ നീലിമയിൽ മുഗ്ദമായി കിടക്കുന്ന രാത്രിയുടെ നിശബ്ദതയെ ഒന്നുകൂടി തീവ്രമാക്കി. കാട്ടരുവിയിൽ നിന്ന് അൽപ്പം നീങ്ങി വലിയ ശിഖരങ്ങൾ പടർന്നു വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൃക്ഷത്തിന്റെ താഴ്ന്ന ശിഖരത്തിൽ പനയോലയും മരക്കമ്പുകളും ചേർത്തു കെട്ടിയ ഒരു ഏറുമാടത്തിൽ വെളിച്ചമുണ്ട്. ഏറുമാടത്തിൽ നിന്ന് തൂക്കിയിട്ട കയർ പടികളിലൂടെ ആദിവാസി യുവാവ് ചാമി മുകളിലേക്ക് കയറി കമ്പുകൾ ചേർത്തു കെട്ടിയുണ്ടാക്കി ഒരു സിറ്റ്ഔട്ട് പോലെയുള്ള മുൻവശത്തേക്ക് കയറി. പിന്നെ പനയോലകൊണ്ടുള്ള വാതിലിൽ തട്ടി.
