മൂടൽ മഞ്ഞ് 2 [ലസ്റ്റർ] 46

“എടോ റോബിനെ, തന്റെ ടീം മുറ്റാണ് എന്ന് പറഞ്ഞിട്ടല്ലേ ഞാൻ അവരുടെ കാര്യം തനിക്ക് വിട്ടു തന്നത്. എന്നിട്ടിപ്പോ ആകെ കൈവിട്ട് പോയല്ലോ.” ജോർജ് മുതലാളി അൽപ്പം നീരസം പ്രകടിപ്പിച്ചു. അപ്പൊ ആ കറുത്ത കോട്ടും ബൂട്ടും ധരിച്ച ആളാവും റോബിൻ. കൂട്ടത്തിൽ ഒരു ഗുണ്ടയുടെ കോലമുള്ളത് അയാൾക്ക് ആണ്. ആരെയോ കൊല്ലാനുള്ള കാര്യങ്ങളാണ് സംസാരിക്കുന്നത്. ചാമി കുറച്ച് കൂടി മേൽപ്പോട്ട് നുഴഞ്ഞു കയറി.

“എന്തുവാ അവന്റെ പേരെന്ന് പറഞ്ഞത്.” ജോർജ് മുതലാളിയുടെ ചോദ്യം ഇപ്പോൾ കുറേകൂടി അടുത്തു കേട്ടു ചാമി.

“വാഹിദ്. അവൻ നമ്മൾ കരുതിയ പോലെ ഒരു സാദാരണ ഡ്രൈവർ ആയിരുന്നില്ല. Well prepared fighter എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അവന്റെ ആക്രമണം. സത്യത്തിൽ അവൻ പ്രതിരോധിച്ചു എന്നല്ല പറയേണ്ടത്, ആക്രമിച്ചത് തന്നെ അവനായിരുന്നു. നമ്മുടെ ടീം ജീവനും കൊണ്ട് ഓടുവായിരുന്നു.” റോബിൻ നിരാശയോടെ പറയുന്നു. അവന്റെ നിൽപ്പ് ചാമിയുടെ മനസ്സിൽ ഒരു ചലച്ചിത്രത്തിൽ എന്ന പോലെ തെളിഞ്ഞു. ഭൂലോക തോൽവിയായി ജോർജ് മുതലാളിയുടെ മുന്നിൽ തലകുനിച്ചു നിൽപ്പാവും.

“ഏതാണവൻ. ആ രാജൻ ഏർപ്പാട് ചെയ്തു കൊടുത്തു എന്നല്ലേ നിങ്ങൾ ആരോ മുമ്പ് പറഞ്ഞത്. ആ ലോറിയെ അവൻ ശ്രദ്ധിച്ചു തുടങ്ങി എന്ന് പറഞ്ഞിട്ടാ ആ പരിപാടി ഞാൻ ഉപേക്ഷിച്ചത്. ഇതിപ്പോ ഏത് നരകത്തിൽ നിന്ന് കേറി വന്നതാ ആ സാത്താൻ.?” ജോർജ് മുതലാളി കലിതുള്ളുന്നു. കുപ്പിയുടെ ശബ്ദം കേൾക്കാം. താൻ കൊണ്ട് വന്ന വാറ്റ് കുടിച്ചു തുടങ്ങിയതാവും.

“ഞാൻ അന്വേഷിച്ചു. അപ്പോഴാ ആളെ മനസ്സിലായത്. പറഞ്ഞാൽ കുറേക്കാലം മുന്നോട്ട് പോകേണ്ടി വരും ജോർജെ. തനിക്ക് ഓർക്കാൻ നല്ല രസമുള്ള ഒരു ചരിത്രമാണ്.” കൂട്ടത്തിൽ അൽപ്പം മുഴങ്ങുന്ന ശബ്ദം ഉള്ള ഒരാളുടെ സംസാരം ഉയർന്നു. ആരാണീ വാഹിദ് എന്നോ എന്താണ് ഇവർ പറയുന്നത് എന്നോ ചാമിക്ക് മനസ്സിലായില്ല. തണുത്ത്‌ വിറച്ചു മരത്തിൽ അള്ളിപ്പിടിച്ചിരുന്ന കൈകൾ മരവിച്ചു തുടങ്ങിയപ്പോൾ ചാമി പതുക്കെ ഒന്ന് രണ്ട് തവണ താഴോട്ടും മേലോട്ടും ഇറങ്ങിക്കയറി ശരീരം ഒന്ന് ചൂടാക്കി. മുകളിൽ സംസാരം തുടരുന്നു.

The Author

ലസ്റ്റർ

www.kkstories.com

1 Comment

Add a Comment
  1. Super story vakukalilla muthe

Leave a Reply

Your email address will not be published. Required fields are marked *