“നീ ന്താടാ നിന്ന് പരുങ്ങുന്നത്. കൊടുക്കാനുള്ളതൊക്കെ നിന്റെ മൂപ്പന് കൊടുത്തത് ആണല്ലോ.” കഷണ്ടിക്കാരൻ അമറി. അയാളുടെ വലിയ ശബ്ദം ഇരുട്ടിൽ മുഴച്ചു നിൽക്കുന്ന കരിങ്കല്ല് പോലെ തോന്നിച്ചു.
“മൊതലാളീ, ന്റെ ചേച്ചി കുടിയിൽ എത്തിയില്ല. എന്നും അന്തിക്ക് കുടിയിൽ എത്തും.” അവൻ സങ്കടത്തോടെ പറഞ്ഞു.
“അതിപ്പോ ഞങ്ങൾ എന്നാ ചെയ്യാനാ. നിങ്ങടെ അത്ര ഞങ്ങൾക്ക് കാടിനെ അറിയോ. ഞങ്ങൾ എവടെ പോയി തപ്പാനാ. പോയി കണ്ട് പിടിക്കാൻ നോക്ക്.” അയാൾ മുരണ്ടു.
“ങ്ങടെ കൈയിൽ ടോർച്ചില്ലേ. പിന്നെ തലയിൽ വെക്കുന്ന ലൈറ്റ് ഇല്ലേ. ഒന്ന് പോയി നോക്കിയാൽ കാണാൻ പറ്റില്ലേ.” അവൻ പേടിയോടെയെങ്കിലും ഒരു പ്രതീക്ഷയോടെ പറഞ്ഞു. അയാൾ അവനെ തുറിച്ചു നോക്കി.
“പോയി നിന്റെ മൂപ്പനോട് പറ. കാട്ടിൽ പോയി തപ്പാനൊന്നും ഞങ്ങൾക്ക് അറിയില്ല. വല്ലേടത്തും വഴി തെറ്റി പെട്ടു പോയിക്കാണും. അങ്ങെത്തിക്കോളും. പത്തിരുപതു വയസ്സുള്ള പെണ്ണല്ലേ, കൊച്ചൊന്നും അല്ലല്ലോ.” കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. പതുക്കെ അവിടെ നിന്ന് പിൻവാങ്ങി കയർ ഗോവണിയിറങ്ങി നിലത്തേക്ക് ചാടി. പെട്ടന്ന് ഇരുട്ടിൽ നിന്ന് ഒരാൾ അങ്ങോട്ടേക്ക് കടന്ന് അവനെ ഒന്ന് നോക്കിയിട്ട് ആ ഗോവണിവഴി മുകളിലേക്ക് കയറിതുടങ്ങി. ചെറിയ നിലാ വെളിച്ചത്തിൽ ആളെ വ്യക്തമായില്ലെങ്കിലും രൂപം തിരിച്ചറിയാൻ സാധിച്ചു. തലവഴി മൂടിയ കറുത്ത കുപ്പായവും കറുത്ത പാന്റും കണ്ണങ്കാൽ വരെയുള്ള തുകൽ ബൂട്ടും. നല്ല ഉയരമുള്ള ഒരാൾ. മുകളിൽ എത്തിയപ്പോൾ തുറന്നിട്ട കൂടാര വാതിലിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അയാളെ ഒന്ന് കൂടി അവൻ കണ്ടു. കറുത്ത നിറം. താടിയും മീശയും ഇല്ലാത്ത ഗൗരവമുള്ള മുഖം. അകത്തേക്ക് കേറുമ്പോൾ തലയിലെ വസ്ത്രഭാഗം പിന്നിലേക്ക് നീക്കിയിട്ടപ്പോൾ പറ്റെ വെട്ടിയ തലമുടിയാണെന്നും കണ്ടു. ചാമി എങ്ങോട്ട് പോകണം എന്നറിയാതെ അരുവിയുടെ സമീപത്തേക്ക് ചെന്നു തണുത്ത കാട്ടു ചോലയിൽ മുഖം കഴുകി. ഇവർ കാട് കേറുമ്പോൾ ഊരിലെ പെണ്ണുങ്ങൾക്ക് പേടിയാണ്. പണക്കാരാണ്. കാട്ട് പെണ്ണും കാട്ടിറച്ചിയും കൊതിക്കുമ്പോൾ ആണ് കാട് കേറുന്നത്. അത് കൊണ്ട് അവർ മൂപ്പനെ കാണാൻ വരുമ്പോൾ പ്രായം തികഞ്ഞ പെൺകുട്ടികൾ ഉള്ള അമ്മമാർക്കു ഭയമാണ്. കൈമാടി വിളിച്ചാൽ എതിർക്കാൻ നിൽക്കാതെ മകളെ കൂടെ പറഞ്ഞയക്കാതെ തരമില്ല. മൂപ്പന് ഊരിലെ പെണ്ണുങ്ങളെ തൊടാൻ പറ്റില്ല, സ്വന്തം ആളുകൾ ആയത് കൊണ്ട് എതിർപ്പുകൾ ഉണ്ടാവും. പക്ഷേ ഈ മുതലാളിമാർ വരുമ്പോ ഇടക്കൊക്കെ പട്ടണത്തിലെ സുന്ദരിമാരെ കൂടി കൊണ്ട് വരും. അന്ന് പുലരും വരെ മൂപ്പൻ ആർത്തികേറി അവറ്റകളെ കടിച്ചു കീറും. ആ ബന്ധം അവർക്കിടയിൽ ഉള്ളത് കൊണ്ട് ഊരിലെ പെണ്ണുങ്ങളെ ഇവർ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ മൂപ്പന് സന്തോഷമാണ്. കാരണം താൻ ആഗ്രഹിക്കുന്ന പെണ്ണിനെ അവർ കടിച്ചു കീറിയാൽ അടുത്ത തവണ നല്ലൊരു കിളന്തു പെണ്ണിനെ അയാൾക്ക് വേണ്ടി അവർ കൊണ്ടുവരുമെന്ന് മൂപ്പനറിയാം. പക്ഷേ തന്റെ ചേച്ചിയെ ആരും കണ്ടിട്ടില്ല. തേനെടുക്കാൻ എന്നും കാട്ടിൽ തെണ്ടി തിരിയുന്ന ചീമ അന്തി ഇരുട്ടുന്നതിനു മുമ്പ് കുടിയിൽ എത്തുന്നതാണ്. കാട്ടുവഴികൾ അവൾക്ക് ശരീരത്തിലെ അവയവങ്ങൾ പോലെ കൃത്യമായി അറിയാം. എന്നിട്ടും ചേച്ചി എങ്ങോട്ട് പോയി. ഈ കൂടാരത്തിൽ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ആ കിടക്കയിൽ കാണുമായിരുന്നു. പക്ഷേ ആ മുതലാളിമാർ എല്ലാവരും അടിവസ്ത്രം മാത്രേ ഉടുത്തിട്ടുള്ളൂ, അപ്പൊ ഏതോ പെണ്ണിനെ ആവശ്യം കഴിഞ്ഞു തിരിച്ചയച്ചു കാണും. അവസാനം കേറിപ്പോയ ചെറുപ്പക്കാരന്റെ കറുത്ത കോട്ടും മുൻഭാഗം തുറന്ന് കിടക്കുവായിരുന്നല്ലോ. ഈ സമയത്ത് പുറത്തു നിന്ന് കാട്ടിന്റെ ഉള്ളിലേക്ക് വരാൻ പറ്റില്ല.അപ്പോൾ പുറത്തേക്ക് ഇറങ്ങി മടങ്ങി വന്നതാവും.

Super story vakukalilla muthe