“എന്നിട്ട് എന്ത് പറഞ്ഞു അയാൾ.” റോബിൻ ചോദിക്കുന്നു. കള്ള് ഇറക്കിയിട്ട് ജോർജ് മുതലാളി സംസാരം തുടർന്നു.
“കേസ് ഇല്ലാതെ തന്നെ ക്യാഷ് തന്നെക്കൊണ്ട് വീട്ടിൽ കൊണ്ടെത്തിക്കാൻ എനിക്ക് അറിയാം. നീ കുറച്ചുകാലം കൂടി ആ ക്യാഷ് കൊണ്ട് ചോറ് തിന്നോ എന്ന് പറഞ്ഞു നായിന്റെ മോൻ.” അയാൾ വെറുപ്പോടെ ആക്രോശിക്കുന്നു.
ചാമി പിന്നെ അവിടെ നിന്നില്ല. കാട്ടുമുത്തപ്പാ ന്റെ ചേച്ചി. ചേച്ചിയാകുമോ ഇവരുടെ ഇന്നത്തെ സദ്യ? ഇവിടെ എവിടെയോ ഒരു പെണ്ണിന്റെ ശവമുണ്ട്. ഈ ചെന്നായകൾ കടിച്ചു കീറിയ ഒരു പാവം കുരുന്നു പെണ്ണ്. അവൻ താഴേക്ക് ഊർന്നിറങ്ങി. അവസാനം കേറിപ്പോയ ആ ചെകുത്താൻ ഇരുട്ടിൽ നിന്ന് കടന്ന് വന്നത് തന്റെ ഊരിലേക്ക് പോകുന്ന ഭാഗത്തു നിന്നല്ലേ. ആ ഭാഗത്ത് എവിടെയോ ആകും ആ പെണ്ണ് കിടക്കുന്നത്. എന്താവും അപ്പൊ ഈ കൂടാരത്തിലേക്ക് കൊണ്ട് വരാഞ്ഞത്. അവിടെ മെത്ത ഉണ്ടായിരുന്നല്ലോ. ഓഹ് താൻ വന്നാൽ കാണാതിരിക്കാൻ ആവും. താൻ വന്നു പോയിട്ട് ഇങ്ങോട്ട് കൊണ്ട് വരാം എന്ന് കരുതിക്കാണും. ചാമി ഇരുട്ടിലേക്ക് നുഴഞ്ഞു കയറി. ഓരോ ചുവടും സൂക്ഷിച്ചു വച്ചു കൊണ്ട് അവൻ നേർത്ത നിലാവെളിച്ചം അരിച്ചിറങ്ങുന്ന മൂടൽ മഞ്ഞലയിലൂടെ അങ്ങുമിങ്ങും പരതിക്കൊണ്ട് കാടിന്റെ കാളിമയിലൂടെ കാലുകൾ വച്ചു നീങ്ങി. നിലത്ത് എവിടെയും യാതൊരു സാധ്യതയും കാണാനില്ല. അവൻ അൽപ്പനേരം നിന്ന് കാതോർത്തപ്പോൾ നായയുടെ അമറലും മുരൾച്ചയും കേൾക്കുന്നത് പോലെ തോന്നി. എന്തോ തിന്നാൻ കിട്ടിയിട്ടുണ്ടാകും. കൂട്ടത്തോടെ കടിച്ചു കീറുമ്പോൾ ഇങ്ങനെ മുരൾച്ച കേൾക്കാം. ചാമി ആ ഭാഗത്തേക്ക് കാലുകൾ നീക്കി. ഇരുട്ടുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന കണ്ണുകൾക്ക് നിലാവിന്റെ നിലിച്ച വെളിച്ചത്തിൽ കാഴ്ച്ചകൾ ഇതിനകം തെളിഞ്ഞു വന്നിരുന്നതിനാൽ വ്യക്തമായി അവൻ kandu; ഒരു വണ്ണമുള്ള മരത്തിന്റെ പിന്നിലേക്ക് കൈകൾ വിരിച്ചു വലിച്ചു കെട്ടിയ വിധത്തിൽ പൂർണ്ണ നഗ്നയായി ഒരു പെണ്ണിനെ നിർത്തിയിരിക്കുന്നു. മരിച്ചു നിശ്ചലമായ തല കീഴ്പോട്ട് തൂങ്ങികിടക്കുന്നു. തലമുടി തലയിൽ നിന്ന് താഴോട്ട് വീണ് മുഖം വ്യക്തമല്ല. നഗ്നമായ കാലിലെയും തുടയിലെയും മാംസം നായകൾ കടിച്ചു പൊളിച്ചു ചിലയിടത്തു തൂങ്ങി നിൽക്കുന്നുണ്ട്. ചാമി ആ കാഴ്ച്ച കണ്ടു ഞെട്ടിത്തരിച്ചു പോയി. അവൻ മണ്ണ് വാരി നായിക്കളെ എറിഞ്ഞോടിച്ചു ആ മരത്തിനു നേരെ കുതിച്ചു. വെളിച്ചത്തിന്റെ പരിമിതികാരണം ഇരുട്ടിൽ ആളെ വ്യക്തമാവുന്നില്ല. ഒടുവിൽ അവൻ ആ മൃതശരീരത്തിന്റെ വലത് കൈയിൽ തപ്പി നോക്കി. അവിടെ ആ silver ചെയിൻ watch അവൻ തപ്പിപ്പിടിച്ചു. അത് ചെറുതായി വ്യക്തമായി തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ടായിരുന്നു. താൻ അങ്ങാടിയിൽ പോയപ്പോൾ വാങ്ങിച്ചു കൊടുത്ത, ഒരിക്കലും അഴിച്ചു വെക്കാതെ ഒരു കളിപ്പാട്ടം പോലെ അവൾ കൊണ്ട് നടന്നിരുന്ന, ഊരിൽ അവൾക്ക് മാത്രമുള്ള ആ സിൽവർ ചെയിൻ വാച്ച്.! അവന്റെ സർവ്വ നാഡികളും കോൽമയിർകൊണ്ട് നടുങ്ങി.
